For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പപ്പ, നിങ്ങളിത് നിര്‍ത്തണം! ദുശ്ലീലം കാരണം ഷാരൂഖിന് മകളുടെ ശകാരം, കുറ്റബോധം അറിയിച്ച് താരം

  |

  ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. അക്ഷരാര്‍ത്ഥത്തില്‍ ബോളിവുഡിന്റെ കിംഗ് ഖാന്‍. ഇന്ത്യയില്‍ മാത്രം ലോകമെമ്പാടും വന്‍ ആരാധക പിന്തുണയുള്ള താരമാണ് ഷാരൂഖ്. ഓണ്‍ സ്‌ക്രീനിലെ ഷാരൂഖ് ഖാനെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനാണ് ഓഫ് സ്‌ക്രീനിലെ ഷാരൂഖ് ഖാനും. സ്റ്റേജ് ഷോകളിലും അഭിമുഖങ്ങളിലുമെല്ലാം വളരെ എനര്‍ജെറ്റിക് ആയി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന താരമാണ് ഷാരൂഖ്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം കടുത്ത ആരാധകര്‍ക്ക് പോലും ഷാരൂഖിനോട് പരാതിയുണ്ട്.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  ഷാരൂഖിന്റെ സിഗററ്റ് വലിയാണ് ആരാധകര്‍ക്ക് ഇഷ്ടമില്ലാത്തത്. പലപ്പോഴായി താനൊരു ചെയിന്‍ സ്‌മോക്കര്‍ ആണെന്ന് ഷാരൂഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ ദുശ്ശീലത്തിന്റെ പേരില്‍ ആരാധകരോട് മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട് ഷാരൂഖ്. ആരാധകരോട് സിഗരറ്റ് വലിക്കരുതെന്ന് പറയുകയും ചെയ്യാറുണ്ട് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ പഴയൊരു പ്രൊമോഷന്‍ പരിപാടിക്കിടെ തന്റെ സിഗരറ്റ് വലിയെക്കുറിച്ച് ഷാരൂഖ് സംസാരിക്കുന്നത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  മാധ്യമപ്രവര്‍ത്തകരിലൊരാളായിരുന്നു ഷാരൂഖിനെ തന്റെ ഉപദേശം ഓര്‍മ്മിപ്പിച്ചത്. നിങ്ങള്‍ പറഞ്ഞത് പോലെ ഞാന്‍ സിഗരറ്റ് ഉപേക്ഷിച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. നിങ്ങള്‍ സിഗരറ്റ് വലിക്കുന്നത് നിര്‍ത്തിയെന്നാണോ പറയുന്നതെന്ന് ഷാരൂഖ് ചോദിച്ചപ്പോള്‍ അതെ ഞാന്‍ സിഗരറ്റ് വലിക്കുന്നത് നിര്‍ത്തി. 15 വര്‍ഷം മുമ്പ് തന്നെ നിര്‍ത്തി. ഞാന്‍ ദിവസവും അമ്പത് സിഗരറ്റ് വലിക്കുമായിരുന്നുവെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ മറുപടി.

  ഇതിന് ഷാരൂഖിന്റെ പ്രതികരണം തന്റേതായ ശൈലിയിലുള്ളതായിരുന്നു. എന്നിട്ടും നോക്കൂ എന്റെ താടി കൂടുതല്‍ കറുത്തിട്ടാണെന്നായിരുന്നു ഷാരൂഖ് തമാശയായി പറഞ്ഞത്. ഞാന്‍ ഡൈ ചെയ്യാറില്ലെന്നായിരുന്നു ഇതിനോടുള്ള മാധ്യമ പ്രവര്‍ത്തകന്റെ പ്രതികരണം. എന്നാല്‍ ഞാന്‍ ഒരു വശം മാത്രമേ ഡൈ ചെയ്തിട്ടുള്ളൂ സുഹൃത്തേ എന്ന് ഷാരൂഖ് മറുപടി നല്‍കിയത്. രസകരമായ ഈ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളും ഷെയറുകളുമായി എത്തിയിരിക്കുന്നത്.

  മുമ്പ് റാ വണ്ണിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ താന്‍ സിഗരറ്റ് വലി നിര്‍ത്താത്തതിന്റെ പേരില്‍ മകള്‍ സുഹാന ഖാന്‍ വഴക്ക് പറഞ്ഞതിനെക്കുറിച്ച് ഷാരൂഖ് മനസ് തുറന്നിരുന്നു. ''എനിക്കിത് എല്ലാ പ്ലാറ്റ്‌ഫോമിലും പറയണമെന്നുണ്ട്. സിനിമയിലൂടെ ആളുകളെ സിഗരറ്റ് വലിയില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുകയും നിത്യ ജീവിതത്തില്‍ സിഗരറ്റ് വലിക്കുന്നത് തുടരുകയും ചെയ്യുന്നതില്‍ എനിക്ക് നാണക്കേട് തോന്നാറുണ്ട്. എനിക്ക് ശരിക്കും നിര്‍ത്തണമെന്നുണ്ട്. പക്ഷെ സമയം കിട്ടുന്നില്ല'' എന്നാണ് ഷാരൂഖ് പറഞ്ഞത്.


  ''വലി നിര്‍ത്താന്‍ സമയം വേണം. ഇന്ന് എന്റെ മകള്‍ എന്നോട് പറഞ്ഞു, പപ്പ നിങ്ങള്‍ നിര്‍ത്തുമെന്ന് പറഞ്ഞതാണ്. പക്ഷെ കുറച്ചത് പോലുമില്ല എന്ന്. ഞാന്‍ ദിവസവും ആറോ ഏഴോ മാത്രമേ ഇപ്പോള്‍ ദിവസവും വലിക്കാറുള്ളൂ. ഇനിയും കുറയ്ക്കണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പോലെ സോഷ്യല്‍ സ്‌മോക്കര്‍ ആകണം എനിക്ക്'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  Also Read: വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും

  2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖ് ഖാന്‍രെ അവസാനം റിലീസ് ചെയ്ത സിനിമ. എന്നാല്‍ ചിത്രം പരാജയപ്പെട്ടു. ഇതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു ഷാരൂഖ്. ഇപ്പോഴിതാ ഇടവേള അവസാനിപ്പിച്ച് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് ഷാരൂഖ് ഖാന്‍. പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആറ്റ്‌ലിയുടെ ഹിന്ദി ചിത്രത്തിലും ഷാരൂഖ് ആണ് നായകന്‍. ഈ ചിത്രത്തിലൂടെ നയന്‍താര ബോളിവുഡില്‍ അരങ്ങേറും. രാജ്കുമാര്‍ ഹിറാനിയുടെ ആക്ഷേപ ഹാസ്യ ചിത്രവും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

  Read more about: shahrukh khan
  English summary
  When Shahrukh Khan Was Scolded By Daughter Suhana Khan For This Bad Habbit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X