ഷബാന സുന്ദരിയല്ല, ഭംഗിയുണ്ടെങ്കിലും സീനത്തിന് അഭിനയിക്കാനറിയില്ല; ശശി കപൂര്‍ പറഞ്ഞത്

ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാലാണ് ശശി കപൂര്‍. ബോളിവുഡിന്റെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് ശശി കപൂര്‍. താര കുടുംബത്തില്‍ നിന്നും കടന്നു വന്ന് സൂപ്പര്‍ താരമായി മാറുകയായിരുന്നു ശശി കപൂര്‍. തന്റെ അഭിനയ മികവു കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടുമെല്ലാം ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് ശശി കപൂറിന്. അതേസമയം തന്നെ തന്റെ മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരനുമായിരുന്നു ശശി കപൂര്‍.

തന്റെ വെട്ടിത്തുറന്നുള്ള സംസാരത്തിന്റെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട് ശശി കപൂര്‍. താന്‍ ചിലപ്പോഴൊക്കെ സംസാരിക്കുക ചിന്തിക്കാതെയാണെന്ന് ശശി കപൂര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ താന്‍ ഒരിക്കല്‍ സീനത്ത് അമനേയും ഷബാന അസ്മിയേയും വേദനിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞിട്ടുണ്ടെന്നാണ് ശശി കപൂര്‍ പറയുന്നത്. ബോളിവുഡിലെ ഐക്കോണിക് നായികമാരാണ് സീനത്ത് അമനും ഷബാന അസ്മിയും. ഇന്ത്യന്‍ സിനിമാ ലോകം കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ രണ്ടു പേരാണ് ഇരുവരും. അതുകൊണ്ട്് തന്നെ ശശിയുടെ വാക്കുകള്‍ ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

Shashi Kapoor

''ചിലപ്പോഴൊക്കെ ഞാന്‍ ചിന്തിക്കാതെ സംസാരിക്കാറുണ്ട്. ഒരിക്കില്‍ സീനത്തിന്റെ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞിട്ടുണ്ട്, നിന്നെ കാണാന്‍ ഭംഗിയുണ്ട്. പക്ഷെ നിനക്ക് അഭിനയിക്കാന്‍ അറിയത്തില്ല എന്ന്. പിന്നെന്തിനാണ് എല്ലാവരും ഈ ബഹളമുണ്ടാക്കുന്നത്? എന്ന്. ഞാന്‍ ഷബാനയോട് നിന്നെ കാണാന്‍ അതിനും മാത്രം ഭംഗിയൊന്നുമില്ല, പക്ഷെ നീ നല്ല നടിയാണെന്നും പറഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നതാണ് ഞാന്‍ പറയുന്നത്. അതുകൊണ്ടാകും ആളുകള്‍ക്ക് എന്നെ ഇഷ്ടമില്ലാത്തത്. അവര്‍ക്കത് ്പറയാനുള്ള അവകാശമുണ്ട്'' എന്നായിരുന്നു ശശി കപൂര്‍ പറഞ്ഞത്.

ബാല താരമായിട്ടായിരുന്നു ശശി കപൂര്‍ സിനിമയിലെത്തിയത്. 1948 ല്‍ പുറത്തിറങ്ങിയ ആഗ് ആയിരുന്നു ശശി കപൂറിന്റെ ആദ്യ സിനിമ. സഹോദരന്‍ രാജ് കപൂറായിരുന്നു സിനിമയുടെ സംവിധായകന്‍. പിന്നീട് നായകനായി എത്തിയ ശശി കപൂര്‍ ധര്‍മപുത്ര, സുഹാന സഫര്‍, കഭി കഭി, ദീവാര്‍, നമക്ക് ഹലാല്‍, ഷാന്‍ തുടങ്ങിയ ഐക്കോണിക് ചിത്രങ്ങളില്‍ അഭിനയിച്ച് കയ്യടി നേടി. നാല് തവണ ദേശീയ പുരസ്‌കാരവും രണ്ട് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട് ശശി കപൂര്‍. ജെന്നിഫര്‍ കെന്റലിനെയായിരുന്നു താരം വിവാഹം കഴിച്ചത്. 2017 ഡിസംബര്‍ നാലിന് ന്യുമോണിയയെ തുടര്‍ന്ന് അദ്ദേഹം അന്തരിക്കുകയായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

More from Filmibeat

Read more about: shashi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X