ചെറുപ്പക്കാരികളായ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നത് ഞാന്‍ ആഘോഷിക്കുകയാണ്: ഷാരൂഖ് ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. താരകുടുംബത്തിന്റെ പിന്‍ബലമില്ലാതെ കടന്നു വരികയും സീരിയലുകളിലൂടെ തുടങ്ങി ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമായി മാറുകയും ചെയ്ത നടന്‍. പലര്‍ക്കും പ്രചോദനമാണ് ഷാരൂഖ് ഖാന്‍ എന്ന താരം. ഓണ്‍ സ്‌ക്രീനിലെ തന്റെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ഷാരൂഖ് ഖാനും ആരാധകരുടെ പ്രിയപ്പെട്ടവനാണ്. അഭിമുഖങ്ങളിലും മറ്റും തമാശകള്‍ പറഞ്ഞ് സദസിനെ വേഗം കയ്യിലെടുക്കാന്‍ ഷാരൂഖ് ഖാന് സാധിക്കാറുണ്ട്. അതേസമയം വിവാദങ്ങളും ഒരുപാടുണ്ടായിട്ടുണ്ട് ഷാരൂഖ് ഖാന്റെ ജീവിതത്തില്‍.

വിവാദങ്ങളെ ഷാരൂഖ് ഖാന്‍ നേരിടുന്ന രീതിയും പലപ്പോഴും വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ഈയ്യടുത്ത് മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അകത്തായപ്പോള്‍ ഷാരൂഖ് സ്വീകരിച്ച നിലപാട്. ബോളിവുഡിനെയാകെ പിടിച്ചുലച്ചതായിരുന്നു സംഭവം. 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖ് ഖാന്റെ അവസാനത്തെ ചിത്രം. പിന്നീട് താരം ചെറിയൊരു ഇടവേളയെടുക്കുകയായിരുന്നു. ഇതിനിടെ കടന്നു വന്ന ലോക്ക്ഡൗണ്‍ കൂടെ ആയതോടെ ആ ഇടവേള നീണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഷാരൂഖ് ഖാന്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.

Shahrukh Khan

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. യഷ് രാജ് ഫിലിംസ് ആണ് സിനിമയുടെ സംവിധാനം. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആക്ഷന്‍ ചിത്രമായ പഠാന്റെ ചിത്രീകരണം നടന്നു വരികയാണ്. മകന്റെ കേസുമായി ബന്ധപ്പെട്ട ചിത്രീകരണം നിര്‍ത്തിവച്ച ഷാരൂഖ് വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍താരമായ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും എത്തുന്നത് റോ ഏജന്റുമാരായിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബോളിവുഡിലേക്ക് യുവതാരങ്ങള്‍ കടന്നു വരാന്‍ ആരംഭിച്ചതോടെ ഷാരൂഖ് ഖാന് പ്രായമായെന്നും ഇനി പഴയ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ചിലര്‍ പരിഹസിച്ചിരുന്നു. എന്നാല്‍ തുടര്‍ വിജയങ്ങളിലൂടെ തന്റെ സ്ഥാനം ഷാരൂഖ് ഖാന്‍ നിലനിര്‍ത്തുകയായിരുന്നു. 2013 ല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രായത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് ഷാരൂഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഷാരൂഖ് ഖാന്‍ നേരിട്ടിരുന്ന മറ്റൊരു വിമര്‍ശനമായിരുന്നു തന്നേക്കാള്‍ പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നുവെന്നത്. ഇതേക്കുറിച്ചും ഷാരൂഖ് ആ അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു.

''എനിക്ക് പ്രായമായെന്നും ഞാന്‍ മുടി ഡൈ ചെയ്യുന്നുണ്ടെന്നും ആദ്യം പറഞ്ഞ നടന്‍ ഞാനാണ്. ജൂഹി എന്നോട് പ്രായം വെളിപ്പെടുത്തരുതെന്ന് പറയുമായിരുന്നു. പക്ഷെ എനിക്ക് 40 ആയെന്നതും ഞാന്‍ ഡൈ ചെയ്യുന്നുണ്ട് എന്നതും ഇന്ന് എനിക്കെതിരെ തന്നെ ഉപയോഗിക്കുകയാണ്. എനിക്ക് 47 വയസ് ആയെന്നതും എന്നേക്കാള്‍ പകുതി വയസുള്ള നായികമാരെ പ്രണയിക്കാന്‍ സാധിക്കുന്നുവെന്നതും ഞാന്‍ ആഘോഷിക്കുന്ന കാര്യമാണ്. എനിക്ക് ബില്‍ഡിംഗില്‍ നിന്നും ചാടാനുമാകുന്നുണ്ട്'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്. ''ജനങ്ങള്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നത് വരെ എനിക്കൊരു പ്രശ്‌നവുമില്ല. മിഡ് ലൈഫ് ക്രൈസിസ് എന്താണെന്ന് എനിക്കറിയില്ല. ആളുകള്‍ പറയുന്നത് ചെയ്യാനുള്ളതൊക്കെ ചെയ്ത തീര്‍ത്ത പ്രായത്തിലുണ്ടാകുന്നതാണെന്നാണ്. പക്ഷെ ഞാനിതുവരെ ഒന്നും ചെയ്തിട്ടില്ല'' എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan

സമീപ കാലത്ത് തങ്ങളേക്കാള്‍ പ്രായം കുറഞ്ഞ നായികമാരെ പ്രണയിക്കുന്നതിന് വിമര്‍ശനം നേരിട്ട മറ്റൊരു താരമാണ് അക്ഷയ് കുമാര്‍. അത്രംഗി രേയില്‍ തന്നേക്കാള്‍ 28 വയസ് ഇളയതായ സാറ അലി ഖാന്‍ ആയിരുന്നു അക്ഷയ് കുമാറിന്റെ നായിക. തൊട്ട് മുമ്പ് അക്ഷയ് കുമാര്‍ അഭിനയിച്ച സിനിമകളിലെ നായികമാര്‍ക്കും താരത്തേക്കാള്‍ നന്നേ പ്രായം കുറവായിരുന്നുവെന്നത് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X