ഒപ്പമുള്ളത് കാമുകിയാണെന്ന് പറഞ്ഞു, ഇടി വന്ന വഴി കണ്ടില്ലെന്ന് ഷാരൂഖ്; സംഭവമിങ്ങനെ!

ബോളിവുഡിലെ താരരാജാവാണ് നടൻ ഷാരൂഖ് ഖാന്‍. കിങ് ഖാന്‍ എന്ന് ആരാധകർ വിളിക്കുന്ന താരത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദറോ ഒന്നുമില്ലാതെ എത്തിയ വെറുമൊരു ഷാരൂഖ് ആണ് ഇന്ന് കിങ് ഖാനായി അറിയപ്പെടുന്നത്.

കുറച്ചു കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന നടൻ ഇപ്പോൾ പത്താൻ എന്ന സിനിമയുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ബോളിവുഡിന്റെ സ്വന്തം ബാദ്ഷയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഷാരൂഖിന്റെ എല്ലാ നേട്ടങ്ങൾക്ക് പിന്നിലും പൂർണ പിന്തുണയുമായി ഗൗരിയും ഉണ്ടായിരുന്നു

ഷാരൂഖിനെ പോലെ തന്നെ ബോളിവുഡിന് പ്രിയങ്കരിയാണ് അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും. ഇവരുടെ സ്നേഹവും പരസ്പര ബഹുമാനവുമൊക്കെ മറ്റു താരദമ്പതിമാർക്കെല്ലാം മാതൃകയാണ്. ഷാരൂഖിന്റെ എല്ലാ നേട്ടങ്ങൾക്ക് പിന്നിലും പൂർണ പിന്തുണയുമായി ഗൗരിയും ഉണ്ടായിരുന്നു. തന്റെ കരിയറിലെ എല്ലാ വിജയങ്ങളുടെയും ക്രെഡിറ്റ് ഷാരൂഖ് നല്‍കുന്നത് ഭാര്യ ഗൗരിയ്ക്കാണ്. നടന്റെ ഉയർച്ചകളിലും താഴ്ചകളിലും എല്ലാം കൂട്ടായി നിന്നിട്ടുണ്ട് ഗൗരി.

ഏകദേശം ആറ് വർഷക്കാലം പ്രണയിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം

1984 ലാണ് ഗൗരിയും ഷാരൂഖും ആദ്യമായി കാണുന്നത്. പിന്നീടാണ് ഇവർ പ്രണയത്തിലാകുന്നത്‌. ഷാരൂഖ് ബോളിവുഡിലെ വലിയ താരമാകുന്നതിനും മുൻപ് 1991 ലാണ് ഗൗരിയെ വിവാഹം കഴിക്കുന്നത്. ഏകദേശം ആറ് വർഷക്കാലം പ്രണയിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം. ആര്യൻ, സുഹാന, അബ്രാം എന്നീ മൂന്ന് മക്കളാണ് ഇവർക്കുള്ളത്.

പലപ്പോഴും യാത്രകളിൽ ഷാരൂഖ് ഗൗരിയെ കൂടെകൂട്ടാറുണ്ട്. മെറ്റല്ലാ സ്ഥലങ്ങളിലും ഭാര്യയാണെന്ന് പറഞ്ഞ് ഗൗരിയെ പരിചയപ്പെടുത്തുമ്പോൾ ഡൽഹിയിൽ മാത്രം താൻ അങ്ങനെ പറയാറില്ലെന്ന് ഷാരൂഖ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതിനു പിന്നിലെ രസകരമായ കഥയും താരം പങ്കുവച്ചിരുന്നു. അതിപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

കാമുകിയാണെന്ന് പറഞ്ഞതിന് ഡൽഹിയിലെ ഒരു കൂട്ടം പയ്യന്മാർ തന്നെ തല്ലി ചതച്ചെന്നാണ് നടൻ പറഞ്ഞത്

2016 ൽ, ദി കപിൽ ശർമ്മ ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഡൽഹിയിൽ വെച്ച് തനിക്ക് കിട്ടിയ ഒരു പണി ഷാരൂഖ് പങ്കുവച്ചത്. ഒരു പെൺകുട്ടി തന്റെ കാമുകിയാണെന്ന് പറഞ്ഞതിന് ഡൽഹിയിലെ ഒരു കൂട്ടം പയ്യന്മാർ തന്നെ തല്ലി ചതച്ചെന്നാണ് നടൻ പറഞ്ഞത്. അതുകൊണ്ട് ഇപ്പോൾ ഭാര്യ ഗൗരി ഖാനൊപ്പം ഡൽഹിയിൽ പോകുമ്പോൾ താൻ എന്താണ് ചെയ്യാറ് എന്നും നടൻ പറയുന്നുണ്ട്.

വളഞ്ഞിട്ട് മർദിക്കുകയായിരുന്നു

ഒരിക്കൽ ഗ്രീൻ പാർക്കിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് ഷാരൂഖ് പറഞ്ഞതും താനും അന്ന് തന്റെ കാമുകി ആയിരുന്ന യുവതിയും വരുമ്പോൾ ഒരുകൂട്ടം പയ്യന്മാർ ആരാണെന്ന് ചോദിക്കുകയും തന്റെ ഗേൾഫ്രണ്ടാണെന്ന് പറഞ്ഞതോട് കൂടി ഗേൾഫ്രണ്ട് അല്ല ബാബി (സഹോദരന്റെ ഭാര്യ) ആണെന്ന് പറഞ്ഞു വളഞ്ഞിട്ട് മർദിക്കുകയായിരുന്നു എന്നുമാണ് ഷാരൂഖ് പറഞ്ഞത്.

അതിന്റെ അനന്തര ഫലമായി ഗൗരിയുമായി ഡൽഹിയിൽ പോകുമ്പോൾ ആരെങ്കിലും വന്ന് ഇത് ആരാണെന്ന് ചോദിച്ചാൽ ബാബി ആണെന്ന് മാത്രമേ പറയൂ എന്നാണ് ഷാരൂഖ് പറഞ്ഞത്. സദസിനെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടാണ് ഷാരൂഖ് ഇത് പറഞ്ഞത്. ഷാരൂഖിന്റെ നിരവധി കഥകളിൽ ഒന്നായി ആരാധകർ ഇതും ഏറ്റെടുത്തിട്ടുണ്ട്.

 തെന്നിന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്

അതേസമയം, ബോളിവുഡ് സിനിമ ലോകവും ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാൻ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന പത്താൻ 2023 ജനുവരി 25 നാണ് തിയേറ്ററുകളിൽ എത്തുക. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും ദീപിക പദുകോണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ ആണ് ഷാരൂഖിന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. നയൻ‌താര നായികയാകുന്ന ചിത്രം നിർമ്മിക്കുന്നത് ഷാരൂഖ് തന്നെയാണ്. തെന്നിന്ത്യൻ സിനിമ ലോകവും ബോളിവുഡും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

More from Filmibeat

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X