ഗൗരി നല്ല അമ്മയാകുമെന്ന് കരുതിയിരുന്നില്ല; കാരണം വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍
തന്റെ സിനിമകളിലെ പ്രണയങ്ങള്‍ പോലെ തന്നെ സംഭവ ബഹുലമാണ് ഷാരൂഖ് ഖാന്റെ ജീവിതത്തിലെ പ്രണയവും. ഗൗരിയെ ഷാരൂഖ് ഖാന്‍ ആദ്യമായി കാണുന്നത് 1988 ല്‍ ഡല്‍ഹിയിലെ ഒരു പാര്‍ട്ടിയില്‍ വച്ചായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഗൗരിയുമായി പ്രണയത്തിലായ ഷാരൂഖ് ഖാന്‍ പിന്നാലെ ഗൗരിയെ തേടി മുംബൈയിലെത്തുകയായിരുനന്ു. 1991 ഒക്ടോബര്‍ 25 ന് ഷാരൂഖ് ഖാനും ഗൗരിയും വിവാഹിതരായി. മൂന്ന് മക്കളാണ് ബോളിവുഡിലെ ഈ പവര്‍ കപ്പിളിനുള്ളത്. ആര്യനും സുഹാനയും അബ്രാമും.
ഷാരൂഖിന്റെ വിജയങ്ങളുടെയെല്ലാം നെടുംതൂണാണ് ഗൗരി ഖാന്‍. താരത്തിന്റെ ഭാര്യ എന്നതിലുപരിയായി സ്വന്തമായൊരു ഇടം നേടിയെടുത്ത ബിസിനസുകാരിയാണ് ഗൗരി. എന്നാല്‍ ഇത്ര നല്ലൊരു അമ്മയായി മാറാന്‍ ഗൗരിയ്ക്ക് സാധിക്കുമോ എന്ന് ഷാരൂഖ് ഖാന്‍ ഒരിക്കല്‍് സംശയിച്ചിരുന്നു. ഗൗരി നല്ലൊരു അമ്മയാകുമെന്ന് തോന്നിയിട്ടില്ലെന്ന് ഒരിക്കല്‍ ഷാരൂഖ് ഖാന്‍ തന്നെ പറയുകയും ചെയ്തിരുന്നു. കോഫി വിത്ത് കരണിന്റെ ആദ്യ സീസണില്‍ അതിഥിയായി ഗൗരി അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. വിശദമായി വായിക്കാം തുടര്‍ന്ന്.

ഗൗരിയേയും ഹൃത്വിക് റോഷന്റെ ഭാര്യയായിരുന്ന സൂസെയ്ന്‍ ഖാനേയുമായിരുന്നു കരണ്‍ ജോഹര്‍ അതിഥികളായി ക്ഷണിച്ചത്. പിന്നാലെ ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും അഭിമുഖത്തിന്റെ ഭാഗമായി മാറുകയായിരുന്നു. തങ്ങളുടെ 20 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറയാന്‍ കരണ്‍ ഷാരൂഖ് ഖാനോട്് ആവശ്യപ്പെടുകയായിരുന്നു. ''നല്ലൊരു ജീവിതമാണ്. വളരെ നല്ലത്. എനിക്ക് മൊത്തത്തില്‍ പറയാനാകില്ല. കാരണം ഇനിയും ഒരുപാട് ദൂരം പോകാനുള്ളതാണ്. മക്കളും വളര്‍ന്നു വരികയാണ്. ഇവള്‍ നല്ലൊരു വ്യക്തിയാണ്. ഗൗരി എന്റെ ഭാര്യയല്ലായിരുന്നുവെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. എല്ലാവര്‍ക്കും ഗൗരിയെ പോലൊരു ഭാര്യയെ കിട്ടട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു'' എന്നാണ ഷാരൂഖ് ഖാന്‍ പറഞ്ഞത്.

''എറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ പരസ്പരം മനസിലാക്കാന്‍ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നതാണ്. വര്‍്ഷങ്ങളോളം ഒരുപാട് സമയം ഒരുമിച്ച് പങ്കിട്ടു. ഞങ്ങളുടെ പ്രണയം തുടങ്ങുമ്പോള്‍ ഞങ്ങള്‍ കുട്ടികളായിരുന്നു, കുറഞ്ഞ പക്ഷം ഞാനെങ്കിലും. എനിക്ക് ഗൗരിയെ പറ്റി അറിയില്ല. നല്ലൊരു യാത്രയായിരുന്നു. വളരെയധികം കംഫര്‍ട്ടബിളാണ്. ദൈവത്തിന് നന്ദി'' എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. പിന്നാലെ കുട്ടികളുടെ വരവോടെയുള്ള മാറ്റം എന്താണെന്ന് കരണ്‍ ഷാരൂഖ് ഖാനോട ചോദിക്കുകയായിരുന്നു. പിന്നാലെയായിരുന്നു ഗൗരി നല്ലൊരു അമ്മയാരിക്കില്ലെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്ന് ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ തന്നെ പോലെയുള്ള അച്ഛന്മാരുള്ള കുട്ടികള്‍ക്ക് ഗൗരിയെ പോലൊരു അമ്മയുണ്ട്ാകണമെന്നാണ് താന്‍ ഇന്ന് ആഗ്രഹിക്കുന്നതെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

''അത്ഭുതമെന്ന് പറയട്ടെ, ഞാന്‍ കരുതിയിരുന്നത് ഗൗരിയ്ക്ക് നല്ലൊരു അമ്മയാകാന്‍ സാധിക്കില്ലെന്നായിരുന്നു. കുട്ടികളുമായി എളുപ്പത്തില്‍ സൗഹൃദത്തിലാകുന്ന സ്ത്രീയല്ല അവള്‍. കുട്ടികളെ ഇഷ്ടമുള്ള പെണ്‍കുട്ടികളെ കാണാറില്ലേ, അതുപോലെയായിരുന്നില്ല ഗൗരി. പക്ഷെ അവളൊരു ഗംഭീര അമ്മയാണ്. കനിവുള്ള അമ്മയാണ്. എന്നെ പോലൊരു അച്ഛന്‍ ഉള്ള മക്കള്‍ക്ക് ഗൗരിയെ പോലൊരു അമ്മയുണ്ടാകണം. സെന്‍സിബിളാണ്, സിംപിളാണ്. ഒറ്റവാക്കില്‍ പറയാകുയാണെങ്കില്‍ മിഡില്‍ ക്ലാസാണ് ആണ്'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്.
Recommended Video

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഷാരൂഖ് ഖാന്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ ആണ് ഷാരൂഖ്് ഖാന്റെ പുതിയ സിനിമ. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ഇയ്യടുത്തായിരുന്നു പുറത്തിറങ്ങിയത്. വീഡിയോ വൈറലായി മാറിയിരുന്നു. അടുത്ത വര്‍ഷമാണ് സിനിമ തീയേറ്ററുകളിലേക്ക് റിലീസിനെത്തുക. താരത്തിന്റെ ശക്തമായ തിരിച്ചുവരിന് കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications