സല്‍മാന് വേണ്ടി വിവാഹാഭ്യര്‍ത്ഥനയുമായി ഐശ്വര്യ വീട്ടിലെത്തിയ ഷാരൂഖ്; അന്ന് നടന്നത്

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ബോളിവുഡിലെ ഇരുവരും മുന്നില്‍ നിന്ന് നയിക്കുകയാണ്. ഇന്നു വരേയും ഇവര്‍ക്കാരു പകരക്കാരെ കണ്ടെത്തിയിട്ടില്ല. ഇനി കണ്ടെത്തുകയും അസാധ്യമാണ്. ഷാരൂഖിനേയും സല്‍മാനേയും പോലെ ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച താരങ്ങള്‍ വേറെയുണ്ടാകില്ല. തലമുറകളെ ആവേശം കൊള്ളിച്ച ഇരുവരും ഇപ്പോഴും ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ്.

ഷാരൂഖ് ഖാന്റേയും സല്‍മാന്റേയും സൗഹൃദവും ഏറെ പ്രശസ്തമാണ്. ഏതാണ്ട് ഒരേ സമയത്താണ് ഇരുവരും കരിയര്‍ ആരംഭിക്കുന്നത്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇടക്കാലത്ത് ഒന്ന് പിണങ്ങിയെങ്കിലും വീണ്ടും കൈകോര്‍ത്ത ഷാരൂഖും സല്‍മാന്‍ ഖാനും പിന്നീടും ഒരുമിച്ച് അഭിനയിക്കുകയും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു.

Shahrukh Khan

ഷാരൂഖ് ഖാനും സല്‍മാനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മനസിലാക്കാന്‍ സാധിക്കുന്നതാണ് ഷാരൂഖ് സല്‍മാന് വേണ്ടി വിവാഹാലോചനയുമായി പോയ സംഭവം. സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്റെ പ്രണയ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഐശ്വര്യ റായ് മുതല്‍ കത്രീന കൈഫ് വരെ സല്‍മാന്റെ പ്രണയങ്ങളെല്ലാം വലിയ വാര്‍ത്തകളായിരുന്നു. മിക്കതും വിവാഹത്തിന്റെ വക്കോളം എത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും അവിവാഹതിനായി തുടരുകയാണ് സല്‍മാന്‍ ഖാന്‍.

സല്‍മാന്‍ ഖാനെ വിവാഹം കഴിപ്പിക്കാന്‍ ഒരിക്കല്‍ ഷാരൂഖ് ഖാന്‍ ഒരുങ്ങിയിരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനായ ദസ് കാ ദം എന്ന പരിപാടിയില്‍ നിന്നുമുള്ള ഒരു വീഡിയോയാണ് ഇത് വെളിപ്പെടുത്തിയത്. റാണി മുഖര്‍ജിയും ഷാരൂഖ് ഖാനും അതിഥികളായി എത്തിയ എപ്പിസോഡിലായിരുന്നു സംഭവം. ഷാരൂഖ് ഖാന്‍ സല്‍മാന്‍ ഖാന് വേണ്ടി വിവാഹാലോചനയുമായി ഒരു നടിയുടെ വീട്ടില്‍ ചെന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഈ നടിയാരെന്ന് വീഡിയോയില്‍ പറയുന്നത്.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പറയുന്നത് ആ നടി ഐശ്വര്യ റായ് ആണെന്നാണ്. ഷാരൂഖ് ഖാനും ഐശ്വര്യ റായും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഒരിക്കല്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും വിവാഹാലോചനയുമായി ഐശ്വര്യയുടെ മാതാപിതാക്കളെ കാണാനായി ചെന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Shahrukh Khan

ഒരുകാലത്ത് ബോളിവുഡിലെ ഹിറ്റ് ജോഡിയായിരുന്നു ഐശ്വര്യ റായും സല്‍മാന്‍ ഖാനും. ഇരുവരുടേയും പ്രണയവും വലിയ ആഘോഷമാക്കിയ സംഭവമായിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇരുവരും പിന്നീട് പിരിയുകയുണ്ടായി. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ആ പ്രണയ തകര്‍ച്ച. സല്‍മാനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കുക വര ചെയ്തിരുന്നു ഐശ്വര്യ. ഇരുവരും പിന്നീടൊരിക്കലും ഒരുമിച്ച് അഭിനയിക്കുകയോ സ്‌ക്രീന്‍ പങ്കിടുകയോ ചെയ്തിട്ടില്ല.

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ ലിവിംഗ് ടുഗദറിലാണ്. മോഡലും ഗായികയുമായ ലുലിയ വാന്‍തൂര്‍ ആണ് സല്‍മാന്‍ ഖാന്റെ കാമുകി. ഇരുവരും നാളുകളായി പ്രണയത്തിലാണ്. സല്‍മാനോട് ഇപ്പോഴും ആരാധകര്‍ ചോദിക്കുന്ന കാര്യമാണ് എപ്പോഴാണ് വിവാഹം എന്നത്. എന്നാല്‍ ആ പ്രായം കഴിഞ്ഞു പോയി എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X