ഉത്തരം പറഞ്ഞാല്‍ രണ്ട് കോടി! നടന് ഷാരൂഖ് ഖാന്റെ ഫോണ്‍ കോള്‍; മുട്ടന്‍ പണികൊടുത്ത് താരം

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് പരിപാടിയാണ് കോന്‍ ബനേഗ കറോര്‍പതി. അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന കെബിസിയിലൂടെ ജീവിതം മാറി മറിഞ്ഞ ഒരുപാട് പേരുണ്ട്. ഇന്നും ഹിറ്റായി മുന്നേറുകയാണ് കെബിസി. ഹിന്ദിയിലെ വിജയത്തിന് പിന്നാലെ കെബിസി തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും വരെ എത്തുകയുണ്ടായി. മലയാളത്തില്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പേരില്‍ സുരേഷ് ഗോപിയാണ് അവതാരകനായി എത്തുന്നത്. പക്ഷെ അന്നും ഇന്നും കെബിസിയുടെ മുഖം അമിതാഭ് ബച്ചന്‍ ആണ്. ഒരിക്കല്‍ മാത്രമാണ് ബച്ചന്‍ കെബിസിയില്‍ നിന്നും വിട്ടു നിന്നത്.

ബച്ചന്റെ അഭാവത്തില്‍ കെബിസിയുടെ അവതാരകനായി എത്തിയത് ഷാരൂഖ് ഖാന്‍ ആയിരുന്നു. സിനിമാ ലോകത്തെ താരസിംഹാസനത്തിലെന്നത് പോലെ കെബിസിയുടെ അവതാരകന്റെ ഇരിപ്പിടത്തിലും ബച്ചന്റെ പിന്മഗാമിയായി മാറുകയായിരുന്നു ഷാരൂഖ് ഖാന്‍. എന്നാല്‍ ബച്ചന്റെ വിജയം ആവര്‍ത്തിക്കാന്‍ ഷാരൂഖ് ഖാന് സാധിച്ചില്ലെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. നല്ല അവതാരകനായി വിലയിരുത്തപ്പെടുന്ന ഷാരൂഖിനു പോലും ബച്ചന്റെ കരിഷ്മയെ മാച്ച് ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു. എങ്കിലും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ നല്‍കാന്‍ ഷാരൂഖ് ഖാന് സാധിച്ചിട്ടുണ്ട്.

തമാശയുടെ ഇര

കെബിസിയുടെ മൂന്നാം സീസണിലായിരുന്നു ഷാരൂഖ് ഖാന്‍ ബച്ചന്റെ പകരക്കാരനായി എത്തിയത്. ബച്ചന്‍ അസുഖ ബാധിതനായതിനെ തുടര്‍ന്നായിരുന്നു ഷാരൂഖ് ആ സ്ഥാനം ഏറ്റെടുത്തത്. തനിക്ക് മുന്നിലെത്തുന്ന അതിഥികളെയും മറ്റും പറ്റിക്കുന്നതില്‍ മിടുക്കനായിരുന്നു ഷാരൂഖ് ഖാന്‍. ഇത്തരത്തില്‍ ഒരിക്കല്‍ ഷാരൂഖ് ഖാന്റെ തമാശയുടെ ഇരയായി മാറിയത് അര്‍ഷദ് വാര്‍സിയായിരുന്നു. തങ്ങളുടെ സിനിമയായ മുന്നാ ഭായ് എംബിബിഎസിന്റെ പ്രൊമോഷന് വേണ്ടി സഞ്ജയ് ദത്തും ബൊമ്മന്‍ ഇറാനിയും കെബിസിയിലെത്തിയപ്പോഴായിരുന്നു സംഭവം. ചിത്രത്തില്‍ അര്‍ഷദും പ്രധാന വേഷത്തിലെത്തിയിരുന്നു. എന്നാല്‍ ഗോള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലായതിനാല്‍ അര്‍ഷദിന് എത്താന്‍ സാധിക്കാതെ വരികയായിരുന്നു.

