ശില്‍പയെ ഉപേക്ഷിച്ച് കൂട്ടുകാരി ട്വിങ്കിളിനെ തേടിപ്പോയ അക്ഷയ്; അവളോട് ദേഷ്യമില്ല, ചതിച്ചത് അവനെന്ന് ശില്‍പ

തൊണ്ണൂറുകളിലെ മിന്നും താരമാണ് ശില്‍പ ഷെട്ടി. ഇന്നും തന്റെ ഫിറ്റ്‌നസു കൊണ്ടും ലുക്കു കൊണ്ടും യുവതാരങ്ങളെ പോലും ശില്‍പ ഷെട്ടി പിന്നിലാക്കും. 1993ല്‍ ഷാരൂഖ് ഖാനൊപ്പം ബാസീഗര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശില്‍പ ഷെട്ടിയുടെ അരങ്ങേറ്റം. സിനിമയും ഷില്‍പയുടെ പ്രകടനവും കയ്യടി നേടി. അധികം വൈകാതെ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായി ശില്‍പ ഷെട്ടി വളരുകയായിരുന്നു.

സിനിമ പോലെ തന്നെ ശില്‍പ ഷെട്ടിയുടെ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ശില്‍പയുടെ പ്രണയ ബന്ധങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു അക്ഷയ് കുമാറുമായുള്ളത്. ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡി കൂടിയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ശില്‍പ ഷെട്ടിയെ വല്ലാതെ ഉലച്ചതായിരുന്നു ഈ പ്രണയതകര്‍ച്ച. അതേക്കുറിച്ച് പിന്നീടൊരു അഭിമുഖത്തില്‍ ശില്‍പ മനസ് തുറക്കുകയുണ്ടായി.

Shilpa Shetty

മേം ഖില്ലാഡി തു അനാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശില്‍പയും അക്ഷയ് കുമാറും പ്രണയത്തിലാകുന്നത്. ഇരുവരുടേയും പ്രണയം വലിയ വാര്‍ത്തയായി മാറിയിരുന്നു. അക്കാലത്ത് തന്റെ ഓഫ് സ്‌ക്രീന്‍ പ്രണയങ്ങളുടെ പേരില്‍ കാസനോവ ഇമേജായിരുന്നു അക്ഷയ് കുമാറിന്. എന്നാല്‍ പിന്നീട് ട്വിങ്കിള്‍ ഖന്നയുമായി അടുപ്പത്തിലായതോടെ അക്ഷയ് കുമാര്‍ ശില്‍പയെ ഉപേക്ഷിക്കുകയായിരുന്നു.

ദഡ്ക്കന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറും ശില്‍പയും പിരിയുന്നത്. ഈ സമയത്ത് സിനിമ തീര്‍ക്കുക എന്നത് തനിക്ക് വല്ലാത്ത പ്രതിസന്ധിയായിരുന്നുവെന്നാണ് പിന്നീട് ശില്‍പ ഷെട്ടി തന്നെ പറഞ്ഞിട്ടുള്ളത്.

''പ്രയാസം നിറഞ്ഞ ഘട്ടമായിരുന്നു അത് എനിക്ക്. അത് കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഓരോ കറുത്ത മേഘത്തിന് ശേഷവും വെള്ളി വെളിച്ചം വരും. പ്രൊഫഷണലി നല്ല നിലയില്‍ പോകുമ്പോഴും എന്റെ വ്യക്തി ജീവിതം എന്നെ താഴേക്ക് വലിക്കുകയായിരുന്നു. ഇന്ന് അതെല്ലാം പിന്നിട്ടുവെന്നതില്‍ സന്തോഷമുണ്ട്.'' എന്നാണ് തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ച് പിന്നീട് ശില്‍പ ഷെട്ടി പറഞ്ഞത്.

''നമ്മള്‍ ഒരാളെ പ്രണയിക്കുമ്പോള്‍ വരാനിരിക്കുന്നത് നമുക്ക് തിരിച്ചറിയാനാകില്ല. അത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നതാണ്. എനിക്ക് എത്രയും വേഗം ആ സിനിമ തീര്‍ക്കണം എന്നായിരുന്നു. സിനിമ വേഗം റിലീസാകണം, എന്റെ നിര്‍മ്മാതാക്കളെ ബാധിക്കാന്‍ പാടില്ല. എന്റെ വ്യക്തി ജീവിതം തകരുകയാണെന്ന് കരുതി അവരെ അപമാനിക്കാനാകില്ല. അതിനാല്‍ ദഡ്ക്കന്‍ കഴിയുന്നത് വരെ ഞാന്‍ കാത്തു നിന്നു'' എന്നാണ് ബ്രേക്കപ്പ് ആയതിനെക്കുറിച്ച് ശില്‍പ പറഞ്ഞത്.

Shilpa Shetty

അതേസമയം ശില്‍പയും ട്വിങ്കിളും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അക്ഷയ് തന്നെ ഉപേക്ഷിച്ച് ട്വിങ്കിളിനെ സ്വീകരിച്ചതില്‍ തനിക്ക് ട്വിങ്കിളിനോട് ദേഷ്യമില്ലെന്നാണ് ശില്‍പ പറയുന്നത്. ''എന്നെ എന്റെ പുരുഷന്‍ ചതിക്കുന്നതില്‍ അവളുടെ തെറ്റ് എന്താണ്? മറ്റൊരു സ്ത്രീയെ പഴി ചാരുന്നതില്‍ കാര്യമല്ല. അത് പൂര്‍ണമായും അവന്റെ തെറ്റാണ്'' എന്നാണ് ട്വിങ്കിളിനെക്കുറിച്ച് ശില്‍പ പറഞ്ഞത്.

അതേസമയം അക്ഷയ് കുമാര്‍ ട്വിങ്കിളിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. അന്നത്തെ വേദനയില്‍ നിന്നും പുറത്ത് വന്ന ശില്‍പ പിന്നീട് രാജ് കുന്ദ്രയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്.

More from Filmibeat

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X