പേടിച്ച് ശബ്ദമില്ലാതായി, ചെറിയ പ്രായത്തിലുണ്ടായ ദുരനുഭവം; ആണ്‍മക്കളെ പഠിപ്പിക്കണമെന്ന് ഷെഫാലി

തന്റെ അഭിനയ മികവിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് ഷെഫാലി ഷാ. കഴിവുണ്ടായിട്ടും ബോളിവുഡ് ഏറെകാലം കാണാതെ പോയ നടി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ തുടരെ തുടരെ മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ച് ഷെഫാലി അവസരങ്ങള്‍ നേടിയെടുത്തു. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവോടെയാണ് ഷെഫാലി താരമായി മാറുന്നത്. വെബ് സീരീസുകളിലും കയ്യടി നേടാനും രാജ്യാന്തര ശ്രദ്ധ സമ്പാദിക്കാനും ഷെഫാലിയ്ക്ക് സാധിച്ചിട്ടുണ്ട്.

ഡല്‍ഹി ക്രൈം സീരീസിലൂടെയാണ് ഷെഫാലി രാജ്യാന്തര ശ്രദ്ധ നേടുന്നത്. മണ്‍സൂണ്‍ വെഡ്ഡിംഗ്, വണ്‍സ് എഗെയ്ന്‍ തുടങ്ങിയ സിനിമകളിലും മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് ഷെഫാലി.ഓഫ് സക്രീനിലെ തന്റെ കാഴ്ചപ്പാടുകളിലൂടേയും നിലപാടുകളിലൂടേയും ഷെഫാലി ശ്രദ്ധ നേടാറുണ്ട്. ഒരിക്കല്‍ തനിക്ക് ചെറുപ്പത്തിലുണ്ടായൊരു ദുരനുഭവം താരം വെളിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു.

Shefali Shah

ന്യുസ് 18 ഷോഷായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന അതിക്രമം താരം തുറന്ന് പറഞ്ഞത്. ''ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ വളരെ ചെറുതായിരുന്നു. സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ മാര്‍ക്കറ്റില്‍ വച്ചാണ് സംഭവിച്ചത്. എനിക്ക് പക്ഷെ ഒന്നും ചെയ്യാനായില്ല. ഞാന്‍ വളരെ ചെറുതായിരുന്നു. പേടിച്ചു പോയി. ആരും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതുമില്ല. ആള്‍ക്കുട്ടം ഉണ്ടായിരുന്നു. പക്ഷെ അതൊരു ന്യായീകരണമല്ല. എനിക്ക് തോന്നുന്നത് എല്ലാ സ്ത്രീകളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇത് നേരിട്ടിട്ടുണ്ടാകും'' എന്നായിരുന്നു ഷെഫാലിയുടെ വെളിപ്പെടുത്തല്‍.

അതേസമയം, ആത്മാര്‍ത്ഥമായി ആണ്‍കുട്ടികളെ നന്നായി വളര്‍ത്തിയാല്‍ തന്നെ നമ്മളുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാകും എന്നാണ് ഷെഫാലിയുടെ അഭിപ്രായം. ഇപ്പോള്‍ നമ്മള്‍ പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതേയില്ല. ആളുകള്‍ സുരക്ഷിതരാകുന്നതിനെക്കുറിച്ചും ബഹുമാനിക്കപ്പെടുന്നതിനെക്കുറിച്ചും അപമാനിക്കപ്പെടാതിരിക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. അതിന് എനിക്ക് രണ്ട് വളരെ നല്ല വ്യക്തികളെയാണ് വളര്‍ത്താനുള്ളത് എന്നാണ് താരം വിശദമാക്കുന്നത്.

മാര്‍ക്കറ്റില്‍ വച്ച് ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് തന്നെ മോശം രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് അന്ന് ഷെഫാലി പറഞ്ഞത്. എന്നാല്‍ നാണക്കേട് ഭയന്ന് താന്‍ അതേക്കുറിച്ച് ഒരിക്കലും സംസാരിച്ചില്ലെന്നും ഷെഫാലി തുറന്ന് പറയുന്നുണ്ട്. അതുപോലെയുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ സ്ത്രീകള്‍ സ്വയം കുറ്റപ്പെടുത്തുകയും സംശയിക്കുകയും ചെയ്യുമെന്നും ഷെഫാലി പറയുന്നുണ്ട്. തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചതിനാലാണോ തനിക്ക് അങ്ങനൊരു അനുഭവമുണ്ടായത് എന്നായിരുന്നു താന്‍ ചിന്തിച്ചതെന്നും ഷെഫാലി പറയുന്നുണ്ട്.

Shefali Shah

രംഗീലയായിരുന്നു ഷെഫാലിയുടെ ആദ്യ സിനിമ. ആമിര്‍ ഖാനും ഊര്‍മിളയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പിന്നീട് സത്യയിലൂടെ കയ്യി നേടാന്‍ സാധിച്ചു. തുടര്‍ന്ന് മൊഹബത്തേന്‍, മണ്‍സൂണ്‍ വെഡ്ഡിംഗ്, വക്ത്, ദില്‍ ദഡക്ക്നേ ദോ, വണ്‍സ് എഗെയ്ന്‍, ജല്‍സ, ഡാര്‍ലിംഗ്സ്, ഡോക്ടര്‍ ജീ തുടങ്ങിയ സിനിമകളില്‍ ഷെഫാലി അഭിനയിച്ചു. എന്നാല്‍ തന്റെ കഴിവിനൊത്ത അംഗീകാരങ്ങളിലേക്ക് എത്താന്‍ ഷെഫാലിയ്ക്ക് പിന്നേയും കാത്തിരേക്കേണ്ടി വന്നുവെന്നതാണ് വസ്തുത.

നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഡല്‍ഹി ക്രൈമിലൂടെയാണ് താരമായി മാറുന്നത്. ത്രീ ഓഫ് അസ് ആണ് ഷെഫാലിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X