ടൈഗര്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മകളെ പോലെ നീ കൂടെ നിന്നു; കരീനയെക്കുറിച്ച് ശര്‍മിള ടാഗോര്‍
ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ശര്‍മിള ടാഗോര്‍. ബംഗാളി സിനിമയിലൂടെ താരമായി മാറിയ ശര്‍മിള പിന്നീട് ബോളിവുഡില്‍ എത്തുകയും ഐക്കോണിക് നായികയായി വളരുകയുമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ശര്‍മിള ടാഗോറിന്റെ ജന്മദിനം. മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം ചേര്‍ന്ന് ശര്‍മിളയുടെ ജന്മദിനം ആഘോഷമാക്കുകയായിരുന്നു. മരുമകള്‍ കരീന കപൂറും മക്കളായ സോഹ അലി ഖാനും സബ അലി ഖാനും കൊച്ചുമകള്‍ സാറ അലി ഖാനും കൊച്ചുമകന്‍ ഇബ്രാഹിം അലി ഖാനുമെല്ലാം ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും ചെയയ്തിരുന്നു.
വളരെ ആഴത്തിലുള്ള ശര്‍മിളയും മരുമകള്‍ കരീന കപൂറും തമ്മിലുള്ളത്. പരസ്പരം എപ്പോഴും പുകഴ്ത്തി സംസാരിക്കാറുമുണ്ട്. ഒരിക്കല്‍ കരീന അവതരിപ്പിക്കുന്ന ചാറ്റ് ഷോ ആ വാട്ട് വിമണ്‍ വാണ്ടില്‍ അതിഥിയായി ശര്‍മിളയും എത്തിയിരുന്നു. രസകരമായ ഒരുപാട് നിമിഷങ്ങള്‍ ആണ് ഈ പരിപാടിയിലൂടെ ആരാധകര്‍ക്ക് ലഭിച്ചത്. എന്തുകൊണ്ടാണ് കരീനയെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നതെന്ന് ഈ പരിപാടിയില്‍ ശര്‍മിള മനസ് തുറന്നിരുന്നു. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ആശുപത്രിയിലായിരുന്ന സമയത്ത് കരീന എങ്ങനെയാണ് കുടുംബത്തോടൊപ്പം നിന്നത് എന്നും ശര്‍മിള ഈ പരിപാടിയില്‍ തുറന്നു പറഞ്ഞിരുന്നു. കരീനയുടെ ജന്മദിനത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മന്‍സൂര്‍ അലി ഖാന്റെ മരണം സംഭവിക്കുന്നത്.

''ടൈഗര്‍ ആശുപത്രയില്‍ ആയിരുന്ന സമയത്ത് നിന്നെ ഞാന്‍ കണ്ടിട്ടുണ്ട്. നീ നിന്റെ കാര്യമായിരുന്നില്ല ശ്രദ്ധിച്ചിരുന്നത്. സെപ്തംബര്‍ 21 നായിരുന്നു നിന്റെ ജന്മദിനം. 22 ന് ടൈഗര്‍ മരിച്ചു. എന്റെ മക്കളേയും കുടുംബത്തേയും പോലെ തന്നെ നീയും അവിടെ തന്നെയുണ്ടായിരുന്നു. ഞാന്‍ ശരിക്കും ഓര്‍ക്കുന്നുണ്ട്. നിന്നെ പല ഘട്ടത്തിലും ഞാന്‍ കണ്ടിട്ടുണ്ട്. നീ വളരെ നല്ലൊരു സ്ത്രീയാണെന്ന കാര്യം എനിക്ക് പറഞ്ഞേ തീരു'' എന്നായിരുന്നു ശര്‍മിള മരുമകളെക്കുറിച്ച് പറഞ്ഞത്. അതേ അഭിമുഖത്തില്‍ എങ്ങനെയാണ് കരീനയുടെ സാന്നിധ്യം തന്നെ ശാന്തയാക്കുന്നതെന്നും ശര്‍മിള പറയുന്നുണ്ട്. തന്റെ ഹെയര്‍ഡ്രസ് ചെയ്യുന്നവര്‍ വൈകിയാല്‍ താന്‍ ചിലപ്പോഴെങ്കിലും ദേഷ്യപ്പെടാറുണ്ടെന്നും എന്നാല്‍ കരീന ഒരിക്കലും അത് ചെയ്യാറില്ലെന്നും തന്റെ ജോലിക്കാരോട് കരീന പെരുമാറുന്നത് തന്നെ എന്നും അത്ഭുതപ്പെടുത്താറുണ്ടെന്നും ശര്‍മിള പറയുന്നു.ശര്‍മിളയുടെ ജന്മദിനത്തിന് ആശംസകളുമായി കരീനയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ശര്‍മിള ടാഗോര്‍ ഹിന്ദിയിലും ബംഗാളിയിലും അഭിനയിച്ചിട്ടുളള താരമാണ്. പതിനാലാം വയസില്‍ സത്യജിത് റേയുടെ ദ വേള്‍ഡ് ഓഫ് അപുവിലൂടെയായിരുന്നു അരങ്ങേറ്റം. രണ്ട് തവണ ദേശീയ പുരസ്‌കാരവും ഒരു ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട് ശര്‍മിള. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച വ്യക്തിയാണ് ശര്‍മിള ടാഗോര്‍. സത്യജിത് റേയൊടാപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബംഗാളി സിനിമയിലെ ശക്തമായി സാന്നിധ്യമായി മാറിയ ശേഷമാണ് ശര്‍മിള ബോളിവുഡിലെത്തുന്നത്. കശ്മീര്‍ കി കലിയായിരുന്നു ആദ്യത്തെ ഹിന്ദി ചിത്രം. പിന്നീട് ബോളിവുഡിലെ മുന്‍നിര നായികയായി മാറകയായിരുന്നു ശര്‍മിള ടാഗോര്‍. ക്രിക്കറ്റ് ഇതിഹാസമായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെയാണ് ശര്‍മിള വിവാഹം കഴിച്ചത്. സോഹയും സെയ്ഫും സബയുമാണ് ദമ്പതികളുടെ മക്കള്‍. 2010 ല്‍ പുറത്തിറങ്ങിയ ബ്രേക്ക് കേ ബാത്ത് ആണ് അവസാനം അഭിനയിച്ച സിനിമ. പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ശര്‍മിള ടാഗോര്‍.
Recommended Video

അതേസമയം ഈയ്യടുത്തായിരുന്നു കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇബ്രാഹിം അലി ഖാന്‍ എന്നാണ് സെയ്ഫ്-കരീന ദമ്പതികളുടെ രണ്ടാമത്തെ മകന്റെ പേര്. ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ.


Click it and Unblock the Notifications











