'എന്നും ബുര്‍ഖ ധരിക്കണം, പേര് ആയിഷ ഖാന്‍ എന്ന് മാറ്റും'; ഷാരൂഖ് പറഞ്ഞത് കേട്ട് ഞെട്ടി ഗൗരിയുടെ വീട്ടുകാര്‍

ബോളിവുഡിലെ സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടും ആരാധകരുള്ള താരം. ആരാധകര്‍ ഷാരൂഖിനെ വിളിക്കുന്നത് കിങ് ഖാന്‍ എന്നാണ്. അതില്‍ ഒട്ടും അതിശയോക്തിയില്ല. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമൊന്നുമില്ലാതെയാണ് ഷാരൂഖ് ഖാന്‍ കടന്നു വരുന്നത്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച ശേഷമാണ് ഷാരൂഖ് ഖാന്‍ സിനിമയിലെത്തുന്നത്. സഹനടനായും വില്ലനായും അഭിനയിച്ച് കയ്യടി നേടിയ ശേഷമാണ് ഷാരൂഖ് ഖാന്‍ നായകനായി മാറുന്നത്.

ഇന്ന് ഷാരൂഖ് ഖാന്‍ എത്തി നില്‍ക്കുന്നത് സമാനതകളില്ലാത്ത താരപദവിയിലാണ്. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുള്ള പ്രതിഭാസമാണ് ഷാരൂഖ് ഖാന്‍. സാധാരണക്കാരനില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള ഷാരൂഖ് ഖാന്റെ വളര്‍ച്ച ആര്‍ക്കും പ്രചോദനമാണ്. ഷാരൂഖിന്റെ കരിയര്‍ പോലെ തന്നെ വ്യക്തി ജീവിതവും എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

Shahrukh Khan

ഓണ്‍ സ്‌ക്രീനിലെ റൊമാന്റിക് നായകന്റെ ഓഫ് സ്‌ക്രീന്‍ പ്രണയവും വലിയ ചര്‍ച്ചയായി മാറിയിട്ടുള്ളത്. സിനിമയിലെത്തുന്നതിന് മുമ്പാണ് ഷാരൂഖ് ഖാന്‍ ഗൗരിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സിനിമാ കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഷാരൂഖ് ഖാന്‍ ഗൗരിയെ വിവാഹം കഴിച്ചിരുന്നു. ഹിന്ദു മത വിശ്വാസിയായ ഗൗരിയുമായുള്ള ഷാരൂഖ് ഖാന്റെ വിവാഹം പ്രതസന്ധികളെ അതിജീവിച്ചുള്ളതായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷവും ഗൗരിയുടേയും ഷാരൂഖ് ഖാന്റേയും ദാമ്പത്യ ജീവിതം ചര്‍ച്ചയായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ മെക്കയില്‍ വച്ച് ഗൗരിയെ മതം മാറ്റിയെന്ന് ചില ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാജമാണെന്നും എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ചതാണെന്നും പിന്നീട് വ്യക്തമായിരുന്നു.

അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗരിയെ താന്‍ മതം മാറ്റിയെന്ന് കുടുംബാംഗങ്ങളെ പറ്റിച്ചതിനെക്കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. ഷാരൂഖിന്റേയും ഗൗരിയുടേയും വിവാഹ റിസപ്ഷനില്‍ വച്ചായിരുന്നു സംഭവം. ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ രസകരമായ ആ കഥ പങ്കുവെക്കുന്നുണ്ട്.

''ഞങ്ങളുടെ വിവാഹ റിസപ്ഷന് അവരെല്ലാം പഞ്ചാബിയില്‍ സംസാരിക്കുകയായിരുന്നു. ഞാന്‍ അവരെ നോക്കിയ ശേഷം ഗൗരിയോട് ബുര്‍ഖ ധരിക്കൂ, നമാസിനുള്ള സമയമായി എന്ന് പറഞ്ഞു. കുടുംബം മുഴുവന്‍ ഞങ്ങളെ തുറിച്ചു നോക്കി. ഞാന്‍ അവളെ മതം മാറ്റിയോ എന്നായിരുന്നു അവരുടെ സംശയം. ഇനിയങ്ങോട്ട് അവള്‍ എപ്പോഴും ബുര്‍ഖ ധരിക്കും, വീട് വിട്ട് പുറത്ത് പോകില്ല, അവളുടെ പേര് ആയിഷ ഖാന്‍ എന്ന് മാറ്റും എന്നും ഞാന്‍ പറഞ്ഞു'' ഷാരൂഖ് ഖാന്‍ പറഞ്ഞു.

Shahrukh Khan

താന്‍ പറയുന്നത് കേട്ട് ഗൗരിയുടെ കുടുംബാംഗങ്ങള്‍ ഞെട്ടുകയും ദേഷ്യപ്പെടുകയും ചെയ്തു. കാര്യങ്ങള്‍ കൈ വിട്ടു പോകുന്നതിന് മുമ്പ് തന്നെ താന്‍ തമാശ പറഞ്ഞതാണെന്ന് വ്യക്തമാക്കിയെന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. അതേസമയം താനും ഗൗരിയും വിവാഹത്തിന് മുമ്പ് തന്നെ രണ്ടു പേരും മതം മാറേണ്ടതില്ലെന്നും തങ്ങളുടെ വിശ്വാസത്തെ കൈ വിടേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നുവെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. ഇതേക്കുറിച്ച് ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ ഗൗരിയും സംസാരിച്ചിരുന്നു.

''സന്തുലിതാവസ്ഥയുണ്ട്. ഷാരൂഖിന്റെ വിശ്വാസത്തെ ഞാന്‍ മാനിക്കുന്നു. അതിനര്‍ത്ഥം ഞാന്‍ മതം മാറുമെന്നല്ല. എല്ലാവരും അവരവരുടേതായ വിശ്വാസം പിന്തുടരണം. പരസ്പരം ബഹുമാനിക്കണം. ഷാരൂഖ് ഒരിക്കലും എന്റെ വിശ്വാസത്തെ അപമാനിക്കില്ല. ദീപാവലിയ്ക്ക് ഞാന്‍ പൂജ നടത്തും. വീട്ടുകാര്‍ എന്നെ പിന്തുടരും. ഈദില്‍ ഷാരൂഖ് നയിക്കും. ഞങ്ങള്‍ പിന്തുടരും. അത് സുന്ദരമായൊരു അറേഞ്ച്‌മെന്റാണ്. കുട്ടികള്‍ രണ്ട് ആചാരങ്ങളേയും അംഗീകരിക്കുന്നവരാണ്. ഈദും ദീപാവലിയും അവര്‍ ഒരുപോലെ ആഘോഷിക്കുന്നു'' എന്നാണ് ഗൗരി പറഞ്ഞത്.

More from Filmibeat

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X