രണ്ട് കോടി

സഞ്ജയ് ദത്തിനേയും ബൊമ്മന്‍ ഇറാനിയേയും കൂട്ടുപിടിച്ചായിരുന്നു ഷാരൂഖ് ഖാന്‍ അര്‍ഷദ് വാര്‍സിയ്ക്ക് പണി കൊടുത്തത്. പരിപാടിയിലെ ഫോണ്‍ എ ഫ്രണ്ട് എന്ന ലൈഫ് ലൈനിന്റെ ഭാഗമെന്ന രീതിയില്‍ അര്‍ഷദിന് വിളിക്കാനായിരുന്നു ഷാരൂഖിന്റെ ഐഡിയ. രണ്ട് കോടിയുടെ ചോദ്യമാണെന്നും ഇതുവരെ ആരും നേടാത്ത നേട്ടത്തിന് അരികിലാണ് സഞ്ജയ് ദത്തും ബൊമ്മന്‍ ഇറാനിയും എത്തി നില്‍ക്കുന്നതും അര്‍ഷദ് ശരിയുത്തരം നല്‍കിയാല്‍ ഇരുവരും വിജയിക്കുമെന്നും ഷാരൂഖ് ഖാന്‍ അര്‍ഷദിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതോടെ അര്‍ഷദ് സമ്മര്‍ദ്ദത്തിലായി. പിന്നാലെ അര്‍ഷദിനോട് ചോദ്യവും ചോദിച്ചു. എന്നാല്‍ അനുവദിച്ച ഒരു മിനുറ്റില്‍ അര്‍ഷദിന് ഉത്തരം നല്‍കാനായില്ല. പിന്നേയും മുപ്പത് സെക്കന്റ് കൂടി അര്‍ഷദിന് അനുവദിച്ചു. പക്ഷെ അര്‍ഷദ് പറഞ്ഞ മറുപടി തെറ്റായെന്ന് ഷാരൂഖ് അറിയിച്ചു. ഇതോടെ അര്‍ഷദ് നിരാശനാവുകയായിരുന്നു. രണ്ട് കോടി നഷ്ടപ്പെടുത്തിയതിന് തന്നോട് ക്ഷമിക്കണമെന്നും താനിനി ഇന്ത്യയിലേക്ക് വരുന്നില്ലെന്നും അര്‍ഷദ് സഞ്ജയ് ദത്തിനോടും ബൊമ്മനോടും പറയുകയായിരുന്നു.

പറ്റിക്കുകയായിരുന്നു

പിന്നാലെയാണ് തങ്ങള്‍ പറ്റിക്കുകയായിരുന്നുവെന്നും അങ്ങനെയൊരു ചോദ്യം തന്നെയില്ലെന്നും സഞ്ജയ് ദത്തും ബൊമ്മനും രണ്ട് കോടിയിലേക്ക് എത്തിയിട്ടില്ലെന്നും ഷാരൂഖ് അറിയിക്കുന്നത്. ജീവന്‍ തിരിച്ചു കിട്ടിയ അര്‍ഷദ് അസഭ്യം പറയുകയായിരുന്നു. ഇതോടെ ഷാരൂഖ് ഖാനും സഞ്ജയ് ദത്തും ബൊമ്മന്‍ ഇറാനിയുമെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. രസകരമായ നിമിഷങ്ങളായിരുന്നു ആരാധകര്‍ക്ക് ഇതിലൂടെ ലഭിച്ചത്. അതേസമയം കെബിസി വിജയകരമായ 13-ാം സീസണിലൂടെയാണ് കടന്നു പോകുന്നത്. അമിതാഭ് ബച്ചനാണ് ഇന്നും കെബിസിയുടെ അവതാരകന്‍.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
പഠാന്‍

അതേസമയം ഷാരൂഖ് ഖാന്‍ ആകട്ടെ സീറോയുടെ പരാജയത്തിന് ശേഷമെടുത്ത ഇടവേള അവസാനിപ്പിച്ച്് ശക്തമായി തിരികെ വരാന്‍ തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് മറ്റ് പ്രധാന താരങ്ങള്‍. സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X