അക്ഷയ് എന്നെ യൂസ് ചെയ്തു, എന്റെ കൂട്ടുകാരിയെ രഹസ്യമായി പ്രേമിച്ചു, അറിയാന്‍ വൈകി; വഞ്ചനയെപ്പറ്റി ശില്‍പ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് അക്ഷയ് കുമാര്‍ കടന്നു വരുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ താരമായി മാറി. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍ ബോളിവുഡില്‍ സ്വന്തമായൊരു ഇടവും നേടിയെടുത്തു. കില്ലാഡി കുമാര്‍ എന്ന് വിളിക്കുന്ന അക്ഷയ് കുമാറിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നയാണ് അക്ഷയ് കുമാറിന്റെ ഭാര്യ. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇരുവരും.
എന്നാല്‍ ട്വിങ്കിളിന് മുമ്പ് ബോളിവുഡിലെ പല മുന്‍നിര നായികമാരുടെ പേരിനൊപ്പവും അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. രേഖ മുതല്‍ രവീണ ടണ്ടന്‍ വരെ അക്ഷയ് കുമാറുമായി പ്രണയത്തിലായിരുന്ന നടിമാരുടെ പട്ടികയല്‍ വരും. ബോളിവുഡിലെ കാസനോവ ആയിരുന്നു ട്വിങ്കിളുമായി പ്രണയത്തിലാകും മുമ്പ് അക്ഷയ് കുമാര്‍.

തൊണ്ണൂറുകളില്‍ ബോളിവുഡിനെ ഇളക്കി മറിച്ച ത്രികോണ പ്രണയ വാര്‍ത്തയായിരുന്നു അക്ഷയ് കുമാറിന് ശില്‍പ ഷെട്ടിയുമായുമായും ട്വിങ്കിള്‍ ഖന്നയുമായും ഉണ്ടായിരുന്ന പ്രണയം. മേം കില്ലാഡി തു അനാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും പ്രണയത്തിലാകുന്നത്. പക്ഷെ ആ പ്രണയ അധികനാള്‍ നീണ്ടു പോയില്ല. 2000 ല്‍ അക്ഷയ് കുമാറിനെതിരെ തുറന്നടിച്ച് കൊണ്ട് ശില്‍പ രംഗത്തെത്തിയത് വലിയ വിവാദത്തിനാണ് വഴിയൊരുക്കിയത്.
തങ്ങളുടെ ബന്ധം അവസാനിപ്പിക്കാനുള്ള കാരണമായി ശില്‍പ ഷെട്ടി പറഞ്ഞത് തന്റെ അടുത്ത സുഹൃത്തായ ട്വിങ്കിള്‍ ഖന്നയുമായും അക്ഷയ് കുമാര്‍ പ്രണയത്തിലായി എന്നതായിരുന്നു. അതേസമയം തനിക്ക് ട്വിങ്കിളിനോട് യാതൊരു ദേഷ്യവും ഇല്ലെന്നും തന്നെ വഞ്ചിച്ചത് അക്ഷയ് ആണെന്നുമാണ് ശില്‍പ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
''ഒരേസമയം രണ്ട് പേരെ അവന്‍ പ്രണയിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞങ്ങളുടെ ബന്ധത്തിലുടനീളം അവന്‍ മറ്റൊരാളേയും പ്രണയിച്ചിരുന്നു. എന്നാല്‍ ഞാന്‍ ഒരിക്കലും അവളില്‍ നിരാശയല്ല. അവളോട് ഒരു ദേഷ്യവുമില്ല. എന്റെ പുരുഷന്‍ എന്നെ വഞ്ചിച്ചാല്‍ അതില്‍ അവളെ കുറ്റം പറയുന്നത് എന്തിനാണ്. മറ്റൊരു സ്ത്രീയുടെ മേല്‍ പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. തീര്‍ത്തും അവന്റെ പിഴവാണ്'' എന്നായിരുന്നു ശില്‍പ ഷെട്ടി പറഞ്ഞത്.
''വ്യക്തിപരമായി പ്രയാസമുള്ള സമയമായിരുന്നു. എല്ലാം കഴിഞ്ഞുവെന്നതില്‍ സന്തോഷിക്കുന്നു. എല്ലാ ഇരുട്ടിന് ശേഷവും വെളിച്ചമുണ്ട്. പ്രൊഫഷണല്‍ ജീവിതം നന്നായി പോകുമ്പോഴും വ്യക്തി ജീവിതം എന്നെ താഴേക്ക് വലിച്ചിടുകയായിരുന്നു. എന്നാല്‍ എല്ലാം പഴങ്കഥയായെന്നത് ആശ്വാസം നല്‍കുന്നതാണ്'' എന്നാണ് തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ച് താരം പറഞ്ഞത്. അക്ഷയ് തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും ശില്‍പ പറഞ്ഞിരുന്നു.

''അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു. വേറെയൊരാളെ കണ്ടപ്പോള്‍ അനായാസമായി എന്നെ ഇട്ടിട്ട് പോയി. എനിക്ക് ദേഷ്യം തോന്നിയ ഒരേയൊരാള്‍ അവനാണ്. അവന് എല്ലാത്തിനുമുള്ളത് തിരിച്ച് കിട്ടുമെന്നുറപ്പാണ്.'' എന്നാണ് ശില്‍പ അന്ന് തുറന്നടിച്ചത്. ഭൂതകാലത്തെ മറക്കുക അത്ര എളുപ്പമല്ല, പക്ഷെ എനിക്ക് മുന്നോട്ട് വരാനുള്ള കരുത്തുണ്ടായി എന്നതില്‍ സന്തോഷമുണ്ട്. ഇന്ന് എന്നെ സംബന്ധിച്ച് അവന്‍ അടഞ്ഞ അധ്യായമാണ്. ഇനിയൊരിക്കലും അവനൊപ്പം അഭിനയിക്കുകയില്ലെന്നും ശില്‍പ പറഞ്ഞിരുന്നു.
നമ്മള്‍ ഒരാളെ പ്രണയിക്കുമ്പോള്‍ അവര്‍ നമ്മളെ ചതിക്കുകയാണെന്ന് മനസിലാകില്ലെന്നും ശില്‍പ പറയുന്നുണ്ട്. ബ്രേക്കപ്പ് ആയതിനെക്കുറിച്ച് താന്‍ തുടക്കത്തില്‍ സംസാരിക്കാതിരുന്നത് സിനിമയെ കരുതിയാണെന്നാണ് ശില്‍പ പറഞ്ഞത്. ഞാന്‍ ഞങ്ങളുടെ സിനിമ പൂര്‍ത്തിയാകാനും റിലീസ് ചെയ്യാനും കാത്തിരിക്കുകയായിരുന്നു. എന്റെ നിര്‍മ്മാതാക്കള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. എന്റെ വ്യക്തിജീവിതം തകരുകയാണെന്ന് കരുതി അവരെ വേദനിപ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ ദഡ്ക്കന്‍ തീരുന്നത് വരെ കാത്തിരിക്കുകയായിരുന്നുവെന്നാണ് ശില്‍പ പറഞ്ഞത്.


Click it and Unblock the Notifications











