For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നേയും കജോളിനേയും ചേര്‍ത്ത് ഇനി കഥയെഴുതിയാല്‍ ടെറസില്‍ നിന്നും എടുത്തെറിയും; ഷാരൂഖിന്റെ മുന്നറിയിപ്പ്

  |

  ഇന്ത്യന്‍ സിനിമയുടെ കിങ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടും ആരാധകരുള്ള താരം. ടെലിവിഷനിലൂടെ സിനിമയിലെത്തി സൂപ്പര്‍ താരമായി മാറിയ ഷാരൂഖ് ഖാന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. കുറിക്കുകൊള്ളുന്ന താന്റെ മറുപടികളിലൂടേയും തുറന്നു പറച്ചിലുകളിലൂടേയുമെല്ലാം ഷാരൂഖ് ഖാന്‍ ആരാധകരുടെ കൈയ്യടി നേടാറുണ്ട്. വിവാദങ്ങളും ഷാരൂഖിന്റെ ജീവിതത്തില്‍ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും തനിക്ക് മാത്രം സാധ്യമായ രീതിയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഷാരൂഖ് ഖാനറിയാം.

  പുതിയ ലുക്കിൽ നടി സംയുക്ത മേനോൻ, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

  ഷാരൂഖ് ഖാനെക്കുറിച്ചുള്ള രസകരമായ വസ്തുതയാണ് തന്റെ നായികമാര്‍ക്കൊപ്പം മാസികകളുടെ കവര്‍ ചിത്രത്തിനായി അദ്ദേഹം പോസ് ചെയ്യില്ല എന്നത്. എന്തുകൊണ്ടാണ് കവര്‍ ചിത്രങ്ങള്‍ക്കായി താന്‍ പോസ് ചെയ്യാത്തത് എന്നതിന്റെ കാരണവും ഒരിക്കല്‍ ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പഴയൊരു അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ അതേക്കുറിച്ച് മനസ് തുറന്നത്. ആ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നാണ് ഷാരൂഖ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  തനിക്കൊപ്പം അഭിനയിക്കുന്ന ഏതൊരു നടിയേയും തന്നേയും ചേര്‍ത്ത് മാസികകള്‍ ഗോസിപ്പുകള്‍ ഇറക്കുമെന്നാണ് ഷാരൂഖ് പറയുന്നത്. ''ഞാനൊരു പെണ്‍കുട്ടിയോടൊപ്പം ഒരു മാസികയ്ക്ക് വേണ്ടി പോസ് ചെയ്താല്‍ അവര്‍ അതില്‍ നിന്നും കഥയുണ്ടാക്കും. മാസികള്‍ക്ക് വില്‍ക്കാന്‍ സെന്‍സേഷണലിസം വേണം. പക്ഷെ ആ ചവറിന്റെ ഭാഗമാകാന്‍ എനിക്ക് താല്‍പര്യമില്ല'' എന്നാണ് ഷാരൂഖ് പറഞ്ഞത്.

  ''ബാസിഗര്‍ ഒരു ഹിറ്റ് ആയെന്ന് പറഞ്ഞ് അവര്‍ പറയുന്നത് ഞാനും കജോളും തമ്മില്‍ പ്രണയത്തിലാണെന്നാണ്. ഇത് മായ മേം സാബിന്റെ സമയത്ത് എന്നേയും ദീപയേയും കുറിച്ചും പറഞ്ഞിരുന്നു. ജൂഹിയേയും എന്നേയും കുറിച്ചും കഥയുണ്ടായിരുന്നു. എന്തൊരു വൃത്തികേടാണിത്? ഞാനും കജോളും? അവളൊരു കുട്ടിയാണ്. തനൂജ ആന്റിയുടെ മകളാണ്. എന്റെ കുഞ്ഞനുജത്തിയാണ്. ഗൗരിയ്ക്ക് അവരെ ഇഷ്ടമാണ്'' എന്നാണ് ഷാരൂഖ് പറഞ്ഞത്.

