അവസരത്തിന് പകരം സെക്‌സ്, ആവശ്യപ്പെട്ടത് ബോളിവുഡിലെ പ്രമുഖര്‍; വെളിപ്പെടുത്തി ഷമ സിക്കന്ദര്‍
സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ എല്ലാ കാലത്തും ചര്‍ച്ചയാകുന്ന വിഷയമാണ്. സിനിമാ സ്വപ്നങ്ങളുമായെത്തുന്ന അഭിനയമോഹികള്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് നിരവധി പേര്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരു പോലെ മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ളവർ മീടു സമയത്ത് തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ ഇപ്പോഴും അനുഭവിക്കേണ്ടി വരുന്നവരുണ്ടെന്നതാണ് നഗ്നമായ സത്യം.

ബോളിവുഡിലും ടെലിവിഷന്‍ ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് ഷമ സിക്കന്ദര്‍. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് ഷമ. സിനിമാ ലോകത്ത് വേരുകളൊന്നുമില്ലാതെ കടന്നു വന്ന താരമാണ് ഷമ. അതുകൊണ്ട് തന്നെ ധാരാളം വെല്ലുവിളികളും ഷമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഈയ്യടുത്താണ് ഷമ തന്റെ പ്രണയം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. പിന്നാലെ കാമുകനൊപ്പമുള്ള ചിത്രങ്ങളും ഷമ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ ഷമയുടെ വാക്കുകള്‍ ചർച്ചയാവുകയാണ്. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഷമ തുറന്നു പറഞ്ഞിരുന്നു. ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് ഷമയുടെ തുറന്നു പറച്ചില്‍. അതേസമയം ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ഇന്നത്തെ നിര്‍മ്മാതാക്കള്‍ പ്രൊഫഷണല്‍ ആണെന്നും ഷമ പറയുന്നുണ്ട്.
''ഇന്‍ഡസ്ട്രി ഒരുപാട് മാറിയിട്ടുണ്ട്. നല്ല മാറ്റമാണ്. ഇന്നത്തെ യുവ നിര്‍മ്മാതാക്കള്‍ കുറേക്കൂടി പ്രൊഫഷണലാണ്. ആളുകളോട് ബഹുമാനമുണ്ട്. അവര്‍ക്ക് ജോലിക്ക് പകരം സെക്‌സ് ചോദിക്കില്ല. പക്ഷെ പണ്ട് എന്നോട് സൗഹൃദം ആവശ്യപ്പെടുന്ന നിര്‍മ്മാതാക്കളുണ്ടായിരുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ സുഹൃത്തുക്കളാകും എന്നാണ് ഞാന്‍ ചോദിച്ചിരുന്നത്. ജോലിയ്ക്ക് പകരം സെക്‌സ് ചോദിക്കുന്നത് ഏറ്റവും തരം താണ പ്രവണതയാണ്'' എന്നാണ് ഷമ പറയുന്നത്.
അതേസമയം ബോളിവുഡിനെ മൊത്തമായി കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഷമ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ അവരുടെ ഉള്ളില്‍ ചെകുത്താനായിരിക്കണം എന്നാണ് ഷമ പറയുന്നത്. 'ഇങ്ങനൊക്കെ ചെയ്യണമെങ്കില്‍ വളരെ ഇന്‍സെക്യൂര്‍ ആയിരിക്കണം. ഇതില്‍ ചില നിര്‍മ്മാതാക്കള്‍ അറിയപ്പെടുന്ന പ്രമുഖരാണ്. ഒരു സ്ത്രീയുടെ ഹൃദയം ശരിയായ വഴിയിലൂടെ ജയിക്കാം എന്ന ആത്മവിശ്വാസം തരിമ്പും ഇല്ലെന്നാണ് ഇത് കാണിച്ച് തരുന്നത്. പക്ഷെ കാസ്റ്റിംഗ് കൗച്ച് ബോളിവുഡില്‍ മാത്രമുള്ളതല്ല. എല്ലായിടത്തുമുണ്ട്'' ഷമ പറയുന്നു.

അതേസമയം തനിക്ക് ഒരുപാട് പേരില്‍ നിന്നും സ്‌നേഹവും പിന്തുണയുമെല്ലാം ലഭിച്ചിട്ടുണ്ടെന്നും ഷമ പറയുന്നുണ്ട്. ഈയ്യടുത്താണ് ഷമ വിവാഹിതയായത്. ജയിംസ് മില്ലിറോണ്‍ ആണ് ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. 2015 ല്‍ ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു. പിന്നീട് വിവാഹം നീണ്ടു പോയി. ഹിന്ദി ടെലിവിഷന്‍ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഹിന്ദി ടെലിവിഷന്‍ രംഗത്ത് മാത്രമല്ല ഇത്തരം സംഭവമെന്നത് തെന്നിന്ത്യയിലെ സീരിയല്‍ താരങ്ങളുടെ വെളിപ്പെടുത്തലുകളും വ്യക്തമാക്കുന്നുണ്ട്.


Click it and Unblock the Notifications