ഗൗരിയുണ്ടേല്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് ഷാരൂഖ്; ഓക്‌സിജനില്ലാതെ ജീവിക്കും, പക്ഷെ ഗൗരിയില്ലാതെ പറ്റില്ല..!
ബോളിവുഡിന്റെ രാജാവാണ് ഷാരൂഖ് ഖാന്‍. ഷാരൂഖിനോളം ഇന്ത്യന്‍ സിനിമയെ ഇളക്കി മറിച്ചൊരു നായകന്‍ വേറെയുണ്ടാകില്ല. തുടര്‍ പരാജയങ്ങളും നീണ്ടൊരു ഇടവേളയും കഴിഞ്ഞുള്ള മടങ്ങി വരവില്‍ തുടരെ തുടരെ നേടിയ ചരിത്ര വിജയങ്ങള്‍ ഷാരൂഖ് എന്ന താരത്തിന്റെ വലിപ്പം കാണിച്ചു തരുന്നതാണ്. 1992 മുതല്‍ തനിക്ക് മുന്നിലെത്തുന്ന ഓരോ ഹൃദയവും ജയിച്ച് ഷാരൂഖ് ഖാന്‍ മുന്നേറുകയാണ്. എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ ഇത്ര വലിയ താരമാണെങ്കിലും ഒരാളുടെ മുന്നില്‍ ഷാരൂഖിന് മുട്ടിടിയ്ക്കും എന്നാണ്.
തന്റെ ഭാര്യ ഗൗരി ഖാന്‍ സെറ്റിലുണ്ടെങ്കില്‍ അഭിനയിക്കാന്‍ സാധിക്കില്ല എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. ഇന്ന് ഗൗരി തന്റെ 53-ാം പിറന്നാള്‍ ആണ്. സിനിമയിലെത്തുന്നതിന് മുമ്പായിരുന്നു ഷാരൂഖ് ഖാന്‍ ഗൗരിയെ വിവാഹം കഴിക്കുന്നത്. ഒന്നുമല്ലാതിരുന്ന ആ കാലത്ത് ഷാരൂഖിന് കൂട്ടായി മാറിയവള്‍. ഇന്ന് അവര്‍ ബോളിവുഡിലെ പവര്‍ കപ്പിളാണ്. ഓണ്‍ സ്‌ക്രീനിലെ പ്രണയ കഥകള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ഷാരൂഖ് ഖാന്റെ പ്രണയവും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഒരിക്കല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ തനിക്ക് ഗൗരിയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞത്. അതിനുള്ള കാരണമായി ഷാരൂഖ് ഖാന്‍ പറഞ്ഞത് തനിക്ക് അഭിനയിക്കേണ്ടി വരിക, തന്നെ വളരെ നന്നായി ഒരാളുടെ മുമ്പിലായിരിക്കും എന്നതാണ്. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ വിവേക് വസ്വാനിയും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ഷാരൂഖ് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് മാറാനുള്ള കാരണക്കാരില്‍ ഒരാളാണ് വിവേക്.
''ഷാരൂഖിന് ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റും, പക്ഷെ ഗൗരിയില്ലാതെ പറ്റില്ല'' എന്നാണ് വിവേക് പറഞ്ഞത്. ഷാരൂഖും ഗൗരിയും വഴക്കിടാറില്ലെന്നും വിവേക് പറയുന്നു. ഗൗരി കയര്‍ത്ത് സംസാരിച്ചാലും ഷാരൂഖ് എതിര്‍ത്ത് ശബ്ദമുയര്‍ത്താതെ കേട്ടിരിക്കുകയാണ് ചെയ്യുകയെന്നാണ് വിവേക് പറയുന്നത്. രസകരമായ ഈ അഭിമുഖത്തിന്റെ സമയത്ത് ഷാരൂഖ് ഖാന്‍ ബോളിവുഡില്‍ തുടക്കകാരനായിരുന്നു. ഷാരൂഖിനെ താരമാക്കിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗ റിലീസ് ആയതു പോലുമില്ലായിരുന്നു. ഡര്‍, കരണ്‍ അര്‍ജുന്‍, ബാസീഗര്‍ തുടങ്ങിയ സിനിമകള്‍ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു ഷാരൂഖ് ഖാന്‍.
