സല്‍മാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സുവര്‍ണാവസരം; വേണ്ടെന്ന് വച്ച് തരൂര്‍, കാരണം കൂട്ടുകാരന്റെ വാക്കുകള്‍

ഇന്ത്യയില്‍ രാഷ്ട്രീയവും സിനിമയിലും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സിനിമയിലേക്ക് എത്തുന്നതും സിനിമ താരങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകരമായി മാറുന്നതുമെല്ലാം പതിവാണ്. ഡല്‍ഹി മുതല്‍ കേരളം വരെ ഈയ്യൊരു പാലത്തിലൂടെ സഞ്ചരിച്ച നിരവധി പേരെ കാണാന്‍ സാധിക്കും. ഇപ്പോഴും നിരവധി സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയെന്ന ആരും കൊതിക്കുന്ന മായിക ലോകത്തേക്കുള്ള ഓഫറുകള്‍ പല രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ലഭിക്കുന്നുണ്ട്.

എന്നാല്‍ ബോളിവുഡിന്റെ സൂപ്പര്‍താരമായ സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ചിത്രത്തിലേക്കുള്ള ഓഫര്‍ വന്നിട്ടും അത് നിരസിച്ചൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് ശശി തരൂര്‍. രസകരമായ ഈ സംഭവം നടക്കുന്നത് 2018 ലാണ്. തന്നെ തേടി വന്ന അഭിനയിക്കാനുള്ള അവസരം തട്ടിക്കളയാന്‍ ശശി തരൂര്‍ പറഞ്ഞ കാരണവും രസകരമാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ സംഭവത്തെക്കുറിച്ച് മനസ് തുറന്നത്. ആ കഥ വിശദമായി വായിക്കാം.

അഭിനയിക്കാനുള്ള ഓഫര്‍

2018 ല്‍ നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ സംഭവം വെളിപ്പെടുത്തുന്നത്. എന്നാല്‍ സിനിമയുടെ പേരോ സംവിധായകന്റെ പേരോ ശശി തരൂര്‍ വെളിപ്പെടുത്തിയില്ല. എങ്കിലും അഭിനയിക്കാനുള്ള ഓഫര്‍ ലഭിച്ചത് എന്നും മറക്കാനാകാത്തൊരു ഓര്‍മ്മയായി സൂക്ഷിക്കുമെന്നാണ് തരൂര്‍ പറയുന്നത്. ചിത്രത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടെ വേഷമാണ് തരൂരിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ തന്റെ ഒരു സുഹൃത്ത് നല്‍കിയ ഉപദേശം മാനിച്ച് താന്‍ അഭിനയിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് ശശി തരൂര്‍ പറയുന്നത്.

വിദേശകാര്യ മന്ത്രി

''നിനക്ക് വിദേശകാര്യ മന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വിദേശകാര്യ മന്ത്രിയായി അഭിനയിക്കരുത്'' എന്നായിരുന്നു തന്റെ സുഹൃത്ത് നല്‍കിയ ഉപദേശമെന്നും തരൂര്‍ പറയുന്നു. ഇതോടെ താന്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ തിരുവന്തപുരത്തു നിന്നുമുള്ള എംപിയാണ്. ഇന്ത്യയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുമാണ് തരൂര്‍. നേരത്തെ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിക്കുകയും സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

ടൈഗര്‍ 3

അതേസമയം തന്റെ പുതിയ സിനിമയായ ടൈഗര്‍ 3യുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് സല്‍മാന്‍ ഖാന്‍. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മനീഷ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നാം ഭാഗത്തിലും കത്രീന കൈഫ് ആണ് നായിക. വിദേശത്താണ് സിനിമയുടെ ചിത്രീകരണം നടന്നു വരുന്നത്. ലൊക്കേഷനില്‍ നിന്നുമുള്ള സല്‍മാന്‍ ഖാന്റെ ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്.

Recommended Video

SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam
അണിയറയിലൊരുങ്ങുന്നത്

ചിത്രത്തിലൂടെ സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്റെ മകന്‍ നിര്‍വാണ്‍ ഖാനും സിനിമയിലേക്ക് എത്തുകയാണ്. സഹസംവിധായകനായാണ് തുടക്കം. ഓസ്ട്രിയ, തുര്‍ക്കിയടക്കമുള്ള അഞ്ച് വിദേശ രാജ്യങ്ങളിലായാണ് ചിത്രം നടക്കുക. ഇപ്പോള്‍ റഷ്യയിലാണ് ചിത്രീകരണം നടക്കന്നത്. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ടൈഗറിന് പുറമെ വന്‍ സിനിമകളാണ് സല്‍മാന്‍ ഖാന്റേതായി അണിയറയിലൊരുങ്ങുന്നത്. ഹിറ്റ് ചിത്രമായ കിക്കിന്റെ രണ്ടാം ഭാഗം, ഭായ്ജാന്‍, അന്തിം എന്നിവയാണ് അണിയറയിലുള്ളത്. ഇതിന് പുറമെ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലെ അതിഥിവേഷവുമുണ്ട്. ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X