For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ മദ്യപിച്ചു, നിനക്ക് കാശിന്റെ അഹങ്കരമാണ്! ബച്ചന്റെ വാക്കുകള്‍ കേട്ട് പേടിച്ച് പോയെന്ന് ഷാരൂഖ്‌

  |

  ബോളിവുഡിന്റെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരം. താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെയാണ് ഷാരൂഖ് ഖാന്‍ കടന്നു വരുന്നത്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡിലേക്ക് എത്തുകയായിരുന്നു ഷാരൂഖ് ഖാന്‍. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍. കഠിനാധ്വാനത്തിലൂടെ ഷാരൂഖ് നേടിയ നേട്ടങ്ങള്‍ പലര്‍ക്കും പ്രചോദനമാണ്.

  Also Read: മമ്മൂട്ടിയുടേയോ ലാലിന്റേയോ മകന്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്നത്ര അപകടമില്ല എന്റെ മകന്‍ അഭിനയിക്കുമ്പോള്‍!

  ഷാരൂഖിനേക്കാളും വലിയൊരു താരം ബോളിവുഡിലുണ്ടെങ്കില്‍ അത് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ മാത്രമാണ്. ബച്ചനുമായി വളരെ അടുത്ത ബന്ധമാണ് ഷാരൂഖിനുള്ളത്. തന്നേപ്പോലെ തന്നെ സാധാരണ കുടുംബത്തില്‍ നിന്നും കടന്നു വന്ന താരമെന്ന നിലയില്‍ ബച്ചനെ മാതൃകയായിട്ടാണ് ഷാരൂഖ് ഖാന്‍ കാണുന്നത്. തന്റെ കരിയറില്‍ ബച്ചന്റെ സ്വാധീനത്തെക്കുറിച്ച് പലപ്പോഴും ഷാരൂഖ് ഖാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

  എന്നാല്‍ ഒരിക്കല്‍ അമിതാഭ് ബച്ചന്‍ തനിക്ക് നല്‍കിയ ഉപദേശം കേട്ട് തനിക്ക് അഭിനയം തന്നെ നിര്‍ത്തിയാലോ എന്ന് തോന്നിയെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. പൊതു ഇടങ്ങളില്‍ പെരുമാറേണ്ട രീതിയെക്കുറിച്ചും എങ്ങനെയായിരിക്കും തങ്ങളെക്കുറിച്ച് മാധ്യമങ്ങളും മറ്റും സംസാരിക്കുക എന്നതിനേക്കുറിച്ചും ബച്ചന്‍ സംസാരിച്ചതിനെക്കുറിച്ചായിരുന്നു ഷാരൂഖ് ഖാന്‍ ഒരിക്കല്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ഒരു ഷോയ്ക്ക് മുമ്പ് ബച്ചനുമായി നടന്ന സംസാരത്തെക്കുറിച്ചായിരുന്നു ഷാരൂഖ് ഖാന്‍ മനസ് തുറന്നത്. നീയൊരു താരം ആയി മാറിയതോടെ നീ പറയുന്നതെന്തും ഇനി തെറ്റായി മാറുമെന്നായിരുന്നു ബച്ചന്‍ ഷാരൂഖിനോട് പറഞ്ഞത്. അതിനാല്‍ ഇടി കിട്ടിയാല്‍ പോലും എളിമയോടെ വേണം പെരുമാറാനെന്നും ബച്ചന്‍ ഷാരൂഖ് ഖാനെ ഉപദേശിക്കുകയായിരുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

  '' സംസാരിച്ചു കൊണ്ടിരിക്കെ അദ്ദേഹം പെട്ടെന്ന്, നീ ഇപ്പോള്‍ വലിയൊരു താരമായി മാറിയിരിക്കുകയാണ്. ഇനി മുതല്‍ നീ എന്ത് പറഞ്ഞാല്‍ അത് തെറ്റാണെന്നേ എല്ലാവരും പറയൂ. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് നിന്നോടാണ് തെറ്റ് ചെയ്തതെങ്കില്‍ പോലും കൈകൂപ്പി മാപ്പ് പറയാന്‍ തുടങ്ങണം എന്ന് പറഞ്ഞു. ഞാന്‍ ചെറുപ്പമായിരുന്നു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലോ അമിത് ജീ എന്ന് ചോദിച്ചു. അതല്ലേ പറഞ്ഞത് മാപ്പ് ചോദിക്കണം, എവിടെ പോയാലും തലകുനിച്ച് സംസാരിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്''.

