For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനൊരു മതത്തിന്റേയും ആളല്ല, മതം സത്യം തിരിയാനുള്ള ഭാഷ മാത്രം; എആര്‍ റഹ്‌മാനോട് ഷാരൂഖ് ഖാന്‍

  |

  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടും ആരാധകരുളള താരമാണ് ഷാരൂഖ് ഖാന്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെ തന്നെ കടന്നു വന്ന് ലോകം മൊത്തം ആരാധകരെ സൃഷ്ടിച്ച കിംഗ് ഖാന്‍ ആയി മാറുകയായിരുന്നു ഷാരൂഖ്. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ നിലപാടുകളിലൂടേയും കയ്യടി നേടാറുണ്ട് ഷാരൂഖ് ഖാന്‍. അതുകൊണ്ട് തന്നെ ഷാരൂഖ് ഖാന്റെ അഭിമുഖങ്ങള്‍ക്കും ഒരുപാട് ആരാധകരുണ്ട്.

  മരിച്ചു എന്ന വാര്‍ത്ത, പ്രതികരണവുമായി നടി മാലാ പാര്‍വതി, വയറ്റത്തടിക്കുന്നതിന് തുല്യമാണ്

  ഒരിക്കല്‍ ഷാരൂഖ് ഖാനെ എആര്‍ റഹ്‌മാന്‍ ഇസ്ലാമിന്റെ അംബാസിഡര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. പിന്നീട് ഇതിനെതിരെ ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ രംഗത്ത് എത്തുകയായിരുന്നു. തനിക്ക് ഒരു മതത്തിന്റേയും ആളാകേണ്ട എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്. മതത്തിന്റെ അടയാളമായി മാറുക എന്ന് ശരയില്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. ഷാരൂഖ് ഖാന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

  Shahrukh Khan

  2008 ല്‍ ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എആര്‍ റഹ്‌മാന്റെ വാക്കുകളോട് പ്രതികരണവുമായി ഷാരൂഖ് ഖാന്‍ എത്തുന്നത്. ''ആദ്യം തന്നെ പറയട്ടെ, ഏതെങ്കിലും മതത്തിന്റെ മോഡല്‍ ആവുക എന്നത് ശരിയായ കാര്യമല്ല. ഞാന്‍ തീര്‍ത്തും അതിനെതിരാണ്. മതം എന്നത് കേവലം ഒരു ഭാഷമാമ്ത്രമാണ് സത്യം തിരയാനുള്ളത്. എന്നെ പഠിപ്പിച്ച ഭാഷയാണ് എന്റെ മതം. എല്ലാ ഭാഷയും അവരവരുടേതായ നിലനില്‍പ്പുള്ളതാണ്. നിങ്ങളുടേതിനേക്കാള്‍ നന്നായി സത്യം പറയുന്നത് എന്റെ ഭാഷയാണെന്ന് പറയുന്നതിന്റെ യാതൊരു ആവശ്യവുമില്ല.'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്.

  ''യുവാക്കള്‍ക്ക് നല്‍കാനുള്ള സന്ദേശം എന്തായിരിക്കണം എന്ന കാര്യത്തിലും എനിക്ക് വ്യക്തതയുണ്ട്്. നിങ്ങള്‍ ഒരു മത ഐക്കണുകളേയും പിന്തുടരേണ്ടതില്ല. നമുക്ക് ഐക്കോണിക് ആയ പുസ്തകങ്ങളുണ്ട്. ആധുനിക വിദ്യാഭ്യാസത്തിന്റെ കൂടെ കാഴ്ചപ്പാടെ അത് മനസിലാക്കാന്‍ സാധിക്കുകയാണെങ്കില്‍ അതാകും ഏറ്റവും മികച്ച മാര്‍ഗം. ഇന്നത്തെ ലോകം മാറിയിട്ടുണ്ടെന്നതിനാല്‍ ചില മാറ്റങ്ങളുണ്ടായേക്കാം. ഇന്നത്തെ കാലത്ത് നാല് വിവാഹം കഴിക്കുക പോലുളള കാര്യങ്ങള്‍ ചെയ്യില്ലല്ലോ'' എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  ''നിങ്ങള്‍ക്ക് വേണമെങ്കില്‍ പുസ്തകങ്ങള്‍ വായിക്കുക. ഇംഗ്ലീഷിലാണെങ്കില്‍ കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും. അവയെ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുവെക്കുക. കാരണം അത് സ്വകാര്യമായ കാര്യമാണ്. നിങ്ങളുടെ അച്ഛന്‍ ബാക്കി വച്ചു പോയ കണ്ണട പോലെ. എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണട ഞാന്‍ സൂക്ഷിച്ചു വച്ചു. പിന്നെ കരണിനെ കണ്ടപ്പോള്‍ അദ്ദേഹവും തന്റെ അച്ഛന്റെ കണ്ണട സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് കണ്ടു. പക്ഷെ ഞാന്‍ ഒരിക്കലും കരണിനോട് നിന്റെ അച്ഛന്റെ കണ്ണടയേക്കാള്‍ നല്ലത് എന്റെ അച്ഛന്റെ കണ്ണടയാണെന്ന് പറയില്ല'' എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

  ''ഇതൊക്കെ വൈകാരിക ബന്ധമുള്ള കാര്യങ്ങളാണ്. അതിനാല്‍ അവയെ സ്വകാര്യമായി വച്ച് ഒരു ഓര്‍മ്മപ്പെടുത്തലായി കരുതണം. മാതാപിതാക്കളുടെ ഓര്‍മ്മ പോലെ തന്നെ സ്വകാര്യമായ ഒന്നാണ് എനിക്ക് മതവും. നമ്മള്‍ ആ ഓര്‍മ്മകളെ താരതമ്യം ചെയ്യുകയില്ലല്ലോ. നീ നിന്റെ അച്ഛനെ ഓര്‍ക്കുന്നതിനേക്കാള്‍ ഞാന്‍് എന്റെ അച്ഛനെ ഓര്‍്ക്കുന്നുണ്ടെന്നും എന്റെ അച്ഛന്‍ നിന്റെ അച്ഛനേക്കാള്‍ നല്ലവനായിരുന്നു എന്നൊക്കെ പറയാന്‍ സാധിക്കുമോ?'' എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

  Recommended Video

  Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan

  അതേസമയം 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖ് ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോല്‍ താരം തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനിലൂടെയാണ ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ജോണ്‍ എബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

  Read more about: shahrukh khan
  English summary
  When Shahrukh Khan Responded To AR Rahman Calling Him Ambassador of Islam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X