മലൈകയ്‌ക്കൊപ്പം ഹിറ്റ് പാട്ടില്‍ ഷാരൂഖ് ഡാന്‍സ് ചെയ്തത് മണിരത്‌നത്തെ പറഞ്ഞ് പറ്റിച്ച്! ആ കഥ ഇങ്ങനെ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെ തന്നെ കടന്നു വരികയും ബോളിവുഡിന്റെ താരരാജാവായി മാറുകയും ചെയ്ത താരമാണ് ഷാരൂഖ് ഖാന്‍. ആരാധകര്‍ സ്‌നേഹത്തോടെ കിങ് ഖാന്‍ എന്ന് വിളിക്കുന്ന ഷാരൂഖ് ഖാന് ലോകമെമ്പാടും ആരാധകരുണ്ട്. അഭിനയത്തിലെന്ന പോലെ തന്നെ തന്റെ ഡാന്‍സ് മികവു കൊണ്ടും ഷാരൂഖ് ഖാന്‍ കയ്യടി നേടിയിട്ടുണ്ട്.
ഷാരൂഖ് ഖാന്‍ സിനിമകളില്‍ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് പാട്ടുകള്‍. അടിപൊളി പാട്ടുകളും റൊമാന്റിക് പാട്ടുകളും ഷാരൂഖ് ഖാന്റെ സിനിമകളില്‍ ഗ്യാരണ്ടിയാണ്. അന്നും ഇന്നും അതിലൊരു മാറ്റവുമില്ല. ബോളിവുഡിലെ ഐക്കോണിക്കായ ഒരുപാട് നൃത്ത രംഗത്ത് ഷാരൂഖ് ഖാന്‍ എത്തിയിട്ടുണ്ട്. അത്തരത്തില്‍ ഇന്നും ആരാധകര്‍ കേള്‍ക്കുകയും ചുവടുവെക്കുകയും ചെയ്യുന്ന പാട്ടാണ് ചെയ്യ ചെയ്യ.

മണിരത്‌നം സംവിധാനം ചെയ്ത ദില്‍ സേ എന്ന ചിത്രത്തിലെ പാട്ടാണ് ചെയ്യ ചെയ്യ. ഷാരൂഖ് ഖാനും മലൈക അറോറയും ചുവടുവച്ച ഗാനം ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ ഗാനങ്ങൡലൊന്നായി മാറുകയായിരുന്നു. ഇന്നും ഈ പാട്ട് കേട്ടാല്‍ ഒന്ന് ഡാന്‍സ് കളിക്കാന്‍ തോന്നാത്തവരായി ആരുമുണ്ടാകില്ല. സാക്ഷാല്‍ എആര്‍ റഹ്‌മാന്റെ മാജിക്കല്‍ സംഗീതവും ഗുല്‍സാറിന്റെ വരികളും ഷാരൂഖിന്റേയും മലൈകയുടേയും ഡാന്‍സുമാണ് പാട്ടിലെ ബോളിവുഡിലെ ഐക്കോണിക് പാട്ടാക്കി മാറ്റിയത്.

ഒരിക്കല്‍ ഈ പാട്ടില്‍ ഡാന്‍സ് കളിക്കാന്‍ മണിരത്‌നത്തെ ഷാരൂഖ് ഖാന്‍ എങ്ങനെയാണ് സമ്മതിപ്പിച്ചത് എന്നത് ഗുല്‍സാര്‍ വെളിപ്പെടുത്തിയിരുന്നു. 1998 ലായിരുന്നു ദില്‍ സേ പുറത്തിറങ്ങിയത്. ഷാരൂഖ് ഖാനൊപ്പം മനീഷ കൊയിരാള, പ്രീതി സിന്റെ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. സുഫി ഗാനമായ തയ്യ തയ്യയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരുക്കിയ പാട്ടായിരുന്നു ചയ്യ ചയ്യയായി മാറിയത്. സുഖ്‌വിന്ദര്‍ സിംഗ്, സപ്‌ന ആവസ്ത് എന്നിവര്‍ ചേര്‍ന്നായിരുന്നു പാട്ട് പാടിയത്.

2017 ല്‍ ഒരു പരിപാടിയില്‍ വച്ചായിരുന്നു പാട്ടിന് പിന്നിലെ കഥ ഗുല്‍സാര്‍ വെളിപ്പെടുത്തിയത്. പാട്ടിന്റെ വരികള്‍ ആദ്യം കേട്ടപ്പോള്‍ ഷാരൂഖ് ഖാന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് മണിരത്‌നത്തോട് പാട്ടിന്റെ അര്‍ത്ഥം ആഴത്തിലുള്ളതാണെന്ന് പറഞ്ഞ് സ്വയം ഡാന്‍സ് കളിക്കാന്‍ തയ്യാറാവുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ പാട്ടിനുണ്ടായിരുന്ന മൂഡായിരുന്നില്ല പിന്നീട് സംഗീതം വന്നതോടെ. ഇതോടെയാണ് ഷാരൂഖ് ഖാന്‍ തീരുമാനം മാറ്റുന്നത്.
പാട്ടിന്റെ അര്‍ത്ഥം ആഴത്തിലുള്ളതാണെന്ന് പറഞ്ഞ് ഷാരൂഖ് മണിയെ പറഞ്ഞ് സമ്മതിപ്പിച്ചാണ് ഡാന്‍സ് ചെയ്യുന്നതെന്നും ഇത് തനിക്ക് മാത്രമായിരുന്നു അറിയുമായിരുന്നതെന്നും ഗുല്‍സാര്‍ പറയുന്നു. പാട്ട് പിന്നെ സൂപ്പര്‍ ഹിറ്റായി മാറുകയും ചുവടുകളും അതോടൊപ്പം ഹിറ്റായി മാറുകയായിരുന്നുവെന്നും ഗുല്‍സാര്‍ പറയുന്നു. അതുപോലെ തന്നെ ലോകം ഏറ്റെടുത്ത സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയിലെ ജയ് ഹോ എന്ന പാട്ട് ആ സിനിമയ്ക്ക് വേണ്ടിയായിരുന്നില്ല ഗുല്‍സാര്‍ ആദ്യം എഴുതിയിരുന്നത്
Recommended Video

ജയ് ഹോ ഞാന്‍ എഴുതിയിരുന്നത് സുഭാഷ് ഗായിയുടെ യുവരാജിന് വേണ്ടിയായിരുന്നു. എന്നാല്‍ പാട്ട് സിനിമയിലെ രംഗത്തിന് ചേരില്ലെന്ന് അദ്ദേഹത്തിന് തോന്നുകയായിരുന്നു. ആ സിനിമയ്ക്കായി ഞാന്‍ മറ്റൊരു പാട്ടെഴുതുകയായിരുന്നു. പിന്നെ ഒരു ദിവസം എആര്‍ റഹ്‌മാന്‍ വിളിച്ച് ജയ് ഹോ ഉപയോഗിക്കുന്നില്ലല്ലോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞതോടെ വരികളില്‍ ചില മാറ്റങ്ങള്‍ വരുത്തി സ്ലംഡോഗ് മില്യണയറിലെ സാഹചര്യത്തിന് ചേരുന്നത് പോലെയാക്കി മാറ്റുകയായിരുന്നു'' എന്നായിരുന്നു ഗുല്‍സാര്‍ പറഞ്ഞത്.


Click it and Unblock the Notifications