For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാനെ ചവിട്ടി നിലത്തിട്ട ഏക നടി ഞാനാണ്! വെളിപ്പെടുത്തലുമായി താരം

  |

  ഇന്ത്യന്‍ സിനിമ ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ താരം ആരെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളൂ, ഷാരൂഖ് ഖാന്‍. അതിന് മുമ്പും ശേഷവും ഇത്രത്തോളം ആരാധകരുടെ മനസില്‍ ആഴത്തില്‍ ഇടം നേടിയ മറ്റൊരു താരവുമില്ല. ഇനിയൊരു ഷാരൂഖ് ഖാന്‍ ഉണ്ടാവുകയുമില്ലെന്ന് ഉറപ്പാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഷാരൂഖ് ഖാന് ഒരു റിലീസു പോലുമില്ല. പക്ഷെ ഈ ഇടവേള അദ്ദേഹത്തോടുള്ള ഇന്ത്യയുടെ ആരാധന കൂട്ടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നതാണ് സത്യം. ഷാരൂഖ് ഖാന്‍ തന്റെ 57-ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ സ്വവസതിയായ മന്നത്തിനു മുന്നിലും സോഷ്യല്‍ മീഡിയയിലുമായി ആശംസ നേരാനെത്തിയവര്‍ അതിന്റെ തെളിവാണ്.

  Also Read: ഈ മമ്മൂട്ടി വേണ്ടെന്ന് നിര്‍മ്മാതാവ്, പൊട്ടിയാല്‍ അടുത്ത പടം ഫ്രീയെന്ന് മമ്മൂട്ടി; വാറുണ്ണി ഉണ്ടായതിങ്ങനെ

  ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും തന്റെ ആരാധകര്‍ വിളിക്കുന്നത് പോലെ കിംഗ് തന്നെയാണ് ഷാരൂഖ് ഖാന്‍. താരകുടുംബങ്ങള്‍ അരങ്ങുവാഴുന്ന ബോളിവുഡില്‍, യാതൊരു കുടുംബ പാരമ്പര്യവും അവകാശപ്പെടാനില്ലാതെയാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്. സീരിയലുകളിലൂടെ തുടങ്ങി, പിന്നീട് ബോളിവുഡിലെത്തി. അതുവരെയുണ്ടായിരുന്ന നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ വേഷങ്ങളിലൂടേയും പിന്നീട് വന്ന റൊമാന്റിക് ഹീറോ പരിവേഷത്തിലൂടേയും ബോളിവുഡിന്റെ ഒരേയൊരു താരരാജവായി വളരുകയായിരുന്നു ഷാരൂഖ് ഖാന്‍.

  കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടായി ഷാരൂഖ് ഖാനോളം, ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു താരമുണ്ടാകില്ല. സിനിമയില്‍ നിന്നും വിട്ടു നിന്ന നാല് കൊല്ലത്തില്‍ പോലും അദ്ദേഹത്തിന്റെ താരമൂല്യത്തില്‍ ഇടിവു വന്നിട്ടില്ല. ഇടയ്ക്ക് ചില സിനിമകളില്‍ അഞ്ച് മിനുറ്റ് മാത്രമുള്ള അതിഥി വേഷങ്ങളില്‍ മാത്രം അഭിനയിച്ച് ആ സിനിമകളിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാറാനും ഷാരൂഖിന് സാധിച്ചു. ആ സിംഹാസനത്തിന്, ഇനിയുമെത്ര കാലം സിനിമകള്‍ ചെയ്തില്ലെങ്കില്‍ പോലും ഒരു ഇളക്കവും സംഭവിക്കാന്‍ പോകുന്നില്ല.

