For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യനും, സുഹാനയും, ഷാരൂഖ് മക്കള്‍ക്ക് പേരിടാന്‍ കാരണം; മതം ചോദിക്കുമ്പോള്‍ നല്‍കുന്ന മറുപടിയും

  |

  ഇന്ത്യന്‍ സിനിമയുടെ തന്നെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ഷാരൂഖിന് മുമ്പും ശേഷവും ഇത്രത്തോളം ആരാധകരില്‍ സ്വാധീനമുണ്ടാക്കിയൊരു താരമുണ്ടാകില്ല. താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെ സിനിമയിലെത്തിയ നടനാണ് ഷാരൂഖ് ഖാന്‍. സീരിയലുകളിലൂടെ ആരംഭിച്ച് ബോളിവുഡിന്റ നെറുകയിലത്തിയ താരം. സ്റ്റാര്‍ഡം എന്നതിന്റെ മറുവാക്കാണ് ഷാരൂഖ് ഖാന്‍ എന്നത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഷാരൂഖിന് ആരാധകരുണ്ടാക്കിയതാണ് താരത്തിന്റെ ഓഫ് സ്‌ക്രീന്‍ ഇമേജും.

  കിടിലന്‍ ലുക്കില്‍ കനിഹ; ഹോട്ട് ചിത്രങ്ങളിതാ

  തന്റെ മനസിലുള്ളത് തുറന്നു പറയുന്ന വ്യക്തിയാണ് ഷാരൂഖ്. സ്വന്തം കുറവകളേയും കുറ്റങ്ങളേയും അംഗീകരിക്കാന്‍ മടിയില്ലത്ത വ്യക്തി. മക്കളോടുള്ള ഷാരൂഖിന്റെ സ്‌നേഹവും ആരാധകര്‍ക്ക് സുപരിചിതമാണ്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ വിവാഹിതനായിരുന്നു ഷാരൂഖ് ഖാന്‍. മൂന്ന് മക്കളാണ് ഷാരൂഖിനുള്ളത്. ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍. ഷാരൂഖിന്റെ മക്കള്‍ ആയത് കൊണ്ടു തന്നെ എപ്പോഴും മാധ്യമ ശ്രദ്ധ മൂന്നു പേര്‍ക്കും ചുറ്റിനുണ്ട്.

  ഷാരൂഖിന്റെ പാതയിലൂടെ മക്കളും സിനിമയിലെത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. മൂത്ത മകന്‍ ആര്യന്റേയും മകള്‍ സുഹാനയുടേയും അരങ്ങേറ്റ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മറാറുണ്ട്. ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഷാരൂഖ് ഖാനും മകന്‍ ആര്യന്‍ ഖാനും. ഈ മാസം ആദ്യ വാരം ആഢംബര കപ്പലില്‍ നടത്തിയ നടന്നൊരു റെയ്ഡില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലാവുകയായിരുന്നു. മയക്കുമരുന്ന് കേസിലാണ് താരപുത്രന്‍ അറസ്റ്റിലായത്. ഇപ്പോഴും താരപുത്രന്‍ ജാമ്യം ലഭിക്കാതെ ജയില്‍വാസം അനുഭവിക്കുകയാണ്.

  ആര്യന്‍ അറസ്റ്റിലായതിന് പിന്നാലെ മക്കളെക്കുറിച്ച് ഷാരൂഖ് പറഞ്ഞ പല വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. 2013 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ മക്കള്‍ക്ക് ആര്യന്‍, സുഹാന എന്ന പേരുകള്‍ നല്‍കിയതിന് പിന്നിലെ കാരണം ഷാരൂഖ് പറയുന്നുണ്ട്. പേരില്‍ നിന്നും സ്‌പെസിഫിക് ആയൊരു മതം തിരഞ്ഞെടുക്കാന്‍ സാധിക്കാത്ത വിധത്തിലാണ് ഷാരൂഖ് മക്കള്‍ക്ക് പേരിട്ടത്. ഇതേക്കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകള്‍ വായിക്കാം.

