എനിക്കൊപ്പം യാത്ര തുടങ്ങിയ കുട്ടിയാണ്! പ്രിയങ്കയുമായുള്ള പ്രണയ ഗോസിപ്പുകളോട് ഷാരൂഖ് ഖാന്‍

ബോളിവുഡിലെ എക്കാലത്തേയും വലിയ രണ്ട് താരങ്ങളാണ് ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും. ബോളിവുഡിലെ കുടുംബവേരുകളുടെ പിന്‍ബലമില്ലാതെ കടന്നുവരികയും സ്വന്തം അധ്വാനത്തിലൂടേയും കഴിവിലൂടേയും ലോകം മുഴുവന്‍ ആരാധകരുള്ള താരങ്ങളായി മാറിയവരാണ് ഇരുവരും. പലര്‍ക്കും പ്രചോദനമായി മാറിയവര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും ഹിറ്റായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെങ്കിലും ഇന്ന് ഷാരൂഖ് ഖാനും പ്രിയങ്കയും അത്ര അടുപ്പത്തിലല്ല.

ഒരുകാലത്ത് ബോളിവുഡിനെ പിടിച്ചുലച്ച വിവാദമായിരുന്നു ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍. ഡോണ്‍ ഒന്നിലും രണ്ടിലും ഷാരൂഖിന്റെ നായികയായി എത്തിയത് പ്രിയങ്കയായിരുന്നു. ഡോണ്‍ ടുവിന്റെ ചിത്രീകരണ സമയത്താണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Priyanka Chopra

വാര്‍ത്തകള്‍ ശക്തമായതോടെ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ പ്രിയങ്കയെ തങ്ങളുടെ സൗഹൃദ സഭകളില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നും ഷാരൂഖിനോട് പ്രിയങ്കയുമായി അകലം പാലിക്കാന്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളെയെല്ലാം ഷാരൂഖും പ്രിയങ്കയും നിരസിക്കുകയായിരുന്നു. ചെയ്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ വിവാദത്തെക്കുറിച്ച് മനസ് തുറക്കുകയുണ്ടായി.

''എന്നെ സംബന്ധിച്ച് ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം, എനിക്കൊപ്പം പ്രവര്‍ത്തിച്ചൊരു സ്ത്രീയെ ചോദ്യം ചെയ്യുന്നതിലൂടെ ഞാന്‍ അവള്‍ക്കോ ഏതൊരു സ്ത്രീയ്‌ക്കോ നല്‍കുന്ന ബഹുമാനം അവള്‍ക്ക് നല്‍കപ്പെടുന്നില്ലെന്നതാണ്'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. ''അത് അനാദരവ് ആണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്കതില്‍ സങ്കടമുണ്ട്. മാപ്പ് ചോദിക്കുന്നു. ഞാന്‍ എന്തെങ്കിലും ചെയ്തതിന് അല്ല. പക്ഷെ അവള്‍ എന്റെ സുഹൃത്താണെന്നതില്‍. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അവള്‍. എന്നും അങ്ങനെയായിരിക്കും'' എന്നും താരം പറഞ്ഞു.

''ഓരോന്നും കേള്‍ക്കുമ്പോള്‍ ഒന്ന് പിന്നിലേക്ക് മാറി നില്‍ക്കാന്‍ തോന്നും എനിക്ക്. അതൊക്കെ വളരെ ചെറിയതും അര്‍ത്ഥരഹിതവുമായ കാര്യങ്ങള്‍ ആണെന്നതിനാലാണ്. ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ക്കിടയിലെ ബന്ധത്തെ തന്നെ ബാധിക്കുന്ന കാര്യങ്ങളാണ്. മിസ് ഇന്ത്യയോ, മിസ് വേള്‍ഡോ ആയി എനിക്കൊപ്പം കരിയര്‍ യാത്ര ആരംഭിച്ച കുട്ടിയാണ് അവള്‍. സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ ഞങ്ങള്‍ പങ്കിട്ടിട്ടുണ്ട്. സൗഹൃദത്തെ ചെറുതായെങ്കിലും ബാധിക്കുമെന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്'' എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan

അതേസമയം വിവാദങ്ങള്‍ തങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ലെന്നും ഷാരൂഖ് പറഞ്ഞു. വാര്‍ത്തകളെ കൈകാര്യം ചെയ്യാനുള്ള പക്വത തങ്ങള്‍ക്കുണ്ടെന്നും ഷാരൂഖ് പറഞ്ഞു. മാധ്യമങ്ങള്‍ മാത്രമല്ല നമ്മളെല്ലാവരും വേഗത്തില്‍ തന്നെ ബന്ധങ്ങളെ വിധിക്കുകയും പേരിടുകയും ചെയ്യുമെന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Read more about: shahrukh khan priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X