Don't Miss!
- Automobiles
കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ച് കൂടുതലറിയാം
- Sports
ഗാംഗുലി ഇതിഹാസം, പക്ഷെ ഈ മൂന്ന് റെക്കോഡുകള്‍ നേടാനായില്ല!, അറിയാമോ?
- Finance
30 വയസ് കഴിഞ്ഞിട്ടും പോക്കറ്റിൽ കാശില്ലേ ; സാമ്പത്തിക കാര്യത്തിൽ വരുത്തുന്ന 6 അബദ്ധങ്ങൾ ഒഴിവാക്കണം
- Lifestyle
ഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളും
- Travel
വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍
- News
തൃശൂരില്‍ പിതാവിന്റെ സുഹൃത്തുക്കള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍
- Technology
Airtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
അവന്റെ ചുണ്ടുകള്‍ ഞാന്‍ പറിച്ചെടുക്കും! മകളെ കാമുകന് ചുംബിക്കുന്നതിനെക്കുറിച്ച് ഷാരൂഖ് ഖാന്
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്. കിങ് ഖാന് എന്ന് ആരാധകര്‍ സ്നേഹത്തോടെ വിൡക്കുന്ന ഷാരൂഖ് ഖാന് ലോകമെമ്പാടും ആരാധകരുണ്ട്. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ അവകാശപ്പെടാനില്ലാതെ കടന്നു വരികയും സ്വന്തം കഴിവിലൂടേയും കഠിനാധ്വാനത്തിലൂടേയുമാണ് ഷാരൂഖ് ഖാന് ഇന്ന് കാണുന്ന സ്വപ്ന തുല്യമായ താരപദവിയിലേക്ക് എത്തിയത്.
കഴിഞ്ഞ നാല് വര്‍ഷമായി ഒരൊറ്റ ഷാരൂഖ് ഖാന് സിനിമ പോലും തീയേറ്ററുകളിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ ഷാരൂഖ് ഖാനോടുള്ള ആരാധകരുടെ സ്നേഹത്തിന് തരിമ്പും കുറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെ ഇപ്പോഴിതാ മറ്റൊരു തിരിച്ചുവരവിന് ബോളിവുഡില്‍ കളം ഒരുങ്ങിയിരിക്കുകയാണ്.

ആരാധകരുടെ പ്രിയപ്പെട്ട, വിവാദങ്ങള്‍ സര്‍വ്വസാധാരണമായ കോഫി വിത്ത് കരണ്‍ തിരിച്ചുവരുകയാണ്. വലിയ താരനിര തന്നെ ഇത്തവണ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഷോയില്‍ അതിഥികളായി എത്തുന്നുണ്ട്. ഷാരൂഖ് ഖാനും നേരത്തെ പലപ്പോഴായി കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയിട്ടുണ്ട്. എന്നും മറയില്ലാതെ സംസാരിക്കുന്ന ഷാരൂഖ് ഖാന് കോഫി വിത്ത് കരണില്‍ പലപ്പോഴും നടത്തിയ പ്രസ്താവനകളും ചര്‍ച്ചയായി മാറിയിട്ടുണ്ട്.
സിനിമ പോലെ തന്നെ ഓഫ് സ്ക്രീനിലെ ഷാരൂഖ് ഖാനേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. അഭിമുഖങ്ങളിലും ടോക്ക് ഷോകളിലും മറയില്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് ഷാരൂഖ് ഖാന്. തമാശ പറഞ്ഞ് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ അദ്ദേഹത്തിന് അറിയാം. അത്തരത്തില്‍ ഷാരൂഖ് ഖാന് കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ നടത്തിയ ചില പ്രസ്താവനകളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഷാരൂഖ് ഖാനോട് ആകര്‍ഷണം തോന്നുന്നതെന്ന് ഒരിക്കല്‍ കരണ്‍ ജോഹര്‍ ചോദിച്ചിരുന്നു. ഇതിന് ഷാരൂഖ് ഖാന് നല്കിയ മറുപടി ''എന്റെ ഏകാന്തവും ആഴവും ദുഖഭരിതവുമായ കണ്ണുകള്‍ കാരണമാണ് സ്ത്രീകള്‍ക്ക് എന്നോട് ആകര്‍ഷണം തോന്നുന്നത്. ആ കണ്ണുകള്‍ സ്നേഹത്തിനായി ദാഹിക്കുകയാണ്'' എന്നായിരുന്നു.
തന്റെ മക്കളെക്കുറിച്ചും ഷാരൂഖ് ഖാന് എപ്പോഴും വാചലനാകാറുണ്ട്. മകള്‍ സുഹാന ഖാനെ ആരെങ്കിലും ചുംബിക്കുകയാണെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്ന് ഒരിക്കല്‍ കരണ്‍ ഷാരൂഖ് ഖാനോട് ചോദിച്ചിരുന്നു. ''ഞാന്‍ അവന്റെ ചുണ്ടുകള്‍ വലിച്ച് പറിച്ചെടുക്കും'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. മക്കളെ വല്ലാതെ സ്നേഹിക്കുന്ന അച്ഛനാണ് ഷാരൂഖ് ഖാനെന്നും എന്നാല്‍ ഡര് സിനിമയിലെ അച്ഛനെ പോലെയാണ് ചിലപ്പോഴൊക്കെ ഷാരൂഖ് ഖാന് എന്ന് കരണ്‍ പറയുന്നുണ്ട്.

