ഷാരൂഖിന്റെ കരങ്ങളായിരുന്നു എന്നെ രക്ഷിച്ചത്, ഇല്ലെങ്കില്‍ ഞാന്‍ മരിക്കുമായിരുന്നു; വെളിപ്പെടുത്തി നടി

ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. സിനിമാ പാരമ്പര്യമൊന്നുമില്ലാത്തൊരു ഇടത്തരം കുടുംബത്തില്‍ നിന്നും വന്ന് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍താരമായി മാറുകയായിരുന്നു ഷാരൂഖ് ഖാന്‍. തന്റെ നിലപാടുകള്‍ കൊണ്ടും സ്വതസിദ്ധമായ തമാശകള്‍ കൊണ്ടുമെല്ലാം ഷാരൂഖ് ഖാന്‍ എന്നും ആരാധകരുടെ കയ്യടി നേടാറുണ്ട്. തനിക്കൊപ്പം അഭിനയിക്കുന്നവരുടെ കാര്യത്തിലും സഹപ്രവര്‍ത്തകരുടെ കാര്യത്തിലും ഷാരൂഖ് കാണിക്കുന്ന കരുതലും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. 2019 ല്‍ ഐശ്വര്യ റായിയുടെ മനേജനറെ തീയില്‍ നിന്നും ഷാരൂഖ് ഖാന്‍ രക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു

സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും ഹീറോയിസം കാണിച്ച ഷാരൂഖ് ഖാന് ആരാധകരും സിനിമാ ലോകവുമെല്ലാം കയ്യടിച്ചിരുന്നു. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാന് കയ്യടിച്ചെത്തിയിരുന്നു. എന്നാല്‍ അതിനും മുമ്പും ഷാരൂഖ് ജീവന്‍ രക്ഷിച്ചൊരു സംഭവമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, തൊണ്ണൂറുകളുടെ തുടക്കത്തിലായിരുന്നു ആ സംഭവം. 1998 ല്‍ പുറത്തിറങ്ങിയ മണിരത്‌നം സിനിമായ ദില്‍സെയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച മിത വസിഷ്ടിനെടായിരുന്നു വലിയൊരു അപകടത്തില്‍ നിന്നും ഷാരൂഖ് ഖാന്‍ രക്ഷിച്ചത്. ഇതേക്കുറിച്ച് നവഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മിത തന്നെയാണ് വെളിപ്പെടുത്തിയതും.

പെട്ടെന്നൊരു കൈ വന്നു

'' ഒരു പാലത്തിലൂടെ ഷാരൂഖ് ഖാന്റെ കണ്ണുകള്‍ കെട്ടി നടത്തി കൊണ്ടു പോവുകയാണ്. ഞാന്‍ എകെ 47 തോളില്‍ തൂക്കിയിട്ടിട്ടുണ്ട്. ഞങ്ങള്‍ ധരിച്ചിരുന്ന ഷൂസ് പ്ലാസ്റ്റിക്കിന്റേതായിരുന്നു. ഷൂട്ടിംഗ് നടക്കുമ്പോള്‍ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു. ഇതോടെ ഷൂസ് തെന്നാന്‍ തുടങ്ങിയിരുന്നു. ഷൂട്ട് ചെയ്യുമ്പോള്‍ മണി സാര്‍ എന്നോട്ട് പിന്നോട്ട് പിന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പുറകോട്ട് പോയിക്കൊണ്ടിരുന്നു. പെട്ടെന്നാണ് അറിയുന്നത് ഞാന്‍ ആ മലയുടെ അറ്റത്ത് എത്തിയെന്നും ഇനി പിന്നോട്ട് പോകാന്‍ സാധിക്കലെന്നും ആയിരം അടി താഴ്ചയുണ്ടെന്നും. തോളിലുണ്ടായിരുന്ന തോക്കിന്റെ ഭാരം കാരണം ഞാന്‍ പിന്നോട്ട് പോവുകയും കാല് തെന്നുകയും ചെയ്തു. ഞാന്‍ ആകാശം കണ്ടു. പെട്ടെന്നൊരു കൈ വന്നു. ഞാന്‍ ആ കയ്യില്‍ കയറി പിടിച്ചു. നേരെ നിന്ന ശേഷമാണ് ഞാന്‍ നോക്കുന്നത്. ആ കരങ്ങള്‍ ഷാരൂഖ് ഖാന്റേതായിരുന്നു. എന്നെ രക്ഷിച്ചത് ഷാരൂഖ് ഖാന്‍ ആണ്. ഇല്ലെങ്കില്‍ ഞാന്‍ തലയടിച്ച് വീഴുകയും മരിക്കുകയും ചെയ്യുമായിരുന്നു'' എന്നായിരുന്നു ആ സംഭവത്തെക്കുറിച്ച് മിത പറയുന്നത്.

വെളിപ്പെടുത്തല്‍

മിതയുടെ ഈ വെളിപ്പെടുത്തല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും ഹീറോയായി മാറിയ ഷാരൂഖ് ഖാന് കയ്യടിക്കുകയാണ് ആരാധകര്‍. മണിരത്‌നം സംവിധാനം ചെയ്ത ദില്‍സെ ക്ലാസിക് ചിത്രങ്ങൡലൊന്നാണ്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അപകടങ്ങള്‍ വേറെയുമുണ്ടായിരുന്നു. ഷാരൂഖ് ഖാനൊപ്പം മനീഷ കൊയ്‌രാളയും പ്രീതി സിന്റയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ എആര്‍ റഹ്‌മാന്‍ ഈണം നല്‍കിയ പാട്ടുകള്‍ ഇന്നും ആരാധകരുടെ പ്രിയപ്പെട്ടവയാണ്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 പഠാന്‍

അതേസമയം 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. ഇപ്പോള്‍ താരം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് സിനിമയുടെ സംവിധാനം. പിന്നാലെ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ ത്രീയിലെ അതിഥി വേഷത്തിലും സല്‍മാന്‍ ഖാന്‍ എത്തുന്നത്. തമിഴ് സംവിധായകന്‍ ആറ്റ്‌ലിയുടെ ഹിന്ദി അരങ്ങേറ്റ സിനിമ, രാജ്കുമാര്‍ ഹിറാനിയുടെ സിനിമ എന്നിവയും ഷാരൂഖിന്റേതായി അണിയറയിലുണ്ട്. മലയാളം സംവിധായകന്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്റെ ചര്‍ച്ചകളും നടന്നു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X