വീട്ടില്‍ നിന്നും ഒളിച്ചോടി, താമസം ആണ്‍കുട്ടികളുടെ കൂടെ; മാനേജരില്‍ നിന്ന് നേരിട്ട ചതി; വെളിപ്പെടുത്തി ശാലിനി
വിജയ് ദേവരക്കൊണ്ടയെ താരമാക്കിയ, സന്ദീപ് വാങ്ക റെഡ്ഡി എന്ന സംവിധായകനെ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമാക്കിയ ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. ഇന്നും ഈ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ രണ്ട് തട്ടിലാകും. വിജയ് ദേവരക്കൊണ്ടയുടെ പ്രകടനവും സന്ദീപിന്റെ മേക്കിംഗും കയ്യടി നേടുമ്പോഴും സിനിമയിലെ സ്്ത്രീവിരുദ്ധതയടക്കം ചോദ്യം ചെയ്യപ്പെടുന്നതാണ്. എന്നാല്‍ അര്‍ജുന്‍ റെഡ്ഡി നേടിയ വിജയവും ആരാധക വൃന്ദവും സമാനതകളില്ലാത്തതാണ്.
അര്‍ജുന്‍ റെഡ്ഡിയിലൂടെയാണ് ശാലിനി പാണ്ഡെ അരങ്ങേറുന്നത്. മധ്യപ്രദേശ് സ്വദേശിയാണ് ശാലിനി പാണ്ഡെ. പക്ഷെ കരിയറിന്റെ തുടക്കം തെന്നിന്ത്യയിലൂടെയാണ്. പിന്നീട് മേരി നിമ്മോ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലെത്തി. എങ്കിലും തുടക്കത്തില്‍ അഭിനയിച്ചതില്‍ അധികവും തെന്നിന്ത്യന്‍ സിനിമകളാണ്. ഈ സമയത്ത് തനിക്ക് കടുത്ത ബോഡി ഷെയ്മിഗ് നേരിടേണ്ടി വന്നിരുന്നുവെന്ന് നേരത്തെ ശാലിനി പാണ്ഡെ പറഞ്ഞിരുന്നു.

