ശത്രുഘ്‌നന്‍ സിന്‍ഹയെ ഓടിച്ചിട്ട് ബെല്‍റ്റിന് തല്ലിയ ശശി കപൂര്‍; ഓര്‍മ്മ പങ്കുവച്ച് താരം
താരങ്ങള്‍ക്കിടയിലെ വഴക്കുകളും പിണക്കങ്ങളും എന്നും ബോളിവുഡിലെ ചര്‍ച്ചാ വിഷയങ്ങളാണ്. അതുപോലെ തന്നെ ആഴത്തിലുള്ള സൗഹൃദങ്ങള്‍ക്കും ബോൡവുഡില്‍ യാതൊരു കുറവുമില്ല. അത്തരത്തില്‍ വളരെ ആഴത്തിലുള്ള സൗഹൃദമാണ് ശശി കപൂറും ശത്രുഘ്‌നന്‍ സിന്‍ഹയും തമ്മിലുള്ള സൗഹൃദം. ഇരുവരും വളരെ അടുത്ത ബന്ധമായിരുന്നു. പര്‌സപരം കളിയാക്കാനും തല്ലുണ്ടാക്കാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു ഇവര്‍ക്കിടയില്‍. കാല പത്തര്‍, ആ ഗലേ ലഗ് ജാ, ഷാന്‍, ഇല്‍സാം, ഗൗതം ഗോവിന്ദ, തുടങ്ങിയ ഒരുപാട് സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരിക്കല്‍ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ തുറന്നു പറഞ്ഞിരുന്നു.
ഒരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിന്‍ഹ മനസ് തുറന്നത്.. ഒരിക്കല്‍ താന്‍ സെറ്റിലെത്താന്‍ വൈകിയതിന്റെ പേരില്‍ ശശി കപൂര്‍ തന്നെ തല്ലാന്‍ ഓടിച്ചിട്ടുണ്ടെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ''ഒരിക്കല്‍ ഞാന്‍ വൈകിയതിന്റെ പേരില്‍ ശശി കപൂര്‍ എന്നെ ബെല്‍റ്റുവച്ച് തല്ലാനായി എന്നെ ഓടിച്ചു. നിങ്ങളെ സിനിമയിലെടുത്തത് ഡിസിപ്ലിന്‍ കണ്ടിട്ടാണെന്നും പക്ഷെ എന്നെ സിനിമയിലെടുത്തത് കഴിവ് കണ്ടിട്ടാണെന്നും ഞാന്‍ പറഞ്ഞു. നോക്കൂ ഇവന്‍ എന്ത് നാണം കെട്ടവനാണെന്നായിരുന്നു ശശി കപൂറിന്റെ പ്രതികരണം'' എന്നായിരുന്നു ശത്രുഘ്‌നന്‍ പറഞ്ഞത്.

എന്നാല്‍ ഇതൊന്നും ദേഷ്യം കാരണം അല്ലെന്നും എല്ലാം തമാശയായിരുന്നുവെന്നുമാണ് ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നത്. താന്‍ എന്നും വൈകി എത്തുന്ന ആളല്ലെന്നും ഇടയ്‌ക്കൊക്കെ സമയത്ത് തന്നെ എത്തിയിട്ടുണ്ടെന്നുമാണ് സിന്‍ഹ പറയുന്നത്. ''ഒരിക്കല്‍ അമിതാഭ് ബച്ചനൊപ്പം ഷൂട്ട് ചെയ്യുകയായിരുന്നു. പുലര്‍ച്ചെ നാലരയ്ക്കായിരുന്നു എത്താന്‍ പറഞ്ഞത്. ഞാന്‍ കൃത്യസമയത്ത് തന്നെ എത്തി. ഗൗതം ഗോഷിന്റെ ആദരാഞ്ജലി ജത്രയുടെ ചിത്രീകരണം നടന്നത് കൊല്‍ക്കത്തയിലായിരുന്നു. ഷൂട്ടിംഗിനായി ഞാന്‍ എന്നും രാവിലെ എത്തുമായിരുന്നു'' എന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നു.

''ഞാന്‍ മനപ്പൂര്‍വ്വം വൈകി എത്തുന്നതല്ല. ജോലിയ്ക്ക് ഇറങ്ങും മുമ്പ് ഞാന്‍ യോഗ ചെയ്യാറുണ്ട്. അതിന് സമയമെടുക്കും. ചിലപ്പോള്‍ ഞാന്‍ വീട്ടിലെത്തുക രാത്രി പന്ത്രണ്ട് മണിക്ക് ശേഷമായിരുന്നു. ചിലപ്പോള്‍ രാവിലെ ഒമ്പത് മണിക്കാകും. പക്ഷെ എന്റെ ഓര്‍മ്മ നല്ലതായിരുന്നു. ഞാന്‍ എന്റെ ഡയലോഗ് വായിച്ച് നോക്കുമായിരുന്നു. അതുകൊണ്ട് ഷൂട്ടിംഗ് നേരത്തെ തന്നെ പലപ്പോഴും കഴിയുമായിരുന്നു. ഞാന്‍ കാരണം സിനിമ വൈകിയെന്ന് ഒരു നിര്‍മ്മാതാവും ആരോപിച്ചിട്ടില്ല. അതുകൊണ്ടാണ് മന്‍മോഹന്‍ ദേശായിയ്‌ക്കൊപ്പം പത്ത്-പതിനൊന്ന് സിനിമയും ഹര്‍മേഷ് മല്‍ഹോത്രയ്‌ക്കൊപ്പം പതിമൂന്ന് സിനിമയും ചെയ്തത്. അല്ലെങ്കില്‍ ഇവരൊക്കെ എനിക്ക് സിനിമ തരുമായിരുന്നുവോ. എനിക്ക് ഷോലെയും വാളും സത്തേ പര്‍ സത്തയും വരെ ഓഫര്‍ ചെയ്തിരുന്നതാണ്'' എന്നും അദ്ദേഹം പറയുന്നു.

ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ശശി കപൂര്‍. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തിലെ തുടക്കക്കാരില്‍ ഒരാളാണ് ശശി. പൃഥ്വിരാജ് കപൂറിന്റെ മൂന്നാമത്തെ മകനായ ശശി കപൂര്‍ ബാലതാരമായാണ് സിനിമയിലെത്തുന്നത്. നാല് തവണ ദേശീയ പുരസ്‌കാരവും നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിയിട്ടുള്ള ശശി കപൂറിന് രാജ്യം പത്മഭൂഷനും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. 2017 ഡിസംബര്‍ നാലിനായിരുന്നു ശശി കപൂറിന്റെ മരണം.
Recommended Video

ബോളിവുഡിലെ മറ്റൊരു ഐക്കോണിക് ഹീറോയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും അദ്ദേഹം സജീവ സാന്നിധ്യമാണ്. യുവനടി സൊനാക്ഷി സിന്‍ഹ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ്.


Click it and Unblock the Notifications