ഒരിക്കല്‍ ത്രീ ഇഡിയറ്റ്സ് എന്ന സിനിമ നിരസിച്ചതിനെക്കുറിച്ചും ഷാരൂഖ് ഖാന് മനസ് തുറന്നിരുന്നു. രാജ്കുമാര് ഹിറാനി സംവിധാനം ചെയ്ത ചിത്രത്തില്‍ ആമിര്‍ ഖാന് ആയിരുന്നു നായകനായെത്തിയത്. ആര് മാധവനും ഷര്‍മന്‍ ജോഷിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ചിത്രം നിരസിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നാണ് ഷാരൂഖ് ഖാന് പറഞ്ഞത്.
ഒരിക്കല്‍ രാവിലെ എഴുന്നേല്ക്കുമ്പോള് നിങ്ങള്‍ കരണ്‍ ജോഹറായി മാറുകയാണെങ്കില്‍ എന്ത് ചെയ്യുമെന്ന് കരണ്‍ ജോഹര്‍ ഷാരൂഖ് ഖാനോട് ചോദിച്ചു. താന്‍ കരണ്‍ ജോഹറായി എഴുന്നേല്ക്കുന്നതിനേക്കാള് സാധ്യത താന്‍ കരണ്‍ ജോഹറിനൊപ്പം എഴുന്നേല്ക്കുന്നതാണെന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

വന്‍ താരനിര തന്നെ ഇത്തവണ കോഫി വിത്ത് കരണില്‍ എത്തുന്നത്. ആലിയയും രണ്‍വീറുമാണ് ആദ്യമെത്തുന്നത്. പിന്നാലെ സമാന്ത, അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്, ജാന്‍വി കപൂര്‍, സാറ അലി ഖാന്, വിജയ് ദേവരക്കൊണ്ട, അനന്യ പാണ്ഡെ എന്നിവരും അതിഥികളായി എത്തുന്നുണ്ട്. നാളെ മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ കോഫി വിത്ത് കരണ്‍ സംപ്രേക്ഷണം ആരംഭിക്കും.
-
'ഇതിന് മാത്രം ആമിർ എന്ത് തെറ്റ് ചെയ്തു, കഴിഞ്ഞ 30 വർഷം നമ്മളെ ആനന്ദിപ്പിച്ച ആളല്ലേ': മോണ സിങ് ചോദിക്കുന്നു
-
'കാർത്തി പറഞ്ഞകാര്യം സിഡിയിലാക്കി തരാമോ?, കാർത്തി പ്രിയപ്പെട്ട സുഹൃത്താണ്' ടൊവിനോ തോമസ് പറയുന്നു!
-
വർഷങ്ങളോളം അധ്വാനിച്ച സിനിമ; പരാജയത്തിൽ ആമിർ തകർന്ന അവസ്ഥയിലെന്ന് റിപ്പോർട്ടുകൾ