''എന്നെ വല്ലാതെ ബോഡി ഷെയ്മിംഗ് ചെയ്തിരുന്നു. സൗത്തില്‍ ഞാന്‍ പുതിയ ആളുമായിരുന്നു. അതിനാല്‍ എനിക്ക് ഭാഷ മനസിലായിരുന്നില്ല. അതിനാല്‍ ആ സമയത്തെ എന്റെ മാനേജര്‍ അത് മുതലെടുത്തു. എന്നെക്കൊണ്ട് പലതും ചെയ്യിപ്പിച്ചു. എന്താണ് ആളുകള്‍ക്ക് എന്നില്‍ നിന്നും വേണ്ടതെന്ന് മനസിലാക്കാനാണ് ഞാന്‍ എപ്പോഴും ശ്രമിച്ചിരുന്നത്'' എന്നാണ് ശാലിനി പറയുന്നത്.
താന്‍ എല്ലാക്കാലത്തും സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ആയിരുന്നു. എന്നിട്ടും തനിക്ക് ആളുകളില്‍ നിന്നും ഇപ്പോഴും ബോഡി ഷെയ്മിംഗ് നേരിടേണ്ടി വരുന്നുണ്ടെന്നാണ് ശാലിനി പറയുന്നത്. തന്റെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നാണ് ശാലിനി സിനിമയിലേക്ക് എത്തുന്നത്. അഭിനേത്രിയാകാനായി വീട്ടില്‍ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നിരുന്നു ശാലിനിയ്ക്ക്.
''എന്റെ പപ്പയുടെ ആഗ്രഹം ഞാന്‍ എഞ്ജിനീയറിംഗ് ചെയ്യണം എന്നായിരുന്നു. ഞാന്‍ ശ്രമിച്ചു നോക്കിയതാണ്. പക്ഷെ എനിക്കത് സാധിച്ചില്ല. അഭിനയത്തില്‍ ഒരു ശ്രമം നടത്തി നോക്കാന്‍ പോലും പപ്പ അനുവദിച്ചിരുന്നില്ല'' എന്നാണ് ശാലിനി പറയുന്നത്. നാല് വര്‍ഷം തന്റെ അച്ഛന്റെ സമ്മതത്തിനായി ശാലിനി ശ്രമങ്ങള്‍ നടത്തി. എന്നാല്‍ അദ്ദേഹം മകളുടെ സ്വപ്‌നത്തിന് കൂടെ നില്‍ക്കാന്‍ തയ്യാറായില്ല. ഇതോടെ താന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയെന്നാണ് ശാലിനി പറയുന്നത്.
ഇന്ന് അതെല്ലാം പറഞ്ഞ് പപ്പയടക്കം എല്ലാവരും ചിരിക്കാറുണ്ടെന്നും താരം ഓര്‍ക്കുന്നുണ്ട്. വീട്ടില്‍ നിന്നും മുംബൈയിലേക്ക് എത്തുക തന്നെ ശാലിനിയ്ക്ക് നാല് വര്‍ഷ നീണ്ട യാത്രയായിരുന്നു. മുംബൈയില്‍ എത്തിയ ശേഷവും ജീവിതം അത്ര സുഖകരമായിരുന്നില്ല. രണ്ട് സുഹൃത്തുക്കള്‍ മുംബൈയില്‍ ഉണ്ടായിരുന്നുവെങ്കിലും താമസിക്കാന്‍ ഒരിടം കണ്ടെത്താന്‍ നന്നായി പാടുപെട്ടു. ഒടുവില്‍ ആണ്‍കുട്ടികളുടെ കൂടെ മുറി പങ്കിടേണ്ടി വന്നു ശാലിനിയ്ക്ക്.
എന്നാല്‍ ആ ആണ്‍കുട്ടികള്‍ തന്റെ അടുത്ത സുഹൃത്തുക്കളായെന്നും ഇന്ന് തന്റെ കുടുംബമാണ് അവരെന്നും ശാലിനി പറയുന്നു. താന്‍ പിന്നീട് ഒരു നടിയായി മാറിയെങ്കിലും ആ സൗഹൃദമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യല്‍ ആയ കാര്യമെന്നാണ് ശാലിനി പറയുന്നത്.

തെലുങ്കിനും ഹിന്ദയ്ക്കും പുറമെ തമിഴിലും ശാലിനി അഭിനയിച്ചിട്ടുണ്ട്. 100 % കാദല്‍ എന്ന ചിത്രത്തിലൂടെയാണ് ശാലിനി തമിഴിലെത്തുന്നത്. ഇപ്പോല്‍ താരം ഹിന്ദിയില്‍ സജീവമാണ്. അര്‍ജുന്‍ റെഡ്ഡി നേടിയ വിജയത്തിന് ശേഷം പ്രതീക്ഷയ്ക്ക് ഒത്ത വിജയങ്ങള്‍ നേടാന്‍ ശാലിനിയ്ക്ക് സാധിച്ചിരുന്നില്ല. രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിച്ച ജയേഷ് ഭായ് ജോര്‍ദാര്‍ അടക്കം പരാജയമായിരുന്നു. എന്നാല്‍ പോയ വര്‍ഷം പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ചിത്രം മഹാരാജ് ശ്രദ്ധിക്കപ്പെട്ടു.
വീണ്ടും ഒടിടിയിലൂടെ കയ്യടി നേടാന്‍ ഈ വര്‍ഷവും ശാലിനിയ്ക്ക് സാധിച്ചു. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഡബ്ബ കാര്‍ട്ടലില്‍ ആണ് ശാലിനിയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. സീരീസും ശാലിനിയുടെ പ്രകടനവും കയ്യടി നേടി. ധനുഷ് നായകനായ ഇഡ്ഡലി കടൈ ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ ഹിന്ദി ചിത്രം രാഹു കേതുവും അണിയറയിലുണ്ട്. ഡബ്ബ കാര്‍ട്ടലിന്റെ രണ്ടാം സീസണും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.


Click it and Unblock the Notifications