ഭാര്യയും അളിയനും തമ്മില്‍ അവിഹിത ബന്ധം, കയ്യോടെ പിടിച്ച് അമ്മ; രാജ് കുന്ദ്രയുടെ ആദ്യ ഭാര്യ ചെയ്തത്...

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. ബിസിനസുകാരനായ രാജ് കുന്ദ്രയാണ് ശില്‍പയുടെ ഭര്‍ത്താവ്. വിവാദങ്ങളിലൂടെയും മറ്റും രാജ് കുന്ദ്രയും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 2009 ലായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ശില്‍പയും രാജും ഒരുമിച്ചെത്താറുള്ളപ്പോഴെല്ലാം രസകരമായ നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കാറുണ്ട്.

രാജ് കുന്ദ്രയുടെ രണ്ടാം വിവാഹമാണ് ശില്‍പയുമായുള്ളത്. നേരത്തെ കവിത എന്ന സ്ത്രീയെയായിരുന്നു രാജ് വിവാഹം കഴിച്ചിരുന്നത്. പ്രശ്‌നഭരിതമായിരുന്നു ആ ദാമ്പത്യ ജീവിതം. തന്റെ ഭാര്യയ്ക്ക് തന്റെ സഹോദരിയുടെ ഭര്‍ത്താവുമായുണ്ടായിരുന്ന അവിഹിത ബന്ധം അറിഞ്ഞതിനെ തുടര്‍ന്നാണ് രാജ് ആ ബന്ധം അവസാനിപ്പിക്കുന്നത്. ഒരിക്കല്‍ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും മുന്‍ ഭാര്യ കവിതയെക്കുറിച്ചും രാജ് കുന്ദ്ര മനസ് തുറന്നിരുന്നു.

Shilpa Shetty

''വര്‍ഷങ്ങള്‍ക്ക് ശേഷം എന്താണ് നടന്നതെന്ന സത്യം പറയാന്‍ സാധിക്കുന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്റെ മുന്‍ ഭാര്യയേയും എന്റെ സഹോദരിയുടെ ഭര്‍ത്താവിനേയും തെറ്റായ സാഹചര്യത്തില്‍ എന്റെ അമ്മ തന്നെ പലവട്ടം പിടികൂടുകയായിരുന്നു. രണ്ട് കുടുംബമാണ് അതോടെ തകര്‍ന്നത്. അവര്‍ രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്തില്ല'' എന്നാണ് ഇന്ന് രാജ് കുന്ദ്ര പറഞ്ഞത്. ആ അവിഹിത ബന്ധം രാജിന്റേയും കവിതയുടേയും ദാമ്പത്യത്തെ തകര്‍ത്തു. സമാനമായിരുന്നു സഹോദരി റീനയുടേയും ഭര്‍ത്താവ് വന്‍ഷിന്റേയും ദാമ്പത്യജീവിതത്തിന്റെ അവസ്ഥയും.

ഒരിക്കല്‍ തന്റെ ഭര്‍ത്താവും ചേട്ടത്തിയും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് റീന സംസാരിച്ചിരുന്നു. ''കവിതയെ ചേച്ചിയെ പോലെയാണ് ഞാന്‍ കണ്ടിരുന്നത്. ഞാനവളെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. ഞാനും അവളും വളരെ ക്ലോസായിരുന്നു. അവള്‍ എന്നോടിത് ചെയ്യുമെന്ന് കരുതിയില്ല. ഹൃദയം തകര്‍ക്കുന്നു പോയി'' എന്നാണ് രാജ് കുന്ദ്രയുടെ സഹോദരി റീന പറഞ്ഞത്.

എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായൊരു മറുപടിയായിരുന്നു കവിതയ്ക്കുണ്ടായിരുന്നത്. തന്റെ ദാമ്പത്യ ജീവിതം തകര്‍ത്തത് ശില്‍പ ഷെട്ടിയാണെന്നാണ് കവിത പറഞ്ഞത്. തന്റെ ഭര്‍ത്താവിനെ ശില്‍പ തട്ടിയെടുത്തെന്നും കവിത ആരോപിച്ചിരുന്നു.

Shilpa Shetty

''അവരുടെ ചിത്രങ്ങള്‍ നോക്കൂ. എനിക്ക് തോന്നുന്നത് അവള്‍ എന്റെ ഭര്‍ത്താവിന്റെ കൂടെയാണെന്നാണ്. അവള്‍ എന്റെ ജീവിതമാണ് ജീവിക്കുന്നത്. ഞാന്‍ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തെ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ സംസാരിച്ചതത്രയും ശില്‍പയെക്കുറിച്ചായിരുന്നു. എന്നേക്കാള്‍ പ്രശസ്തയും ബുദ്ധിമതിയുമൊക്കെയായ ഒരാളെ കണ്ടതോടെ ഞങ്ങള്‍ക്കിടയില്‍ നടന്നതൊന്നും അവന് വിഷയമല്ലാതായി. അവന്‍ ഇപ്പോള്‍ വിവാഹ മോചനത്തിന് ശ്രമിക്കുകയാണ്. വേറെയാരെയെങ്കിലും വിവാഹം കഴിക്കുകയാണോ എന്ന് ചോദിച്ചെങ്കിലും അവന്‍ ഒന്നും പറഞ്ഞില്ല'' എന്നാണ് കവിത പറഞ്ഞത്.

കവിതയുടെ ആരോപണങ്ങള്‍ പക്ഷെ അന്ന് ശില്‍പ ഷെട്ടി തള്ളിക്കളഞ്ഞു. ശില്‍പയ്‌ക്കെതിരെ തന്റെ മുന്‍ ഭാര്യയുടെ ഭാഗത്തു നിന്നുമുണ്ടായ പ്രതികരണത്തില്‍ രാജ് കുന്ദ്ര ശില്‍പയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്തായാലും പിന്നീട് രാജ് കുന്ദ്ര ശില്‍പ ഷെട്ടിയെ വിവാഹം കഴിച്ചു. തനിക്ക് ജീവിതത്തില്‍ രണ്ടാമതൊരു അവസരം തന്നതിന് ശില്‍പയ്ക്ക് ഒരിക്കല്‍ രാജ് നന്ദി പറഞ്ഞിട്ടുണ്ട്. ഈയ്യടുത്ത് അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര അകത്തായിരുന്നു. അന്ന് ഇരുവരും പിരിയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും ശക്തമായി തന്നോ പോവുകയാണ് രാജിന്റേയും ശില്‍പയുടേയും ദാമ്പത്യ ജീവിതം.

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X