  Also Read: ഒരു കഷണം പരിപ്പുവട കിട്ടിയിരുന്നുവെങ്കില്‍! ആ പരിപ്പുവട എന്നെ പാട്ടെഴുത്തുകാരനാക്കി: ഗിരീഷ് പുത്തഞ്ചേരി

  തനിക്കൊപ്പം അഭിനയിക്കുന്ന നായികമാരുമായി എന്നും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് ഷാരൂഖ് ഖാന്‍. കജോള്‍ മുതല്‍ ദീപിക പദുക്കോണ്‍ വരെയുളളവര്‍ ഷാരൂഖ് ഖാനെക്കുറിച്ച് വാചാലരാകാറുണ്ട്. എന്നാല്‍ രസകരമായൊരു വസ്തുത, ഒരിക്കല്‍ തന്റെ സഹനടിയില്‍ നിന്നും ചവിട്ട് കിട്ടിയിട്ടുണ്ട് ഷാരൂഖ് ഖാന്. രസകരമായ ആ സംഭവം വിശദമായി വായിക്കാം തുടര്‍ന്ന്.

  ഷാരൂഖ് ഖാന്‍ തന്റെ ബാദ്ഷാ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു അപ്പോള്‍. ചിത്രത്തില്‍ സോനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കരിഷ്മ ജെയ്ന്‍ ചാജെര്‍ എന്ന ബാലതാരമായിരുന്നു. ചിത്രത്തിലൊരു ഘട്ടത്തില്‍ ചിലര്‍ സോനുവിനെ തട്ടിക്കൊണ്ടു പോകുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയവരില്‍ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഷാരൂഖ് ഖാന്റെ ബാദ്ഷ എത്തുന്നത്. തുടര്‍ന്ന് നടന്ന രസകരമായ സംഭവം കരിഷ്മ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

  ''എന്റെ ആദ്യത്തെ സീനില്‍ ഷാരൂഖ് എന്നെ രക്ഷിക്കുകയാണ്. അദ്ദേഹം എന്നെ എടുത്ത ശേഷം പടി കയറുന്നതായിരുന്നു രംഗം. അദ്ദേഹം എന്നെ കണ്ടിട്ടുണ്ടായിരുന്നില്ല. എനിക്ക് അത്യാവശ്യം ആരോഗ്യമുണ്ടായിരുന്നു. ആദ്യത്തെ ടേക്കില്‍ അദ്ദേഹം എന്നെ എടുത്തുവെങ്കിലും പകുതി ദൂരം മാത്രമേ കയറാന്‍ സാധിച്ചുള്ളൂ. പിന്നെ അദ്ദേഹം താഴെ വരികയും അബ്ബാസ് അങ്കിളിനോട് ഈ സീനൊന്ന് മാറ്റുമോ കുട്ടിയ്ക്ക് ഇത്തിരി ഭാരമുണ്ടെന്ന് പറഞ്ഞു. പിന്നെയൊരു രംഗം എഡിറ്റ് ചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ നാലഞ്ച് തവണ പ്രാക്ടീസ് ചെയ്തുവെങ്കിലും ടൈമിംഗ് ശരിയാകുന്നുണ്ടായിരുന്നില്ല. ഒരു ടേക്കിനിടെ എനിക്ക് ബാലന്‍സ് നഷ്ടമാവുകയും ഞാന്‍ വീഴുകയും ചെയ്തു. എനിക്കൊപ്പം ഷാരൂഖ് ഖാനും വീണു. എന്റെ കാല് കൊണ്ട് അദ്ദേഹത്തിന് കുറച്ച് വേദനിക്കുകയും ചെയ്തു'' എന്നാണ് താരം പറയുന്നത്.

  അതേസമയം ഷാരൂഖ് ഖാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്‍ തിരികെ വരുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇന്നലെ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി റിലീസ് ചെയ്തിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പിന്നാലെ രാജ്കുമാര്‍ ഹിറാനിയൊരുക്കുന്ന ഡങ്കി, ആറ്റ്‌ലിയുടെ ജവാന്‍ എന്നീ സിനിമകളും ഷാരൂഖ് ഖാന്റേതായി അണിയറയിലുണ്ട്.

  Read more about: shahrukh khan
  English summary
  When Shahrukh Khan Got Kicked And Fell By A An Actress While Shooting Badshah
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X