1984 ലാണ് ഷാരൂഖ് ഖാനും ഗൗരിയും കണ്ടുമുട്ടുന്നത്. ഒരു പൊതു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. അന്ന് ഷാരൂഖിന് പ്രായം 18 ആയിരുന്നു. ഗൗരിയ്ക്ക് 14 ഉം. ആദ്യ കാഴ്ചയിലെ ഷാരൂഖ് ഖാന്‍ ഗൗരിയെ ശ്രദ്ധിച്ചു. സിനിമാക്കഥ പോലെ സംഭവബഹുലമായൊരു പ്രണയകാലത്തിന് ശേഷം 1991 ഒക്ടോബര്‍ 25 ല്‍ ഇരുവരും വിവാഹിതരായി. ഷാരൂഖ് ഖാന്റെ ബോളിവുഡ് അരങ്ങേറ്റം 1992ലായിരുന്നു.
''ഞാന്‍ അവളോട് കല്യാണം കഴിക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ നിരസിച്ചു. അവള്‍ കഠിനഹൃദയയായിരുന്നു. പിന്നെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ അമ്മ മരിച്ചു. അതോടെ അവള്‍ക്ക് എന്നോട് സഹതാപം തോന്നി. കല്യാണം കഴിക്കാമെന്ന് പറഞ്ഞു. പക്ഷെ ഞാനൊരു നടനാകുന്നത് അവള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നോട് നിര്‍മ്മാതാക്കളൊക്കെ വിവാഹം കഴിക്കരുതെന്ന് പറഞ്ഞിരുന്നു. ബാച്ചിലര്‍ ആണെങ്കില്‍ ആരാധകരുണ്ടാകുമെന്ന് പറഞ്ഞു. പക്ഷെ കഷ്ടപ്പെട്ട് വളച്ചതാണ്, കല്യാണം കഴിച്ചേ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു'' എന്നാണ് ഒരിക്കല്‍ ഷാരൂഖ് ഖാന്‍ പറഞ്ഞത്.

മൂന്ന് മക്കളാണ് ഷാരൂഖ് ഖാനും ഗൗരിയ്ക്കുമുള്ളത്. ആര്യന്‍ ഖാന്‍ ആണ് മൂത്ത മകന്‍. മകള്‍ സുഹാന ഖാന്‍ രണ്ടാമത്തെ കുട്ടിയാണ്. അബ്രാം ആണ് ഇളയ മകന്‍. അച്ഛന്റെ പാതയിലൂടെ ആര്യനും സുഹാനയും സിനിമയിലേക്ക് എത്തുകയാണ്. ദ ആര്‍ച്ചീസിലൂടെയാണ് സുഹാനയുടെ എന്‍ട്രി. സുഹാന അഭിനയത്തിലൂടെ സിനിമയിലെത്തുമ്പോള്‍ ആര്യന്‍ സംവിധാനത്തിലൂടെയാണ് കടന്നു വരുന്നത്.
അതേസമയം പഠാന്റേയും പിന്നാലെ വന്ന ജവാന്റേയും വന്‍ വിജയത്തിന്റെ തിളക്കത്തിലാണ് ഷാരൂഖ് ഖാന്‍. ഇരു ചിത്രങ്ങളും ആയിരം കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ഒരു വര്‍ഷം രണ്ട് ആയിരം കോടി ചിത്രങ്ങള്‍ സമ്മാനിച്ച ആദ്യത്തെ താരമായി മാറിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കിയാണ് ഷാരൂഖ് ഖാന്റെ അടുത്ത സിനിമ. താപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. വിക്കി കൗശലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