  ''ആരെങ്കിലും നിന്നോട് മോശമായി പെരുമാറിയാല്‍ നീ തിരിച്ച് ഇടിച്ചാല്‍ പിന്നെ എന്താണ് സംഭവിക്കുക എന്താണെന്ന് അറിയാിമോ? എന്ന് ചോദിച്ചു. എന്തായിരിക്കുമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നീ മദ്യപിച്ചു എന്നാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷെ ഞാന്‍ മദ്യപിക്കാറില്ലെന്ന് പറഞ്ഞു. അല്ല നീ കുടിച്ചു, നിനക്ക് പണത്തിന്റെ അഹങ്കാരമാണ്. നീ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നയാളാണെന്ന് പറഞ്ഞു. എന്താണീ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു'' ഷാരൂഖ് പറയുന്നു.


  '' ഇതൊക്കെ കേട്ടതും എനിക്ക് പേടിയായി. താരമാകേണ്ട എന്ന് വരെ തോന്നി. എനിക്ക് ഇങ്ങനൊക്കെ സംഭവിക്കുമോ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ ശേഷം അദ്ദേഹം കുറച്ച് നേരം മിണ്ടാതെ നിന്നു. എന്നിട്ട് ഇരുന്നു'' എന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. താരങ്ങളെക്കുറിച്ച് എങ്ങനെയാണ് തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നതെന്നും ഗോസിപ്പുകള്‍ ഉണ്ടാകുന്നതെന്നുമായിരുന്നു ബച്ചന്‍ ഷാരൂഖ് ഖാന് മുന്നറിയിപ്പ് നല്‍കിയത്.

  അതേസമയം 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ സിനിമയില്‍ നിന്നും വിട്ടു നില#്ക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ താരം തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരികെ വരിക പഠാന്‍ എന്ന ചിത്രത്തിലൂടെയായിരിക്കും. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

  പിന്നാലെ രാജ് കുമാര്‍ ഹിറാനി ഒരുക്കുന്ന ഡങ്കിയാണ് അണിയറയിലുള്ള സിനിമ. താപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. രാജ്കുമാര്‍ ഹിറാനിയും ഷാരൂഖ് ഖാനും ഒരുമിക്കുന്ന സിനിമ ഏറെ നാളുകളായി ആരാധകരുടെ ആഗ്രഹമാണ്. ഇതിന് ശേഷം ഷാരൂഖിന്റേതായി പുറത്തിറങ്ങുക ജവാന്‍ ആണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക നയന്‍താരയാണ്. വരാനിരിക്കുന്ന ഷാരൂഖ് ഖാന്‍ സിനിമകളെല്ലാം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

  അതേസമയം ഊഞ്ചായ് ആണ് ബച്ചന്റെ പുറത്തിറങ്ങാനുള്ള സിനിമ. അനുപം ഖേര്‍, ബൊമ്മന്‍ ഇറാനി, നീന ഗുപ്ത, പരിനീതി ചോപ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്‌മാസത്രയിലും ബച്ചന്‍ അഭിനയിക്കുന്നുണ്ട്. സെപ്തംബറിലാണ് ബ്രഹ്‌മാസ്ത്രയുടെ റിലീസ്.

  Read more about: shahrukh khan
  English summary
  When Shahrukh Khan Recalled How Amitabh Bachchan's Words Made Him Think About Leaving Acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X