For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ദുശ്ലീലങ്ങളൊന്നും അവര്‍ക്കില്ല, എന്നേക്കാള്‍ നല്ല മനുഷ്യരാണ്; മക്കളക്കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞത്‌

  |

  ബോളിവുഡിലെ സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്‍. വര്‍ഷങ്ങളായി കരിയറില്‍ ഒരു ഫ്‌ളോപ്പ് പോലുമില്ലാതെ ബോളിവുഡിന്റെ രാജാവായി ഭരിച്ചിരുന്നു താരം. എന്നാല്‍ സമീപകാലത്തിറങ്ങിയ സിനിമകളുടെ പരാജയത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ്. ആ ഇടവേള അവസാനിപ്പിച്ച് ഷാരൂഖ് തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇതിനിടെ മറ്റൊരു തിരിച്ചടി കൂടി ഷാരൂഖിന് ലഭിച്ചിരിക്കുകയാണ്. മയക്കുമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ അകത്തായതോടെ ഷാരൂഖ് ആകെ തകര്‍ന്നിരിക്കുകയാണ്.

  ക്യൂട്ട് ആയി നടി അനു ഇമ്മനുവേൽ, ചിത്രങ്ങൾ കാണാം

  ആര്യന്‍ ഖാന്‍ അകത്തായതിന് പിന്നാലെ ഷാരൂഖിനെയും മക്കളേയും കുറിച്ചുള്ള വാര്‍ത്തകളും ഓര്‍മ്മകളുമെല്ലാം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമെല്ലാം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ച് ഒരിക്കല്‍ ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഫാദേഴ്‌സ് ഡേയില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  തന്റെ മക്കളെക്കുറിച്ച് അഭിമുഖങ്ങളിലും മറ്റും തുറന്ന് സംസാരിക്കാനും അഭിമാനത്തോടെ സംസാരിക്കുമൊക്കെ ഷാരൂഖ് തയ്യാറാകാറുണ്ട്. മക്കളുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചും ഷാരൂഖ് മനസ് തുറന്നിട്ടുണ്ട്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാലത്ത് തന്റെ പ്രധാന ജോലി മക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുകയായിരുന്നുവെന്ന് ഒരിക്കല്‍ ഷാരൂഖ് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഒരു ഫാദേഴ്‌സ് ഡേയില്‍ ഷാരൂഖ് പറഞ്ഞത് തന്റെ മക്കള്‍ തന്നെക്കാള്‍ നല്ല മനുഷ്യരാണെന്നായിരുന്നു.

  ''എനിക്ക് അവര്‍ ആരോഗ്യത്തോടെയും സന്തോഷത്തോടേയും ജീവിക്കുകയാണ് വേണ്ടത്. അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാനാകണം. അവര്‍ക്ക് സന്തോഷം തോന്നിപ്പിക്കുന്നതും, ആരോഗ്യകരവുമായ കാര്യങ്ങളാകണം അവര്‍ ചെയ്യേണ്ടത്. എന്റെ മക്കളോട് അഭിനേതാക്കള്‍ ആകാനോ എഞ്ചിനിയര്‍ ആകാനോ ഞാന്‍ പറയില്ല. അവര്‍ക്ക് ആഗ്രഹമുള്ളത് ആകാം'' എന്നായിരുന്നു 2014 ല്‍ ഷാരൂഖ് പറഞ്ഞത്. തനിക്കും തന്റെ മക്കള്‍ക്കും ഒരുപോലെയുള്ളത് കവിളിലെ നുണക്കുഴികള്‍ മാത്രമാണെന്നാണ് ഷാരൂഖ് പറഞ്ഞത്.

  ''എന്റെ ഒരു കുട്ടിയ്ക്കും എന്റെ ശീലങ്ങളില്ല. അതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. അവര്‍ നല്ല കുട്ടികളാണ്. സുഹാനയ്ക്കും അബ്രാമിനും എനിക്കും ഒരുപോലയുള്ളത് നുണക്കുഴികള്‍ മാത്രമാണ്. അവര്‍ എന്നെക്കാള്‍ നല്ല മനുഷ്യരാണ്'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്. ഷാരൂഖിന്റെ മൂത്ത മകനാണ് ആര്യന്‍ ഖാന്‍. ഷാരൂഖിന്റേയും ഗൗരിയുടേയും രണ്ടാമത്തെ കുട്ടിയാണ് മകള്‍ സുഹാന ഖാന്‍. മൂന്നാമത്തെ കുട്ടിയാണ് അബ്രാം.

  ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയും മക്കളെ വളര്‍ത്തുന്നതിനെക്കുറിച്ച് ഷാരൂഖ് ഖാന്‍ മനസ് തുറന്നിരുന്നു. ''കുട്ടികള്‍ കെട്ടിപ്പിടിക്കാനും സ്‌നേഹിക്കാനുമുള്ളവരാണ്. തെറ്റുകള്‍ ചെയ്യാനും തിരുത്താനുമുള്ളവരാണ് അല്ലാതെ കടുംപിടുത്തം കാണിക്കാനുള്ളവരല്ല'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്. സൗഹൃദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ തന്റെ മക്കളാണ് തന്റെ സുഹൃത്തുക്കള്‍ എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു.

  Also Read: ‌ബച്ചന്റെ നിർബന്ധത്തിന് വഴങ്ങി പേഴ്സിനുള്ളിലെ രഹസ്യങ്ങൾ തുറന്നുകാട്ടി ഹേമമാലിനി

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അതേസമയം നിലവില്‍ ഷാരൂഖ് ഖാന്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. തന്റെ തിരിച്ചുവരവ് ചിത്രമായ പഠാനില്‍ അഭിനയിക്കുകയായിരുന്നു ഷാരൂഖ്. ഇതിനിടെയാണ് ആര്യന്‍ അകത്താകുന്നത്. ഇതോടെ താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പഠാന്റെ ചിത്രീകരണവും നിര്‍ത്തിവച്ചിരിക്കുകയാണ്.

  സീറോയാണ് ഷാരൂഖിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് മറ്റ് പ്രധാന താരങ്ങള്‍. അതേസമയം ആര്യന്‍ ഖാന്‍ അകത്തായ സംഭവം ബോളിവുഡിനെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. സംഭവത്തില്‍ ഷാരൂഖിന് പിന്തുണയുമായി ആരാധകരും സിനിമാ ലോകവും രംഗത്ത് എത്തിയിരുന്നു. ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ താരത്തിന് പിന്തുണയുമായി എത്തിയവരാണ്.

  Read more about: shahrukh khan
  English summary
  When Shahrukh Khan Said His Kids Are Better Human Beings Than Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X