twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തില്‍ ആദ്യമായി പ്രാര്‍ത്ഥിച്ചു, അമ്മ വേദനയറിയാതെ മരിക്കാന്‍; എന്നെ വിടൂവെന്ന് പറഞ്ഞ് അമ്മ പോയി!

    |

    ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും ഏറ്റവും വലിയ താരങ്ങളില്‍ ഒരാള്‍. 1992 ലായിരുന്നു ഷാരൂഖ് ഖാന്റെ ബോളിവുഡ് അരങ്ങേറ്റം. മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം നേടി കൊണ്ടായിരുന്നു ഷാരൂഖ് കരിയര്‍ തുടങ്ങിയത്. അന്ന് ഷാരൂഖ് ഖാന്‍ തന്റെ പുരസ്‌കാരം സമര്‍പ്പിച്ചത് അന്തരിച്ച അമ്മ ലത്തീഫ് ഫാത്തിമ ഖാനായിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലഭിച്ച മെഡല്‍ കാണിക്കാന്‍ ഓടി വിട്ടില്‍ ചെന്നപ്പോള്‍ അമ്മയെ കാണാതെ നിന്ന അതേ അവസ്ഥയായിരുന്നു തനിക്കെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. 1990 ലായിരുന്നു ഷാരൂഖ് ഖാന്റെ അമ്മ മരിക്കുന്നത്.

    'ആഴമേറിയ കായലാണ്, നീന്തൽ അറിയില്ലെങ്കിലും എടുത്ത് ചാടി'; അമ്മ മകളിലെ സാഹസീക രം​ഗങ്ങളെ കുറിച്ച് മിത്ര കുര്യൻ'ആഴമേറിയ കായലാണ്, നീന്തൽ അറിയില്ലെങ്കിലും എടുത്ത് ചാടി'; അമ്മ മകളിലെ സാഹസീക രം​ഗങ്ങളെ കുറിച്ച് മിത്ര കുര്യൻ

    പിന്നീട് സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അമ്മയെക്കുറിച്ച് ഷാരൂഖ് ഖാന്‍ മനസ് തുറന്നിരുന്നു. തന്റെ അമ്മയെക്കുറിച്ച് ഷാരൂഖ് ഖാന്‍ അന്ന് സംസാരിച്ചപ്പോള്‍ ഒരു നിമിഷം സദസ് നിശബ്ദമായെന്നും പിന്നെ നിര്‍ത്താതെ കയ്യടിക്കുകയായിരുന്നുവെന്നുമാണ് സിമി ഓര്‍ക്കുന്നത്. താന്‍ ജീവിതത്തില്‍ വിജയിച്ചത് കാണാന്‍ അമ്മയുണ്ടായിരുന്നില്ലെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    70 എംഎമ്മില്‍

    ''എന്റെ അമ്മ എന്നെ 70 എംഎമ്മില്‍ കാണണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. ശരിക്കുമുള്ളതിനേക്കാള്‍ ഒരുപാട് വലുതായി'' എന്നാണ് ഷാരൂഖ് പറയുന്നത്. ഷാരൂഖ് അമ്മയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സദസ് നിര്‍ത്താതെ കയ്യടിക്കുകയായിരുന്നുവെന്ന് സിനിമ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ തനിക്കൊന്നും ഓര്‍മ്മയില്ലെന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്. '' ആ സമയം ഞാന്‍ അമ്മയെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. അവര്‍ ഒട്ടും എന്നെ പോലെയായിരുന്നില്ല'' എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. പിന്നാലെ താരം തന്റെ അമ്മയെക്കുറിച്ച് മനസ് തുറക്കുകയാണ്.

