For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബച്ചന്റെ പിന്‍ഗാമിയാകാന്‍ ഒരുങ്ങിയിറങ്ങി ഷാരൂഖ്, ഏഴയലത്ത് പോലും എത്താനായില്ല; പാളിയത് ഇവിടെ!

  |

  ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍. ബച്ചന്‍ എന്ന പേര് കഴിഞ്ഞ എത്രയോ കാലമായി ബോളിവുഡിനെ മുന്നോട്ട് നയിക്കുന്നു. ബച്ചന് തുല്യമാകാന്‍ ഒരാള്‍ക്കും സാധിക്കില്ല. ഇപ്പോഴും കാലത്തിനൊത്ത് തന്നിലെ താരത്തേയും പ്രതിഭയേയും മാറ്റം വരുത്തി പ്രായത്തെ വെല്ലുവിളിച്ച് തന്റെ ഇരിപ്പിടം സുരക്ഷിതമാക്കി യാത്ര തുടരുകയാണ് ബച്ചന്‍ എന്ന ബോളിവുഡിന്റെ ഷെഹന്‍ഷാ.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  അമിതാഭ് ബച്ചന് ശേഷം താരപ്രൗഢി കൊണ്ട് ബോളിവുഡിന്റെ ബാദ്ഷയായി മാറിയ താരമാണ് ഷാരൂഖ് ഖാന്‍. ഇരുവരും ഒരുമിച്ച് വന്നപ്പോഴെല്ലാം പിറന്നത് ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമാണ്. എപ്പോഴും ബച്ചന് ശേഷമുള്ള തലമുറയിലെ ഏറ്റവും വലിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ഒന്നാമത്തെ പേര് ഷാരൂഖിന്റേതായിരിക്കും. എന്നാല്‍ ബച്ചന് തുല്യം മാത്രമാണെന്ന് ഒരിക്കല്‍ ഷാരൂഖിന് തന്നെ നേരിട്ട് ബോധ്യമായി.

  ബിഗ് സ്‌ക്രീനില്‍ എല്ലാവര്‍ക്കും വെളിച്ചവും വഴി കാട്ടിയുമായ ബച്ചന്‍ മിനിസ്‌ക്രീനിലും പുതിയ സാധ്യതകള്‍ ബോളിവുഡിന് കാണിച്ചു കൊടുത്ത വ്യക്തിയാണ്. കഴിഞ്ഞ 21 കൊല്ലമായി കോന്‍ ബനേഗ കറോര്‍പതി എന്ന ചോദ്യോത്തര പരിപാടിയിലൂടെ ബച്ചന്‍ മിനിസ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുകയാണ്. അറിവും അഭിമാനവും പണവും നേടിക്കൊടുക്കുന്ന പരിപാടിയ്ക്ക് മറ്റ് പല ഭാഷകളിലും പതിപ്പുകളുണ്ടായിട്ടുണ്ടെങ്കിലും ഇന്നും കെബിസിയുടെ മുഖം അമിതാഭ് ബച്ചനെന്ന ഇതിഹാസ താരമാണ്.

  ഇത്രയും കാലത്തിനിടയ്ക്ക് ഒരു തവണയാണ് അമിതാഭ് ബച്ചന്‍ കെബിസിയില്‍ നിന്നും മാറി നിന്നത്. സീസണ്‍ 3യിലായിരുന്നു അത്. ആരോഗ്യ കാരണങ്ങളാല്‍ ബച്ചന്‍ മാറി നിന്നപ്പോള്‍ പകരക്കാരനായി എത്തിയത് ഷാരൂഖ് ഖാന്‍ ആയിരുന്നു. പൊതുവെ തന്റെ തമാശകള്‍ കൊണ്ടും എനര്‍ജി കൊണ്ടും ഏതൊരു സദസിനേയും കയ്യിലെടുക്കാന്‍ ഷാരൂഖിന് അസാധ്യ മികവുണ്ട്. എന്നാല്‍ കെബിസിയില്‍ ആ വിജയം ആവര്‍ത്തിക്കാന്‍ കിംഗ് ഖാന് സാധിച്ചില്ല. ടിആര്‍പി റേറ്റിംഗില്‍ കാര്യമായ കുറവായിരുന്നു രേഖപ്പെടുത്തിയത്.

  ഇപ്പോഴിതാ എന്തുകൊണ്ടാണ് ഷാരൂഖിന് ബച്ചന്റെ നേട്ടം ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയതെന്ന് വ്യക്തമാക്കുകയാണ് കെബിസിയുടെ ക്രിയേറ്ററായ സിദ്ധാര്‍ത്ഥ ബസു. ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ബസു തുറന്ന് പറഞ്ഞത്. കെബിസിയുടെ എബിസിയാണ് അമിതാഭ് ബച്ചന്‍. അദേഹത്തിന് പകരമാകാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് ബസു പറയുന്നത്.

  Also Read: നൂപിൻ വളരെ പെട്ടെന്ന് ലൈവിൽ വരും, മെസേജ് അയക്കരുത്, സങ്കടകരമായ വാർത്തയുമായി കുടുംബവിളക്കിലെ അനി

  ''ബച്ചനുമായുള്ള താരതമ്യമാണ് ഷാരൂഖിന് പ്രതികൂലമായി മാറിയത്. തന്റേതായ ശൈലിയില്‍ തമാശും ആവേശവുമൊക്കെ നിറച്ചായിരുന്നു ഷാരൂഖ് കെബിസി അവതരിപ്പിച്ചത്. നല്ല റേറ്റിംഗും ഉണ്ടായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ വച്ച് മൂന്ന് ഷോകള്‍ നടത്തിയിരുന്നു. ഇത്രത്തോളം സ്വാഭാവികമായി അവതരിപ്പിക്കുന്ന അവതാരകന്‍ വേറെയുണ്ടാകില്ല. പക്ഷെ വസ്തുത അംഗീകരിച്ചേ മതിയാകൂ, എന്നും കെബിസിയുടെ എബിസി ബച്ചനാണ്. അദ്ദേഹത്തിന് പകരക്കാരനാവുക ആര്‍ക്കും സാധിക്കാത്ത കാര്യമാണ്'' എന്നായിരന്നു ബസു പറഞ്ഞത്. കെബിസിയുടെ 13-ാം സീസണ്‍ ഉടനെ ആരംഭിക്കും.

  Recommended Video

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അതേസമയം തന്റെ ഇടവേളയ്ക്ക് വിരാമമിട്ട് തിരികെ വരികയാണ് ഷാരൂഖ് ഖാന്‍. സീറോയുടെ പരാജയത്തിന് ശേഷം ഇടവേളയെടുത്ത ഷാരൂഖ് പഠാനിലൂടെയാണ് തിരികെ വരുന്നത്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആറ്റ്‌ലിയുടെ ഹിന്ദി അരങ്ങേറ്റ ചിത്രത്തിലും ഷാരൂഖ് ആണ് നായകന്‍. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍സിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. സാന്യ മത്‌ഹോത്രയും ചിത്രത്തിലുണ്ട്. രാജ്കുമാര്‍ ഹിറാനിയുടെ സിനിമയും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

  Read more about: shahrukh khan amitabh bachchan
  English summary
  When Shahrukh Khan Replaced Amitabh Bachchan In KBC But Failed In TRP Ratings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X