ഇതൊക്കെ ഒരു മരണമാണോ! ആ ക്ലൈമാക്‌സിനെ ചൊല്ലി ഷാരൂഖ് പിണങ്ങി; ഒടുവില്‍ ചെയ്തത്!

പതിറ്റാണ്ടുകളായി ബോളിവുഡിലെ സ്ഥിരം സാന്നിധ്യമാണ് സംവിധായകന്‍ നിഖില്‍ അദ്വാനി. 1942 എ ലവ് സ്‌റ്റോറിയില്‍ സഹ സംവിധായകനായി കരിയര്‍ തുടങ്ങി പിന്നീട് സംവിധായകനായി മാറിയ നിഖില്‍ ഈയ്യടുത്ത് പുറത്തിറങ്ങിയ വെബ് സീരീസായ മുംബൈ ഡയറീസിന്റെ സംവിധായകനായി എത്തി നില്‍ക്കുന്നു. നിഖിലിന്റെ സംവിധാനം ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ കല്‍ ഹോ ന ഹോയിലൂടെയായിരുന്നു. ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ പ്രീതി സിന്റയും സെയ്ഫ് അലി ഖാനുമായിരുന്നു മറ്റ് പ്രധാന താരങ്ങള്‍.

ഇന്നും ആരാധകരുള്ള സിനിമയാണ് കല്‍ ഹോ ന ഹോ. ചിത്രത്തിലെ പ്രകടനത്തിന് താരങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ഷാരൂഖ് ഖാന്‍ തകര്‍ത്താടിയ ചിത്രത്തിലെ പാട്ടുകളും വന്‍ ഹിറ്റായി മാറിയിരുന്നു. അതേസമയം ചിത്രത്തിലെ ക്ലൈമാക്‌സ് പലരേയും വേദനിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള നിഖില്‍ അദ്വാനിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ഇതേക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

Shahrukh Khan

ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നതായിട്ടായിരുന്നു കല്‍ ഹോ ന ഹോയുടെ ക്ലൈമാക്‌സ്. എന്നാല്‍ ഈ രംഗത്തോട് ഷാരൂഖ് ഖാന് എതിര്‍പ്പായിരുന്നു തുടക്കത്തില്‍ എന്നാണ് നിഖിലിന്റെ വെളിപ്പെടുത്തല്‍. 2003 ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും ആരാധകര്‍ ഏറെ സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തുന്ന സിനിമയാണ്. ഷാരൂഖ് ഖാന്‍ മരിക്കുന്ന രംഗം ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതുമായിരുന്നു. എന്നാല്‍ തന്റെ മരണ രംഗത്തില്‍ ഷാരൂഖ് എതിര്‍പ്പ് കാണിക്കുകയായിരുന്നു.

ചിത്രത്തിലെ ഏറ്റവും നിര്‍ണായകമായ രംഗമായിരുന്നു ഷാരൂഖിന്റെ മരണം. എന്നാല്‍ ഇതേചൊല്ലി അഭിപ്രായ ഭിന്നതയുണ്ടായെന്നും ഒടുവില്‍ താന്‍ ഷാരൂഖിനെ പറഞ്ഞ് മനസിലാക്കിപ്പിക്കുകയായിരുന്നുവെന്നും നിഖില്‍ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. ''കല്‍ ഹോ ന ഹോയിലെ മരണ രംഗത്തെ ശരിക്കും ഷാരൂഖ് വെറുത്തിരുന്നു. നിനക്ക് ഒരു ആദരവുമില്ല, മരണത്തിന് ഒരു ആദരവും നല്‍കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. ഇതേ സമയത്തായിരുന്നു അദ്ദേഹം ദേവ്ദാസില്‍ അഭിനയിച്ചു കൊണ്ടിരുന്നത്. അതിലും വളരെ വലിയൊരു മരണ രംഗമുണ്ടായിരുന്നു. അത് നോക്കൂ, അതാണ് മരണ രംഗം എന്നായിരുന്നു ഷാരൂഖ് പറഞ്ഞിരുന്നത്. എന്നാല്‍ ഞാന്‍ മരണം കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കോമയാണ് അല്ലാതെ ഫുള്‍ സ്റ്റോപ്പല്ല എന്ന് ഷാരൂഖിനെ ബോധ്യപ്പെടുത്തുകയായിരുന്നു'' നിഖില്‍ പറയുന്നു.

അതേസമയം ചിത്രം സംവിധാനം ചെയ്യാതിരുന്നതില്‍ കരണ്‍ ജോഹര്‍ പിന്നീട് കുറ്റബോധം ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ നിഖില്‍ മനസ് തുറന്നിരുന്നു. ''അതില്‍ ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തില്ല. ഹൃദയത്തില്‍ നിന്നുമാണ് അദ്ദേഹം ആ സിനിമ എഴുതിയത്. പക്ഷെ അദ്ദേഹം സ്വയം ചെറുതാക്കി കണ്ടു. ആ സിനിമയോട് നീതി പുലര്‍ത്താന്‍ ആകില്ലെന്ന് കരുതി. ഇന്ന് അദ്ദേഹം ഇത് പറയുമ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ വികാരം മനസിലാകുന്നുണ്ട്'' എന്നായിരുന്നു നിഖില്‍ അദ്വാനിയുടെ പ്രതികരണം.

അതേസമയം രസകരമായൊരു വസ്തുത ചിത്രീകരണം തുടങ്ങി നാലാം ദിവസം ഷാരൂഖ് കല്‍ ഹോ ന ഹോയില്‍ നിന്നും പിന്മാറാന്‍ ആലോചിച്ചിരുന്നു എന്നതാണ്. അസുഖത്തെ തുടര്‍ന്നായിരുന്നു ഷാരൂഖ് സിനിമ വേണ്ടെന്ന് വെക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ ഷാരൂഖിന്റെ അസുഖം ഭേദമായി തിരികെ വരുന്നത് വരെ കാത്തു നില്‍ക്കാന്‍ താന്‍ തന്റെ ടീമിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് നിഖില്‍ പറയുന്നു. ആറ് മാസത്തോളം കാത്തു നിന്ന ശേഷമാണ് അവര്‍ പിന്നീട് ഷൂട്ടിംഗ് തുടങ്ങിയത്. ആ കാത്തിരിപ്പ് വെറുതെയായില്ലെന്ന് ചിത്രത്തിന്റെ വിജയം വ്യക്തമാക്കുന്നു.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X