For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് വര്‍ഷം അവള്‍ ഒന്നും മിണ്ടിയില്ല, കരഞ്ഞില്ല! മരിക്കുമെന്ന് ഡോക്ടര്‍; ഷാരൂഖിന്റെ സഹോദരിയ്ക്ക് സംഭവിച്ചത്‌

  |

  ഷാരൂഖ് ഖാനും ഭാര്യയും മക്കളുമെല്ലാം ഇന്ന് താരങ്ങളാണ്. മകള്‍ സുഹാന ഖാന്‍ തന്റെ ആദ്യ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു. മകന്‍ ആര്യന്‍ ഖാനും ഒരുനാള്‍ സിനിമയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇളയമകന്‍ അബ്രാമും എന്നും മാധ്യമശ്രദ്ധ നേടാറുണ്ട്. ഷാരൂഖിനൊപ്പം തന്നെ ആരാധകരും മാധ്യമങ്ങളും ചേര്‍ത്തുവെക്കുന്ന പേരാണ് ഭാര്യ ഗൗരിയുടേത്. എന്നാല്‍ ഷാരൂഖ് ഖാന്റെ കുടുംബത്തില്‍ എല്ലാ തരത്തിലുള്ള ശ്രദ്ധകളില്‍ നിന്നും മാറി നില്‍ക്കുന്ന ഒരാളുണ്ട്.

  'ജ​ഗതിയോടൊപ്പം അഭിനയിക്കുന്നത് വളരെ റിസ്ക് ആയിരുന്നു, പഴയ സിനിമകൾ കാണാനിഷ്ടമല്ല'; അഭിരാമി

  ഷാരൂഖ് ഖാന്റെ അച്ഛനും അമ്മയും സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. ഷാരൂഖിന് കൂട്ടായി ഉണ്ടായിരുന്നത് സഹോദരി ഷെഹ്നാസ് ലാലാരുഖ് മാത്രമായിരുന്നു. എന്നാല്‍ ഷാരൂഖിന്റെ സഹോദരിയാണെങ്കിലും ഷെഹ്നാസ് എന്നും മാധ്യമങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നുമെല്ലാം അകന്നാണ് കഴിയുന്നത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ തന്റെ സഹോദരിയെക്കുറിച്ച് മനസ് തുറന്നിരുന്നു.

  തന്റെ അച്ഛന്റേയും അമ്മയുടേയും മരണമാണ് ഷാരൂഖ് ഖാന്റെ സഹോദരിയെ തളര്‍ത്തിയത്. ഈ മരണങ്ങള്‍ ഷെഹ്നാസിനെ വിഷാദരോഗിയാക്കി മാറ്റുകയായിരുന്നു. തങ്ങളുടെ അച്ഛന്‍ മരിച്ചപ്പോള്‍ സഹോദരിയിലുണ്ടായ മാറ്റത്തെക്കുറിച്ച് ഒരിക്കല്‍ ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു.

  ''അവള്‍ കരഞ്ഞില്ല. ഒന്നും പറഞ്ഞില്ല. കുറച്ച് നേരം നോക്കി നിന്ന ശേഷം ബോധം കെട്ടു വീണു. വീഴ്ചയില്‍ തല നിലത്ത് വന്നിടിച്ചു. രണ്ട് വര്‍ഷത്തോളം അവള്‍ കരഞ്ഞതേയില്ല. സംസാരിച്ചതുമില്ല. ശൂന്യതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അവളുടെ ലോകം തന്നെ മാറിപ്പോയി'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്. അച്ഛന്റെ മരണത്തിന്റെ വേദനകളില്‍ നിന്നും മുക്തയാകുന്നതിന് മുമ്പ് തന്നെ അമ്മയുടെ മരണവും സംഭവിച്ചതോടെ ഷെഹ്നാസിന്റെ ആരോഗ്യാവസ്ഥ വളരെ മോശമായി മാറുകയായിരുന്നു.

  ഒരിക്കല്‍ തന്റെ സഹോദരി മരണത്തിന്റെ വക്കോളം എത്തിയിരുന്നുവെന്നും അവളെ രക്ഷിക്കാനാകില്ലെന്ന് വരെ ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

  ''അവള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്. ഡിഡിഎല്‍ജെയുടെ ചിത്രീകരണത്തിനിടെ അവളെ വീണ്ടും ആശുപത്രിയിലാക്കേണ്ടി വന്നു. അവര്‍ പറഞ്ഞത് അവള്‍ രക്ഷപ്പെടില്ലെന്നായിരുന്നു. ഞാന്‍ അവളെ സ്വിറ്റ്‌സര്‍ലാന്റിലേക്ക് കൊണ്ടു പോയി. തുജേ ദേക്കാ തോ എന്ന പാട്ടിന്റെ ചിത്രീകരണം നടക്കുകയായിരുന്നു അപ്പോള്‍. അച്ഛന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും അവള്‍ മുക്തയായിട്ടില്ലായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുത്. പിന്നാലെ പത്ത് വര്‍ഷം കഴിഞ്ഞ് അമ്മയും പോയതോടെ അവള്‍ക്ക് താങ്ങാനായില്ല'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

  തന്റെ സഹോദരിയ്ക്ക് നല്ല വിദ്യാഭ്യാസമുണ്ടെന്നും ബുദ്ധിമതിയാണെന്നും എന്നാല്‍ തന്റെ മാതാപിതാക്കളെ നഷ്ടമായെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നുമാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. അതേസമയം താന്‍ തമാശം പറഞ്ഞ് ആളുകളെ ചിരിപ്പിച്ചും പുറമെ ചിരിച്ചും അതിനെ നേരിടാന്‍ ശീലിക്കുകയായിരുന്നുവെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. അഭിനയത്തിലൂടെ താന്‍ ആ വിടവാണ് നികത്താന്‍ ശ്രമിക്കുന്നതെന്നും സഹോദരിയെ പോലെയാകാതിരിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്നും താരം പറയുന്നുണ്ട്.

  അതേസമയം തന്നേക്കാള്‍ വളരെ നല്ല വ്യക്തിയാണ് സഹോദരിയെന്നും തന്റെ മക്കള്‍ക്ക് തന്നേക്കാളും ഭാര്യയേക്കാളും ഇഷ്ടം ഷെഹ്നാസിനെയാണെന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്.

  ''അവള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പക്ഷെ എനിക്ക് അത്രയും സിമ്പിളായിരിക്കാനാകില്ല. എനിക്ക് അതിനുള്ള ധൈര്യമില്ല. ഞാന്‍ എന്നും സന്തോഷത്തോടെയിരിക്കാനാണ് ശ്രമിക്കുന്നത്. എന്നെക്കുറിച്ചടക്കം തമാശ പറയും അതിനായി. അല്ലെങ്കില്‍ ഞാനും അതേ അവസ്ഥയിലാകും. വിഷാദത്തെ അകറ്റി നിര്‍ത്താനാണ് ഞാന്‍ അഭിനയിക്കുന്നത്' എന്നായിരുന്നു താരം പറഞ്ഞത്.

  2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍കയായിരുന്നു ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ താരം തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരികെ വരിക പഠാന്‍ എന്ന ചിത്രത്തിലൂടെയായിരിക്കും.

  Read more about: shahrukh khan
  English summary
  When Shahrukh Khan Opened About His Sister And How She Went Into Depression
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X