ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞ് രണ്ട് മാസത്തിനിടെ രണ്ടു പേരും പോയി; അച്ഛനേയും അമ്മയേയും കുറിച്ച് ഷാരൂഖ്‌

ഇന്ന് ബോളിവുഡിലെ കിങ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള തന്റെ തിരിച്ചുവരവ് ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. പത്താന്‍ എന്ന സിദ്ധാര്‍ത്ഥ് ആനന്ദ് ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്‍ തിരിച്ചു വരുന്നത്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വൈറലായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

എന്നാല്‍ ഇന്നത്തെ ഈ താരത്തിലേക്ക് എത്താനായി ഷാരൂഖ് ഖാന്‍ പിന്നിട്ട ദൂരം കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ചെറുപ്പത്തില്‍് തന്നെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട ഷാരൂഖ് ഖാന്‍ തന്റെ കഠിനാധ്വനത്തിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. ദീവാന എന്ന ചിത്രത്തിലൂടെയായിരുന്നു ഷാരൂഖിന്റെ അരങ്ങേറ്റം. പിന്നീട് ഷാരൂഖിന്് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ സഹായമോ ഇല്ലാതെ ബോളിവുഡിലെ ഏറ്റവും വലിയ താരമായി മാറുകയായിരുന്നു ഷാരൂഖ് ഖാന്‍.

Shahrukh Khan

ജീവിതത്തില്‍ ഇന്ന് തനിക്ക് എല്ലാമുണ്ടെങ്കിലും തന്റെ അച്ഛനും അമ്മയും കൂടെയില്ലാത്തതില്‍ താന്‍ ഒരുപാട് വേദനിക്കുന്നുണ്ടെന്ന് നേരത്തെ ഷാരൂഖ് ഖാന്‍ തന്നെ പറഞ്ഞിരുന്നു. തന്റെ അച്ഛന്റേയും അമ്മയുടേയും മരണത്തെക്കുറിച്ചും തുടര്‍ന്ന് താനും സഹോദരിയും കടന്നു പോയ അവസ്ഥയെക്കുറിച്ചുമെല്ലാം ഷാരൂഖ് ഖാന്‍ മനസ് തുറന്നിരുന്നു ഒരിക്കല്‍. താരത്തിന്റെ വാക്കുകളിലേക്ക്.

''ജീവിതത്തിലെ ഏറ്റവും വലിയ വേദന അച്ഛന്റേയും അമ്മയുടേയും മരണമാണ്. അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 15 വയസായിരുന്നു. അമ്മ മരിക്കുമ്പോള്‍ 26 വയസായിരുന്നു എനിക്ക്. ഞങ്ങള്‍ക്ക് ഒരുപാട് സങ്കടമായി. അച്ഛനും അമ്മയുമില്ലാതെ ശൂന്യമായ വീട് ഞങ്ങളെ വല്ലാതെ അലട്ടിയിരുന്നു. ആ ഏകാന്തതയും അച്ഛന്റേയും അമ്മയുടേയും മരണത്തിന്റെ ദുഖവുമെല്ലാം എന്റെ ജീവിതത്തെയാകെ ബാധിച്ചിരുന്നു'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്.

'' ജീവിതത്തിലെ ഈ വേദന മറി കടക്കാന്‍ ഞാന്‍ സ്വീകരിച്ച മാര്‍ഗ്ഗമായിരുന്നു അഭിനയം. ജീവിതം മൊത്തം അഭിനയത്തിനായി ഞാന്‍ മാറ്റി വച്ചു. എന്റെ അച്ഛനും അമ്മയും മരിക്കുന്നത് വളരെ പെട്ടെന്നായിരുന്നു. ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞ് ഒന്നോ രണ്ടോ മാസത്തിനകം തന്നെ അവര്‍ മരിക്ക്ുകയായിരുന്നു. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരിക്കല്‍ ഒരു രാത്രി ഈ വിടവ് എങ്ങനെയെങ്കിലും നികത്തണമെന്ന് എനിക്ക് തോന്നി. ഭാഗ്യത്തിന് എനിക്ക് സിനിമയില്‍ ബ്രേക്ക് കിട്ടി. അഭിനയം എനിക്ക് ജോലിയല്ല എന്റെ വികാരങ്ങള്‍ പുറത്തെത്തിക്കാനുള്ള മാര്‍ഗ്ഗമാണ്'' എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

''ഒരു ദിവസം രാവിലെ എഴുന്നേക്കുമ്പോള്‍ എന്റെ ഉള്ളിലെ വേദനയത്രയും പോയെന്നും ഇനി എനിക്ക് ഒന്നും നല്‍കാനില്ലെന്ന് തോന്നുകയും ചെയ്യുന്ന നിമിഷം ഞാന്‍ നിര്‍ത്തുമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. മരണത്തില്‍ നിന്നുമൊരു തിരിച്ചുവരവില്ല'' എന്നും താരം കൂട്ടിച്ചേര്‍ത്തു.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X