  ''ഞാന്‍ എന്റെ മകനും മകള്‍ക്കും നല്‍കിയത് പൊതുവായൊരു പേരാണ്. ആര്യനും സുഹാനയും. പാന്‍ ഇന്ത്യനും പാന്‍ റിലീജിയസുമാണ്. എന്നില്‍ നിന്നും ലഭിച്ച ഖാന്‍ എന്നതില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കില്ല. മുസ്ലീമുകള്‍ ചോദിക്കുമ്പോള്‍ ഞാനത് എന്റെ എപ്പിഗ്ലോട്ടിസില്‍ നിന്നുമാണ് ഉച്ചരിക്കുക. മുസ്ലീം അല്ലാത്തവര്‍ ചോദിക്കുമ്പോള്‍ ഞാന്‍ ആര്യന്‍ എന്നതിന് ഊന്നല്‍ നല്‍കിയായിരിക്കും പറയുക, അവരുടെ വംശത്തിന്റെ തെളിവെന്നത് പോലെ'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്. പിന്നാലെ തന്റെ മക്കള്‍ മതത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ താന്‍ നല്‍കുന്ന മറുപടിയെക്കുറിച്ചും ഷാരൂഖ് പറയുന്നുണ്ട്. മുസ്ലീം മത വിശ്വാസിയായ ഷാരൂഖ് വിവാഹം കഴിച്ചത് ഹിന്ദു മതവിശ്വാസിയായ ഗൗരിയെയാണ്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു.

  ''ഈ പേര് എന്റെ മക്കളെ ആശയക്കുഴപ്പത്തിലാക്കും. ചിലപ്പോഴൊക്കെ അവര്‍ തങ്ങള്‍ ഏത് മതത്തിലാണെന്ന് ചോദിക്കാറുണ്ട്. അപ്പോള്‍ ഹിന്ദി സിനിമയിലെ നായകനെ പോലെ ആകാശത്തേക്ക് എന്ന പോലെ നോക്കി കൊണ്ട് വളരെ ഫിലോസഫിക്കല്‍ ആയി പറയും, നിങ്ങള്‍ ആദ്യം ഇന്ത്യനാണ്. നിങ്ങളുടെ മതം മനുഷ്യത്വമാണ്. അല്ലെങ്കില്‍ ഞാനവര്‍ക്ക് ഒരു പഴയ ഹിന്ദി സിനിമയിലെ പാട്ട് പാടി കൊടുക്കും, തു ഹിന്ദു ബനേഗ ന മുസല്‍മാന്‍ ബനേഗ ഇന്‍സാന്‍ കി ഓലാത്ത് ഹേ ഇന്‍സാന്‍ ബനേഗ, അതും ഗന്നം സ്‌റ്റൈലില്‍'' എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

  Also Read: രാക്കുയിൽ സീരിയലിലെ പുതിയ നായകൻ ആരാണെന്ന് അറിയാമോ? ഒളിമ്പ്യനിലെ ചക്ക തൊമ്മന്‍ നായകനായി എത്തുന്നുവെന്ന് ഭദ്രന്‍

  Sameer Wankhede about the raid at Mannat

  കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ തന്റെ ഏറ്റവും വലിയ പേടിയെക്കുറിച്ച് മനസ് തുറക്കുന്നതിന്റെ വീഡിയയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോഫി വിത്ത് കരണിലായിരുന്നു താരം മനസ് തുറന്നത്. തന്റെ മക്കളെ സംരക്ഷിക്കാനായി ഏതറ്റം വരേയും പോകുമെന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. അതേസമയം തന്റെ പേരായിരിക്കും തന്റെ മക്കള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയെന്നും അതവരുടെ ജീവിതം നശിപ്പിച്ചേക്കാമെന്നുമാണ് ഷാരൂഖ് പറഞ്ഞത്.

  Read more about: shahrukh khan
  English summary
  When Shahrukh Khan Explained Why He Named His Kids Aryan And Suhana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X