For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുണിയുടുക്കാത്തതിന് ഇവന്‍ ഒരുനാള്‍ അകത്താകും; രണ്‍വീറിന്റെ ഭാവി അന്നേ പ്രവചിച്ച ഷാരൂഖ്

  |

  ബോളിവുഡിലെ മിന്നും താരമാണ് രണ്‍വീര്‍ സിംഗ്. ഇന്നത്തെ തലമുറയിലെ താരങ്ങളില്‍ രണ്‍വീറിന്റെ സ്ഥാനം മുന്നിലാണ്. മറ്റ് താരങ്ങളെ അപേക്ഷിച്ച് എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തനാണ് രണ്‍വീര്‍. ഓണ്‍ സ്‌ക്രീനില്‍ ഏത് തരത്തിലുള്ള വേഷവും അഭിനയിച്ച് ഫലിപ്പിക്കാന്‍ രണ്‍വീറിന് സാധിക്കും. അതുപോലെ തന്നെയാണ് ഓഫ് സ്‌ക്രീനിലെ രണ്‍വീറും. താരത്തിന്റെ പ്രതികരണങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുക അസാധ്യമാണ്.

  Also Read: ബോളിവുഡില്‍ ഗര്‍ഭകാലം! ബിപാഷ ബസു ഗര്‍ഭിണി; ആദ്യത്തെ കണ്‍മണിയെ കാത്ത് താരദമ്പതികള്‍

  വസ്ത്രധാരണ രീതിയില്‍ പല നടപ്പുരീതികളേയും രണ്‍വീര്‍ അനായാസം തട്ടിയകറ്റുന്നുണ്ട്. അഭിമുഖങ്ങളിലും സ്റ്റേജിലുമെല്ലാം രണ്‍വീര്‍ കൊണ്ടു വരുന്ന എനിര്‍ജി പകരം വെക്കാനില്ലാത്തതാണ്. ഇതുപോലൊരു താരമോ നടനോ ബോളിവുഡില്‍ ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന് മാത്രമല്ല ഇനി ഉണ്ടാവുകയുമില്ലെന്നുറപ്പാണ്. എല്ലാ അര്‍ത്ഥത്തിലും ആള്‍ക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമാണ് രണ്‍വീറിന്റേത്.

  ഇപ്പോഴിതാ രണ്‍വീറിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് വിവാദത്തിലായിരിക്കുന്നത്. നഗ്നനായിട്ടായിരുന്നു രണ്‍വീര്‍ ഫോട്ടോഷൂട്ടിലെത്തിയത്. ചിത്രങ്ങളും രണ്‍വീറിന്റെ ധൈര്യവുമൊക്കെ സോഷ്യല്‍ മീഡിയയുടേയും സിനിമാലോകത്തിന്റേയും കയ്യടി നേടുകയാണ്. എന്നാല്‍ സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ താരത്തിനെതിരെ തിരിയുകയും ചെയ്തിട്ടുണ്ട്. താരത്തിനെതിരെ ഇതിന്റെ പേരില്‍ കേസും നല്‍കിയിട്ടുണ്ട്. രണ്‍വീര്‍ സിംഗിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

  എന്നാല്‍ ഇതിനിടെ മറ്റൊരു രസകരമായ വസ്തുതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രണ്‍വീര്‍ സിംഗിന്റെ ഫോട്ടോഷൂട്ടും കേസുമൊക്കെ നേരത്തെ തന്നെ ഒരാള്‍ പ്രവചിച്ചിരുന്നു. ജോത്സ്യനോ മന്ത്രവാദിയോ ഒന്നുമല്ല, ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയ ഷാരൂഖ് ഖാന്‍ ആണ് ആ പ്രവചനം നടത്തിയത്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  ബോളിവുഡിലെ താരങ്ങളുടെ സാന്നിധ്യത്താല്‍ വാര്‍ത്തകളില്‍ നിറയുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. ഷോയുടെ അഞ്ചാം സീസണില്‍ ഷാരൂഖ് ഖാനും ആലിയ ഭട്ടും അതിഥികളായി എത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിയുടെ ഭാഗമായുള്ള ചോദ്യോത്തര വേളയില്‍ കരണ്‍ ജോഹര്‍ ഷാരൂഖ് ഖാനോട് ഓരോ താരങ്ങളുടെ പേര് പറയുകയും അവര്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായാല്‍ അത് എന്തിനായിരിക്കുമെന്ന് ഊഹിക്കാന്‍ പറയുകയായിരുന്നു. ഇങ്ങനെ കരണ്‍ ജോഹര്‍ രണ്‍വീര്‍ സിംഗിന്റെ പേര് പറഞ്ഞപ്പോള്‍ ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

  രണ്‍വീര്‍ അകത്താവുക വസ്ത്രം ധരിച്ചതിന്റെ പേരിലോ വസ്ത്രമേ ധരിക്കാത്തതിന്റെ പേരിലോ ആയിരിക്കുമെന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്. തന്റെ വ്യത്യസ്തമായ ഫാഷന്‍ സെന്‍സിന്റെ പേരില്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രണ്‍വീര്‍ സിംഗ്. താരത്തിന്റെ അസാധാരണമായ വസ്ത്രങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇത് മനസില്‍ കണ്ടായിരുന്നു ഷാരൂഖ് ഖാന്‍ അന്ന് തമാശയായി ആ ഉത്തരം നല്‍കിയത്. പക്ഷെ കാലം പിന്നിട്ടപ്പോള്‍ ആ വാക്കുകള്‍ ഏറെക്കുറെ ശരിയായിരിക്കുകയാണ്.

  അതേസമയം വിവാദത്തില്‍ രണ്‍വീര്‍ സിംഗിന് പിന്തുണയുമായി ബോളിവുഡില്‍ നിന്നും നിരവധി പേരാണ് എത്തിയത്. ആലിയ ഭട്ട്, വിദ്യ ബാലന്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ രണ്‍വീറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് രണ്‍വീറിന്റെ പുതിയ സിനിമ. ആലിയ ഭട്ട് നായികയാകുന്ന സിനിമയുടെ സംവിധാനം കരണ്‍ ജോഹര്‍ ആണ് നിര്‍വ്വഹിക്കുന്നത്.

  2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് ഷാരൂഖ് ഖാന്‍. താരം ഇപ്പോള്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. മൂന്ന് സിനിമകളാണ് ഷാരൂഖ് ഖാന്റേതായി അണിയറയിലൊരുങ്ങുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന പഠാന്‍ ആണ് ഷാരൂഖിന്റെ തിരിച്ചുവരവ് സിനിമ. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന സിനിമയില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  പിന്നാലെ രാജ്കുമാര്‍ ഹിറാനിയുടെ ഡങ്കിയും അണിയറയിലുണ്ട്. താപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമുള്ള ഷാരൂഖ് ഖാന്റേയും താപ്‌സിയുടേയും ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

  തമിഴ് സംവിധായകന്‍ ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയായ ജവാന്‍ ആണ് അണിയറയിലുള്ള മറ്റൊരു സിനിമ. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാകും ജവാന്‍.

  English summary
  When Shahrukh Khan Predicted The Future Of Ranveer Singh And Its Happening Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X