ഇവന്റെ അച്ഛനെ കൊണ്ട് പറ്റിയില്ലെങ്കില്‍ പിന്നെ...; അഭിഷേകിനെ മര്യാദ പഠിപ്പിക്കാന്‍ പോയി ചമ്മിയ ഷാരൂഖ്

അഭിമുഖങ്ങളിലും സ്‌റ്റേജ് ഷോകളിലും മറ്റ് പരിപാടികളിലുമെല്ലാം തന്റെ എനര്‍ജി കൊണ്ടും തമാശകള്‍ കൊണ്ടും പൊടുന്നനെ ആരാധകരെ കൈയ്യിലെടുക്കാന്‍ സാധിക്കുന്ന താരമാണ് ഷാരൂഖ് ഖാന്‍. അത്തരത്തില്‍ ഒരു സംഭവമാണ് ഇവിടെ പറയുന്നത്. അഭിഷേക് ബച്ചനേയും വിവിയന്‍ ഷായേയും വഴക്ക് പറയാന്‍ പോയതിനെക്കുറിച്ച് ഷാരൂഖ് പങ്കുവച്ച അനുഭവത്തെക്കുറിച്ച്.

മുമ്പൊരിക്കല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ കറോര്‍പതിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഷാരൂഖ് മനസ് തുറന്നത്. 2014 ലായിരുന്നു സംഭവം. തന്റെ സിനിമയായ ഹാപ്പി ന്യൂ ഇയറിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഷാരൂഖ് ഷോയിലെത്തിയത്. അഭിഷേകിനേയും വിവിയനേയും കുറിച്ച് തന്നോട് ഫറാ ഖാന്‍ പരാതിപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഷാരൂഖ് വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം.

Shah Rukh Khan

''ഒരു തവണ ഇവള്‍ എന്റെ അടുത്ത് വന്ന് പരാതിപ്പെട്ടു. അഭിഷേകും വിവിയനും തന്നെ ശല്യം ചെയ്യുകയാണെന്ന് പറഞ്ഞു. അവളുടെ ചിത്രങ്ങളെടുത്ത് ട്വിറ്ററിലിടുന്നു. സംസാരിച്ചു കൊണ്ടേയിരിക്കുന്നു, ശ്രദ്ധിക്കാന്‍ സമ്മതിക്കുന്നില്ലെന്നൊക്കൊയായിരുന്നു പരാതി. നീ അവരോട് സംസാരിക്കണമെന്നും പറഞ്ഞു'' ഷാരൂഖ് പറയുന്നു. ചിത്രത്തിന്റെ സംവിധായകയും ഷാരൂഖിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമാണ് ഫറ ഖാന്‍.

''സാരമില്ല ഫറ, അവര്‍ കുട്ടികളാണെന്നൊക്കെ ഞാന്‍ പറഞ്ഞു. പക്ഷെ ഇന്ന് എനിക്ക് ദേഷ്യം വന്നിരിക്കുകയാണ് നീ പോയി സംസാരിക്കെന്ന് ഫറ തറപ്പിച്ചു പറഞ്ഞു. എന്നാല്‍ പിന്നെ ശരിയെന്ന് കരുതി ഞാന്‍ അരയും മുറുക്കി ചെന്നു. സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് ആ ചിന്ത വന്നത്. അഭിഷേക് ബച്ചന്റെ അച്ഛന്‍ അമിതാഭ് ബച്ചന്‍ ആണ്. വിവിയന്‍ ഷായുടെ അച്ഛന്‍ ആകട്ടെ, നസറുദ്ദീന്‍ ഷായും. ഇവരുടെ അച്ഛന്മാര്‍ക്ക് ഇവരെ നന്നാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ഞാന്‍ എന്താക്കാനാണ് എന്നെനിക്ക് തോന്നി സര്‍'' എന്നായിരുന്നു ഷാരൂഖ് അമിതാഭ് ബച്ചനോടായി പറഞ്ഞത്.

ഫറ ഖാന്‍ സംവിധാനം ചെയ്ത ഹാപ്പി ന്യൂ ഇയറില്‍ ഷാരൂഖിനൊപ്പം അഭിഷേക് ബച്ചന്‍, ദീപിക പദുക്കോണ്‍, വിവിയന്‍ ഷാ, സോനു സൂദ്, ബൊമന്‍ ഇറാനി എന്നിവരും അഭിനയിച്ചിരുന്നു. പക്ഷെ ചിത്രത്തിന് വലിയ വിജയമാകാന്‍ സാധിച്ചില്ല. അതേസമയം സീറോയുടെ പരാജയത്തിന് ശേഷം ഇടവേളയെടുത്ത ഷാരൂഖ് പഠാനിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X