കന്യകാത്വം നഷ്ടപ്പെടുന്നത് അക്ഷയ് കുമാറിന്, അന്ന് പ്രായം 22; ചിരിയോടെ ശില്‍പയുടെ വെളിപ്പെടുത്തല്‍
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായിരുന്ന ശില്‍പ ഒരുകാലത്ത് ഏറ്റവും തിരക്കുള്ള നായികയായിരുന്നു. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ശില്‍പ ഷെട്ടി കയ്യടി നേടുന്നത്. ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ എന്നത് പോലെ തന്നെ ശില്‍പയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും ചര്‍ച്ചയായി മാറിയിരുന്നു. ശില്‍പയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയങ്ങളാണ്.
ഒരിക്കല്‍ തന്റെ കന്യകാത്വം നഷ്ടപ്പെട്ടതിനെക്കുറിച്ച് ശില്‍പ നടത്തിയൊരു പരാമര്‍ശം ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയാവുകയാണ്. പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നത്. ബിഗ് ബോസിന്റെ ഒറിജിനല്‍ പതിപ്പായ ബിഗ് ബ്രദര്‍ ഓസ്‌ട്രേലിയയിലെ മത്സരാര്‍ത്ഥിയായിരുന്നു ശില്‍പ ഷെട്ടി. ഷോയില്‍ വിന്നറാകാനും ശില്‍പയ്ക്ക് സാധിച്ചിരുന്നു. ആ ഷോയില്‍ വച്ചായിരുന്നു സംഭവം നടക്കുന്നത്.

തന്റെ കരിയറിന്റെ തുടക്കകാലത്ത് ശില്‍പ ഷെട്ടി അക്ഷയ് കുമാറുമായി പ്രണയത്തിലായിരുന്നു. വലിയ ചര്‍ച്ചയായി മാറിയ പ്രണയ ബന്ധമായിരുന്നു ഇത്. പിന്നീട് ഇരുവരും പിരിഞ്ഞുവെങ്കിലും വിവാദങ്ങളാല്‍ സമ്പന്നമായ ആ പ്രണയം ഗോസിപ്പ് കോളങ്ങള്‍ ഇന്നും മറന്നില്ല. തന്റെ കന്യകാത്വം നഷ്ടപ്പെടുന്നത് അക്ഷയ് കുമാറിനോടാണെന്ന് ശില്‍പ തുറന്നു പറയുന്നതാണ് പുതിയ വീഡിയ. ബിഗ് ബ്രദറില്‍ വച്ച് ഒരു സഹമത്സരാര്‍ത്ഥിയോടായിരുന്നു ശില്‍പയുടെ തുറന്ന് പറച്ചില്‍.
സഹതാരം ശില്‍പയോട് കന്യകാത്വം നഷ്ടപ്പെട്ടതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ പുഞ്ചിരിക്കുന്ന ശില്‍പയാണ് വീഡിയോയിലുള്ളത്. ഈ സമയത്താണ് ശില്‍പയും അക്ഷയ് കുമാറും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നത്. ശില്‍പയും അക്ഷയ് കുമാറും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പിന്നീടൊരു സുഹൃത്ത് നടത്തിയ തുറന്ന് പറച്ചിലും ശ്രദ്ധ നേടിയിരുന്നു.
''തങ്ങള്‍ പരിചയപ്പെടുമ്പോള്‍ ശില്‍പ വളരെ നിഷ്‌കളങ്കയായ പെണ്‍കുട്ടിയാണെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിട്ടുണ്ട്. അവര്‍ പ്രണയത്തിലാകുന്നതിന് മുമ്പ് ശില്‍പ ഒരാളെ ചുംബിക്കുക പോലും ചെയ്തിരുന്നില്ല. പതിയെ മതിയെന്നതായിരുന്നു ശില്‍പയുടെ നിലപാട്. കൈ കോര്‍ത്ത് പിടിക്കുന്നത് പോലുള്ള പ്രണയ നിമിഷങ്ങള്‍ ശില്‍പ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പതിയെ അക്ഷയ് കുമാറിനെ വിശ്വസിക്കാന്‍ സാധിക്കുമെന്ന് ശില്‍പയ്ക്ക് ബോധ്യപ്പെടുകയായിരുന്നു'' എന്നാണ് അയാള്‍ പറഞ്ഞത്.
അതേസമയം അക്ഷയ് കുമാറും ശില്‍പയും തമ്മിലുള്ള ബന്ധം അധികം വൈകാതെ പിരിയുകയായിരുന്നു. അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്നയുമായി അടുപ്പത്തിലാകുന്നതോടെയാണ് ശില്‍പയുമായുള്ള ബന്ധം അവസാനിക്കുന്നത്. ശില്‍പ പിന്നീട് രാജ് കുന്ദ്രയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. രണ്ടാമത്തെ കുഞ്ഞിന് വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജന്മം നല്‍കിയത്.

പ്രായം ബാധിക്കാത്ത സുന്ദരിയാണ് ശില്‍പ ഷെട്ടി. 48 കാരിയായ ശില്‍പ തന്റെ ലുക്കു കൊണ്ടും ഫിറ്റ്‌നസു കൊണ്ടും യുവതാരങ്ങളെ പോലും പിന്നിലാക്കും. സിനിമയില്‍ നിന്നും വിവാഹ ശേഷം വിട്ടു നിന്ന ശില്‍പ ഷെട്ടി പക്ഷെ ടെലിവിഷനിലെ നിറ സാന്നിധ്യമായിരുന്നു. റിയാലിറ്റി ഷോകളിലെ വിധി കര്‍ത്താവായി നിറഞ്ഞു നില്‍ക്കുകയായിരുന്നു ശില്‍പ ഷെട്ടി. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് ശില്‍പ ഷെട്ടി. താരത്തിന്റെ ഫോട്ടോഷൂട്ടകള്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുകയാണ് ശില്‍പ ഷെട്ടി. ഹംഗാമ 2 വിലൂടെയായിരുന്നു ശില്‍പയുടെ തിരിച്ചുവരവ്. സുഖിയാണ് ശില്‍പയുടെ പുതിയ സിനിമ. പിന്നാലെ ഒടിടി ലോകത്തേക്കും എത്തുകയാണ് ശില്‍പ ഷെട്ടി. രോഹിത് ഷെട്ടി ഒരുക്കുന്ന ഇന്ത്യന്‍ പോലീസ് ഫോഴ്‌സിലൂടെയാണ് ശില്‍പ ഒടിടിയിലെത്തുന്നത്. ഈ സീരീസിന്റെ ചിത്രീകരണത്തിനിടെ ശില്‍പയ്ക്ക് പരുക്കേറ്റതും നേരത്തെ വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications











