For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ ചുംബിച്ചാല്‍ ആ ചുണ്ട് ഞാന്‍ പറിച്ചെടുക്കും! സുഹാനയുടെ കാമുകന് ഷാരൂഖിന്റെ ഭീഷണി!

  |

  തന്റെ മക്കളുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്ന താരമാണ് ഷാരൂഖ് ഖാന്‍. മക്കളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ഷാരൂഖ് ഖാന്‍ നല്‍കുന്ന കമന്റുകള്‍ എപ്പോഴും വൈറലായി മാറാറുണ്ട്. സിനിമയില്‍ നിന്നും വിട്ടു നിന്ന കാലത്ത് തന്റെ പ്രധാന ജോലി മക്കള്‍ക്കായി സ്വന്തമായി ഭക്ഷണമുണ്ടാക്കുക എന്നതായിരുന്നുവെന്ന് ഒരിക്കല്‍ ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ആര്യന്‍, സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണ് ഷാരൂഖിനും ഭാര്യ ഗൗരിയ്ക്കുമുള്ളത്.

  Also Read: ദീപികയും ആലിയയും ചെയ്യുമ്പോൾ കയ്യടിക്കും, മലയാളത്തിൽ ഒരാൾ ചെയ്താൽ അംഗീകരിക്കില്ല: സ്വാസിക പറയുന്നു

  അച്ഛന്റെ പാതയിലൂടെ മകള്‍ സിനിമയിലെത്തിയിരിക്കുകയാണ്. സോയ അക്തര്‍ ഒരുക്കുന്ന ആര്‍ച്ചീസ് എന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമയിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം. അധികം വൈകാതെ തന്നെ ആര്യനും സിനിമയിലെത്തും. എന്നാല്‍ ക്യാമറയ്ക്ക് മുന്നിലേക്കല്ല, മറിച്ച് സംവിധാനത്തിലാണ് ആര്യന് താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  കാര്യം ബോളിവുഡിലെ പ്രണയ നായകനാണെങ്കിലും മക്കളുടെ പ്രണയത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഒരുപാട് നിബന്ധനകളുള്ള അച്ഛനാണ് ഷാരൂഖ് ഖാന്‍. ഒരിക്കല്‍ തന്റെ മകളുടെ കാമുകന്റെ ചുണ്ട് വലിച്ച് പറിച്ചെടുക്കുമെന്ന് വരെ ഷാരൂഖ് ഖാന്‍ പറയുകയുണ്ടായി. ആലിയ ഭട്ടിനൊപ്പം കോഫി വിത്ത് കരണിലെത്തിയപ്പോഴായിരുന്നു ഷാരൂഖിന്റെ ഈ പ്രസ്താവന. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഡിയര്‍ സിന്ദഗി എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി എത്തിയതായിരുന്നു.

  Also Read: ബിഗ് ബോസിന് ഒരപകടം പറ്റി, സര്‍ജറി വേണം; ശബ്ദം കൊണ്ട് അത്ഭുതപ്പെടുത്തിയ ബിഗ് ബോസിനെ കുറിച്ച് ശാലിനി നായര്‍

  ഷോയ്ക്കിടെ ആലിയയോട് തന്റെ 23-ാം വയസിനുള്ളില്‍ എത്ര കാമുകന്മാരുണ്ടായിട്ടുണ്ടെന്ന് കരണ്‍ ജോഹര്‍ ചോദിക്കുകയായിരുന്നു. ഇതിന് തന്റെ ആദ്യത്തെ ലെജിറ്റ് പ്രണയം സംഭവിക്കുന്നത് 16-ാമത്തെ വയസിലാണെന്നാണ് ആലിയ നല്‍കിയ മറുപടി. എന്താണ് ലെജിറ്റ് എന്നത് കൊണ്ട് ഉദ്ദേശിച്ചതെന്ന് ഷാരൂഖ് ഖാന്‍ ചോദിച്ചപ്പോള്‍ ചുംബിച്ചിട്ടുള്ള കാമുകന്മാരെയാണ് ഉദ്ദേശിച്ചതെന്ന് കരണ്‍ ജോഹര്‍ വ്യക്തമാക്കി നല്‍കുന്നുണ്ട്. പിന്നാലെ ഷാരൂഖ് ഖാനോട് മകള്‍ സുഹാനയെക്കുറിച്ച് കരണ്‍ ചോദിക്കുകയായിരുന്നു.


  ''നിങ്ങളുടെ മകള്‍ക്ക് ഇപ്പോള്‍ 16 വയസായി. നിങ്ങളുടെ മകളെ ചുംബിച്ചയാളെ നിങ്ങള്‍ കൊന്നു കളയുമോ?'' എന്നായിരുന്നു കരണ്‍ ജോഹര്‍ ചോദിച്ചത്. ഇതിന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി ഞാനവന്റെ ചുണ്ടുകള്‍ പറിച്ചെടുക്കുമെന്നായിരുന്നു. തനിക്കതറിയാമെന്നായിരുന്നു കരണ്‍ ജോഹര്‍ നല്‍കിയ മറുപടി. നിങ്ങള്‍ നിങ്ങളുടെ മകളെ പിന്തുടരാറുണ്ടെന്നും അതവള്‍ക്ക് ഇഷ്ടമല്ലെന്നും കരണ്‍ ജോഹര്‍ പറയുന്നുണ്ട്. മകളുടെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് ഷാരൂഖിന് അറിയണമെന്നാണ് കരണ്‍ പറയുന്നത്.

  എന്നാല്‍ താന്‍ മകളെ പിന്തുടരാറില്ലെന്നും ചുമ്മാ കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് സ്വയം പ്രതിരോധിച്ചു കൊണ്ട് ഷാരൂഖ് ഖാന്‍ പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  അതേസമയം ഷാരൂഖ് ഖാന്‍ തന്റെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു. പിന്നാലെ രാജ്കുമാര്‍ ഹിറാനിയൊരുക്കുന്ന ഡങ്കി, ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്നീ സിനിമകളും ഷാരൂഖ് ഖാന്റേതായി അണിയറയിലുണ്ട്.

  2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെയാണ് ഷാരൂഖ് ഖാന്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുന്നത്. ഇതിനിടെ താരം അതിഥി വേഷങ്ങളിലെത്തിയിരുന്നു. മാധവന്റെ റോക്ക
  ട്രി, ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ, രണ്‍ബീര്‍-ആലിയ ചിത്രം ബ്രഹ്‌മാസ്ത്ര എന്നിവയില്‍ അതിഥി വേഷങ്ങളില്‍ ഷാരൂഖ് ഖാന്‍ എത്തിയിരുന്നു.

  English summary
  When Shahrukh Khan Said He Will Rip Of The Lips Of Suhana's Boyfriend If He Kissed Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X