    എല്ലാം ഒറ്റയ്ക്ക് ചെയ്തു

    ''അവര്‍ വളരെയധികം സോഷ്യല്‍ ആയിരുന്നു. ആളുകളെ കാണാന്‍ ഇഷ്ടമായിരുന്നു. എവിടെയാണെങ്കിലും ഒരുപാട് ജീവന്‍ അവിടേക്ക് കൊണ്ടു വരുമായിരുന്നു. അവര്‍ അവരായി തന്നെയാണ് എന്നും പെരുമാറിയത്. ഞാന്‍ അവരില്‍ നിന്നും വ്യത്യസ്തനാണ്. എന്നെ ആളുകള്‍ കാണുന്നത് ഷാരൂഖ് ഖാന്‍ എന്ന താരം ആയതിനാലാണ്, ഷാരൂഖ് ഖാന്‍ ആയതിനാലല്ല. അമ്മ ഞങ്ങളെ ഒരുപാട് സ്‌നേഹിച്ചിരുന്നു. പത്ത് വര്‍ഷം മുമ്പാണ് ഞങ്ങളുടെ അച്ഛന്‍ മരിക്കുന്നത്. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി നന്നായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യവും നന്നായിരുന്നു. ക്യാന്‍സറായിരുന്നു. അതിനാല്‍ അമ്മയാണ് വീട് നോക്കിയിരുന്നത്. സാമൂഹിക പ്രവര്‍ത്തകയും മജിസട്രേറ്റുമായിരുന്നു. നല്ല കുടുംബമായിരുന്നു അമ്മയുടേത്. പക്ഷെ എല്ലാം ഒറ്റയ്ക്ക് ചെയ്തു. ഒന്നിനും രണ്ട് വട്ടം ചോദിക്കേണ്ടി വന്നിരുന്നില്ല എനിക്ക്. എന്നെ നശിപ്പിക്കാതെ തന്നെ എല്ലാം നല്‍കിയിരുന്നു'' ഷാരൂഖ് പറയുന്നു.

    ആശുപത്രിയില്‍


    ''ഞാന്‍ ഗോവയില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. അമ്മയ്ക്ക് പ്രമേഹമുണ്ടായിരുന്നു. ഞാന്‍ ഗോവയില്‍ നിന്നും വരുമ്പോള്‍ അവരുടെ കാലിന് പരുക്ക് പറ്റിയിരുന്നു. അത് പടരാന്‍ തുടങ്ങി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവസ്ഥ ഗുരുതരമായി. ഞാന്‍ തയ്യാറായിരുന്നില്ല. പക്ഷെ അച്ഛന് വേണ്ടിയും ഞാന്‍ അതേ കാര്യങ്ങള്‍ ചെയ്തിരുന്നു. അദ്ദഹത്തോടൊപ്പവും ഞാന്‍ ആശുപത്രിയിലിരുന്നിട്ടുണ്ട്. അദ്ദേഹവും പതിയെ അങ്ങ് പോവുകയായിരുന്നു'' ഷാരൂഖ് ഖാന്‍ പറയുന്നു.

    അമ്മയുടെ മരണം

    ''അമ്മയുടെ മരണത്തിന് ഞാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ല ജീവിതത്തില്‍. പക്ഷെ അമ്മയെ ഐസിയുവിലേക്ക് മാറ്റിയപ്പോള്‍, അമ്മയ്ക്ക് ശ്വസിക്കാന്‍ വയ്യാതെ ആയിരുന്നു, ഞാന്‍ താഴെയുള്ള പാര്‍ക്കിംഗ് ഐരിയയിലേക്ക് പോയി. ജീവിതത്തില്‍ ആദ്യമായി ഞാന്‍ അന്ന് പ്രാര്‍ത്ഥിച്ചു. 6000 തവണ പ്രാര്‍ത്ഥിച്ചാല്‍ അവര്‍ക്ക് വേദനയുണ്ടാകില്ലെന്ന് ആരോ പറഞ്ഞിരുന്നു. ഞാനതുപോലെ ചെയ്തു. അവര്‍ പോവുകയാണമെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. ജീവിതത്തില്‍ തൃപ്തരായിരിക്കുമ്പോഴാണ് മരിക്കുക എന്നാണ് ഞാന്‍ കരുതിയിരുന്നത്. അതിനാല്‍ മരിക്കാന്‍ വിടാതെ അമ്മയെ ശല്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ സന്തോഷത്തോടെ ജീവിക്കില്ലെന്നും മോശം വ്യക്തിയാകുമെന്നും നിങ്ങളുടെ മകളോട് മോശമായി പെരുമാറുമെന്നും പറഞ്ഞു നോക്കി. പക്ഷെ അമ്മയുടെ കണ്ണുകളില്‍ മനോരഹരമായൊരു നോട്ടമായിരുന്നു ഉണ്ടായിരുന്നത്. എന്നെ വിടൂ, എനിക്ക് വിശ്രമിക്കണം എന്നായിരുന്നു ആ കണ്ണുകള്‍ പറഞ്ഞിരുന്നത്. അമ്മ പോയി'' ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

    Read more about: shahrukh khan
    English summary
    When Shahrukh Khan Said He Paryed For The Time In His Life Was For His Mother
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X