ഫറയുടെ ഭീഷണി പേടിച്ച് ഷാരൂഖ് ഷൂട്ടിംഗിന് വരാതെ മുങ്ങി; ജിയാ ജലേ പാട്ടിന് പിന്നിലെ കഥ
ബോളിവുഡിലെ സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്‍. ആരാധകരുടെ പ്രിയപ്പെട്ട കിംഗ് ഖാന്‍. സീരിയലിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് ബോളിവുഡിലെ പകരം വെക്കാനില്ലാത്ത താരമായി മാറിയ ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് പ്രചോദനമാണ്. ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് ഷാരൂഖ് ഖാന്‍. ഇന്നും ഷാരൂഖിന്റെ താരപദവിയ്ക്ക് കോട്ടം തട്ടിയിട്ടില്ല. ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തിലെത്തിയ ഹിറ്റ് ചിത്രമാണ് ദില്‍ സെ. 1998 ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ഇന്നും ഒരുപാട് ആരാധകരുണ്ട്. പ്രീതി സിന്റയും മനീഷ കെയ്‌രാളയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ചിത്രത്തിലെ പാട്ടുകളും ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്.
അതേസമയം ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയും രസകരമായ ഒരുപാട് സംഭവങ്ങള്‍ ഒന്നായിരുന്നു. അത്തരത്തില്‍ ഒരു സംഭവത്തെക്കുറിച്ച് സംസാരിച്ചത് ചിത്രത്തിലെ കൊറിയോഗ്രാഫറും പ്രശസ്ത സംവിധായകയുമായ ഫറാ ഖാന്‍ ആയിരുന്നു. വളരെ പ്രയാസകരമായിരുന്നു ദില്‍സെയിലെ കൊറിയോഗ്രാഫി എന്നാണ് ഫറ പറയുന്നത്. ട്രെയിനിന് മുകളില്‍ ഡാന്‍സ് ചെയ്യുന്ന ചയ്യ ചയ്യ എന്ന പാട്ടും ജിയാ ജലേ എന്ന പാട്ടുമൊക്കെ വളരെ ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചതെന്നാണ് ഫറ പറയുന്നത്. ജിയ ജലേ താന്‍ ഇതുവരെ ചെയ്തതില്‍ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രീകരണമായിരുന്നുവെന്നാണ് ഫറ പറയുന്നത്. അതിന് കാരണം ഫറ ഭയപ്പെടുത്തിയതിനെ തുടര്‍ന്ന് ഷാരൂഖ് ഖാന്‍ ഷൂട്ടിംഗിന് വരാതെയിരിക്കുന്നതായിരുന്നു.

പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫറ ഖാന്‍ മനസ് തുറന്നത്. ''ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്ന പാട്ട് ചയ്യ ചയ്യ ആയിരിക്കും. കാരണം അത് ട്രെയിനിന്റെ മുകളിലായിരുന്നു. അങ്ങനെയൊന്ന് നമ്മള്‍ അതുവരെ കണ്ടിരുന്നില്ല. ട്രെയിനിന് മുകളില്‍ വളരെ സ്വാഭാവികം എന്നത് പോലെയാണ് ചിത്രീകരിച്ചത്. പക്ഷെ ചിത്രീകരണത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് ജിയാ ജലേ എന്ന പാട്ടിലായിരുന്നു. വെള്ളച്ചാട്ടത്തിന് മുന്നില്‍ വച്ചായിരുന്നു ചിത്രീകരണം. വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍ ആയിരം പടികകളുണ്ടായിരുന്നു. തിരിച്ചും കയറുമായിരുന്നു. വളരെ ബുദ്ധിമുട്ടായിരുന്നു അത്. ഒരു ദിവസം ഞാന്‍ ഷാരൂഖിനോട് പറഞ്ഞു നിനക്ക് സുതാര്യമായൊരു വെള്ള മുണ്ട് ധരിപ്പിച്ച് വെള്ളച്ചാട്ടത്തിന് അടിയില്‍ നിര്‍ത്തുമെന്ന്. അവന്‍ ആകെ പേടിച്ചു പോയി'' എന്നായിരുന്നു ഫറ പറഞ്ഞത്.

''നിനക്ക് എങ്ങനെയൊണ് അങ്ങനെ ചെയ്യാനാവുന്നതെന്നായിരുന്നു അവന്റെ ചോദ്യം. അതിനെന്താ എന്നായിരുന്നു ഞാന്‍ തിരിച്ച് ചോദിച്ചത്. വര്‍ഷങ്ങളായി നിങ്ങള്‍ നടിമാരെ വെള്ള സാരിയുടുപ്പിച്ച് വെള്ളച്ചാട്ടത്തിന് അടിയില്‍ നിര്‍ത്തുന്നു. ഞാന്‍ അതൊന്ന് തിരിച്ച് ചെയ്യുന്നുവെന്ന് മാത്രം. എനിക്ക് തോന്നുന്നത് തന്റെ കരിയറില്‍ ഷാരൂഖ് ഖാന്‍ ഷൂട്ടിംഗിന് വരാതെയിരുന്ന ഏക ദിവസമായിരുന്നു അതെന്നാണ്. പാട്ടില്‍ നോക്കിയാല്‍ മനസിലാകും അതില്‍ പ്രീതി മാത്രമേ ആ ഭാഗത്തുള്ളൂവെന്ന്. ഷാരൂഖ് ഖാന്‍ ഇല്ല. എന്താണ് വരാത്തതെന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ അവന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. വഴി തെറ്റിപ്പോയി, കാര്‍ കാട്ടില്‍ കുടുങ്ങിപ്പോയി എന്നൊക്കെയാണ് പറഞ്ഞത്. പിന്നീട് എന്നെ നീ വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നിര്‍ത്തുമോ എന്ന് ഭയപ്പെട്ടിട്ടാണെന്ന് അവന്‍ തന്നെ എന്നോട് പറയുകയായിരുന്നു'' ഫറ പറയുന്നു.
Recommended Video

അതേസമയം സീറോയുടെ പരാജയത്തിന് ശേഷം ഇടവേളയെടുത്ത ഷാരൂഖ് ഖാന്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


Click it and Unblock the Notifications