For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിക്കൊപ്പം അന്തിയുറങ്ങിയെന്ന് വാര്‍ത്ത; റിപ്പോര്‍ട്ടറെ ഓഫീസില്‍ കയറി തല്ലി; ജയിലില്‍ കിടക്കേണ്ടി വന്ന ഷാരൂഖ്

  |

  ബോളിവുഡിന്റെ കിങ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരം. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വന്ന് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരം. കഴിഞ്ഞ് നാല് വര്‍ഷമായി ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Also Read: വീട് വിറ്റാണെങ്കിലും ചികിത്സിക്കാമെന്ന് പറഞ്ഞതാണ്, പക്ഷെ!; ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഗായിക വിദ്യ

  ഓണ്‍ സ്‌ക്രീനിലെ റൊമാന്റിക് ഹീറോയായ ഷാരൂഖ് ഖാന്‍ ഓഫ് സ്‌ക്രീനിലും അടിപൊളിയാണ്. തന്റെ സ്വതസിദ്ധമായ തമാശകൡലൂടേയും ഏത് സദസിനേയും കയ്യിലെടുക്കാന്‍ ഷാരൂഖ് ഖാന് സാധിക്കും. അതുകൊണ്ട് തന്നെ താരത്തിന്റെ അഭിമുഖങ്ങളും ടോക്ക് ഷോകളുമൊക്കെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

  പൊതുവെ സന്തോഷത്തോടെയും സ്‌നേഹത്തോടെയും സംസാരിക്കുന്ന ഷാരൂഖ് ഖാനെയാണ് കാണാറുള്ളത്. എന്നാല്‍ ഒരിക്കല്‍ തന്റെ നിയന്ത്രണം വിട്ടു പോയിട്ടുണ്ടെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സിനായി ഡേവിഡ് ലെറ്റര്‍മാന് നല്‍കിയ അഭിമുഖത്തില്‍ ആ സംഭവത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍ വിശദീകരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'ഈ കുടിയനെ അങ്ങനെ തന്നെ സിനിമയിലിടാം, ഇന്നസെന്റിന്റെ തലപെരുത്തു'; ആ കോമഡി രം​ഗത്തിന് പിന്നിൽ

  തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തയെഴുതിയ റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും മാത്രമല്ല അതിന്റെ പേരില്‍ അകത്താവുകയും ചെയ്തിട്ടുണ്ട് ഷാരൂഖ് ഖാന്‍. നായികയേയും ഷാരൂഖ് ഖാനേയും നായികയുടെ ഭര്‍ത്താവ് കൂടിയായ സംവിധായകന്‍ ഹോട്ടല്‍മുറിയില്‍ ഒരുമിച്ച് രാത്രി പങ്കിടാന്‍ വിട്ടുവെന്നായിരുന്നു വാര്‍ത്ത. സ്വഭാവികമായും വാര്‍ത്ത കണ്ടതും ഷാരൂഖ് ഖാന് അരിശം വരികയായിരുന്നു.

  ''എന്നെയത് വല്ലാതെ അസ്വസ്ഥനാക്കി. എന്റെ തുടക്കകാലമാണ്. എല്ലാ വാര്‍ത്തകളോടും ഞാന്‍ പ്രതികരിക്കുമായിരുന്നു. അന്ന് ഭാഗ്യത്തിന് സോഷ്യല്‍ മീഡിയയില്ലായിരുന്നു. എനിക്ക് നല്ല ദേഷ്യം വന്നു. ഞാന്‍ ആ പത്രത്തിന്റെ എഡിറ്ററെ വിളിച്ചു. നീയാണോ ഇതെഴുതിയതെന്ന് ചോദിച്ചു. അതൊരു തമാശയായി കണ്ടുകൂടെ എന്നായിരുന്നു അയാളുടെ മറുപടി. എനിക്ക് തമാശ തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ അവരുടെ ഓഫീസില്‍ പോയി. വളരെ മോശമായി തന്നെ പെരുമാറി'' താരം പറയുന്നു.

  Also Read: 'അവർ എന്റെ മുടിയിൽ കരിയിലയടക്കം വാരിയിട്ടു, ബുംമ്ര എന്ന ഫോളോ ചെയ്തതാണ് എല്ലാവരുടേയും പ്രശ്നം'; അനുപമ


  താന്‍ അവിടെയുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയെന്നും അവരോട് ദേഷ്യപ്പെട്ടുവെന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തിന് ശേഷം ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്ന പോലീസ് തന്നെ അറസ്റ്റ് ചെയ്തുവെന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. ജയിലില്‍ കഴിയേണ്ടി വന്നതിനെക്കുറിച്ചും താരം പറയുന്നുണ്ട്.

  ''അത് വളരെ ചെറിയൊരു ജയിലായിരുന്നു. മനുഷ്യ വിസര്‍ജ്യമുണ്ടായിരുന്നു അവിടെ. അത് കണ്ടതും ഞാന്‍ എന്നെ വിടൂവെന്ന് പറഞ്ഞ് അപേക്ഷിച്ചു. ഞാനിതൊരിക്കലും ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു'' എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. സ്റ്റേഷനില്‍ വച്ച് തനിക്ക് ഒരു ഫോണ്‍ കോള്‍ ചെയ്യാന്‍ അനുവാദം നല്‍കിയപ്പോള്‍ താന്‍ ചെയ്തത് ആ റിപ്പോര്‍ട്ടറെ വിളിക്കുകയായിരുന്നുവെന്നും അയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഷാരൂഖ് പറയുന്നു.


  വൈകിട്ടോടെ തനിക്ക് ജാമ്യം ലഭിച്ചു. സ്‌റ്റേഷനില്‍ നിന്നും താന്‍ നേരെ പോയത് ആ റിപ്പോര്‍ട്ടറുടെ വീട്ടിലേക്കായിരുന്നു. അയാളുടെ വീടിന് പുറത്ത് നിന്നൊരു സിഗരറ്റ് വലിച്ചു. തന്നെ അയാള്‍ കണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം താന്‍ തിരികെ പോന്നുവെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. എന്നാല്‍ താന്‍ ഇന്ന് അത്തരത്തില്‍ ഒരാളല്ലെന്നും ദേഷ്യം കുറവാണെന്നും താരം പറയുന്നുണ്ട്.

  English summary
  When Shahrukh Khan Threatened A Reporter For Fake News About Him And Deepa Mehta
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X