  ''ഞാന്‍ മാധുരിയ്‌ക്കൊപ്പവും ജൂഹിയ്ക്ക് ഒപ്പവും മനീഷയ്ക്ക് ഒപ്പവും ശില്‍പയ്‌ക്കൊപ്പവും നഗ്മയ്ക്ക് ഒപ്പവും സുചിത്ര കൃഷ്ണമൂര്‍ത്തിയ്ക്ക് ഒപ്പവും ഉര്‍മിളയ്ക്ക് ഒപ്പവും ജോലി ചെയ്യും. പക്ഷെ അവര്‍ക്കൊപ്പം കിടപ്പറയിലേക്ക് പോകാറില്ല. കജോളുമായി ഞാന്‍ കിടപ്പറയിലേക്ക് പോകാറില്ല. എന്റെ സഹപ്രവര്‍ത്തകരെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. സുന്ദരമായൊരു മുഖം കണ്ട് മാത്രം ഞാന്‍ മയങ്ങാറില്ല. സ്ത്രീയുടെ ക്യാരക്ടറും ബുദ്ധിയുമൊക്കെയാണ് ഞാന്‍ ശ്രദ്ധിക്കാറ്. ഇതെല്ലാം ഗൗരിയ്ക്കുണ്ട്. പിന്നെന്തിന് ഞാന്‍ മറ്റ് പെണ്‍കുട്ടികളുടെ പിന്നാലെ പോകണം?'' എന്നും ഷാരൂഖ് ഖാന്‍ ചോദിക്കുന്നുണ്ട്.

  ''എനിക്ക് ആരെങ്കിലുമായി ഒരു ബന്ധമുണ്ടെങ്കില്‍ അത് മറ്റാരും അറിയില്ല. ഞാന്‍ അത്രയും ബുദ്ധിമാനാണ്. എന്താണ് സംഭവിക്കുന്നതെന്ന് പുറത്ത് കാണാക്കില്ല, അത്രയും നല്ല നടനുമാണ് ഞാന്‍'' എന്നും തമാശരൂപേണ ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. ''ഈ വിവരക്കേട് മതിയായി. ജൂഹിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ അവള്‍ക്കൊപ്പം സിനിമകള്‍ ചെയ്യുന്നത് പോലും നിര്‍ത്തിയിരുന്നു. ഈ ഗോസിപ്പുകള്‍ തുടര്‍ന്നാല്‍ ഞാന്‍ കജോളുമൊത്ത് അഭിനയിക്കുന്നതും നിര്‍ത്തിയേക്കും. അവള്‍ നല്ലൊരു നടിയാണ്. അവള്‍ക്കത് നാണക്കേടാകും. എന്റെ ഒരു ഞായറാഴ്ച നഷ്ടപ്പെടുത്താന്‍ എനിക്ക് മടിയില്ല. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞ മാധ്യമപ്രവര്‍ത്തകനെ പൊക്കി ടെറസില്‍ കൊണ്ടു പോയി പാരപ്പെറ്റിന് മുകളിലൂടെ താഴേക്കിടും ഞാന്‍. ബാസിഗറിലേത് പോലെ'' എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

  Also Read: പുലര്‍ച്ച രണ്ടരയ്ക്ക് കയറി വന്നു, ഞാന്‍ ഉറക്കമായിരുന്നു; ഷാരൂഖിന്റെ മോശം ശീലം പറഞ്ഞ് ജൂഹി

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  തനിക്ക് തന്റെ നായികമാര്‍ക്കൊപ്പം പ്രൊമോഷണല്‍ പരിപാടികളില്‍ പോസ് ചെയ്യുന്നതിന് കുഴപ്പമൊന്നുമില്ലെന്നും എന്നാല്‍ മാസികകള്‍ക്ക് വേണ്ടി കൂടെ നിന്ന് പോസ് ചെയ്യില്ലെന്നും ഷാരൂഖ് ആ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അതേസമയം ശക്തമായൊരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഷാരൂഖ്. 2018 ല്‍ പുറത്തിറങ്ങിയ സീറോ വന്‍ പരാജയമായി മാറിയിരുന്നു. ഇതോടെ ഷാരൂഖ് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് തിരികെ വരുന്നത്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

  Read more about: shahrukh khan
  English summary
  When Shahrukh Khan Revealed Why He Decided To Not Pose With His Heroine For Magazines
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X