twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരുപക്ഷേ ഞാൻ നല്ലൊരു നടി ആയിരിക്കില്ല'; അവാർഡ് ലഭിക്കാത്തതിലെ വിഷമം പങ്കുവച്ച് ശിൽപ ഷെട്ടി പറഞ്ഞത്

    |

    ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. നിരവധി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി ഇപ്പോഴും സജീവമായി അഭിനയ രംഗത്ത് തന്നെ തുടരുകയാണ്. 1993 ബാസിഗർ എന്ന ചിത്രത്തിലൂടെ ആയിരുന്നു ശിൽപയുടെ ബോളിവുഡ് അരങ്ങേറ്റം. 2000 വരെ ശിൽപ നിരവധി ചിത്രങ്ങളുടെ ഭാഗമായെങ്കിലും കരിയറിൽ ഒരു ബ്രേക്ക് സംഭവിക്കുന്നത് ധട്കൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു.

    പിന്നീട് അങ്ങോട്ട് വ്യത്യസ്ത റോളുകളിൽ തിളങ്ങിയ ശിൽപയുടെ ഏറെ മറ്റൊരു ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം ഫിർ മിലേംഗേ ആയിരുന്നു. 2004 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് രേവതി ആയിരുന്നു. ഇന്നും ശിൽപയുടെ ഏറ്റവും മികച്ച ചിത്രം ഏതെന്ന് ചോദിച്ചാൽ ആരാധകർ പറയുന്ന ചിത്രമായിരിക്കും ഇത്.

    ഞാന്‍ തകര്‍ന്നിരിക്കുകയായിരുന്നു, അപ്പോഴാണ് അയാളെ കണ്ടത്; അര്‍ജുന്റെ ജീവിതം മാറ്റിമറിച്ച ആരാധകന്‍ഞാന്‍ തകര്‍ന്നിരിക്കുകയായിരുന്നു, അപ്പോഴാണ് അയാളെ കണ്ടത്; അര്‍ജുന്റെ ജീവിതം മാറ്റിമറിച്ച ആരാധകന്‍

    നിരൂപക പ്രശംസ ഏറെ ലഭിച്ചെങ്കിലും ധട്കനോ ഫിർ മിലേംഗേയ്‌ക്കോ ഒരു അവാർഡും ശിൽപയ്ക്ക് ലഭിച്ചിരുന്നില്ല

    എന്നാൽ പ്രേക്ഷക, നിരൂപക പ്രശംസ ഏറെ ലഭിച്ചെങ്കിലും ധട്കനോ ഫിർ മിലേംഗേയ്‌ക്കോ ഒരു അവാർഡും ശിൽപയ്ക്ക് ലഭിച്ചിരുന്നില്ല. ഒരിക്കെ നടി ഇതിനെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. 20-എഫ്ഐസിസിഐ ഫ്രെയിംസിൽ ആയിരുന്നു ഇത്.

    അത്തരം തിരസ്‌കരണങ്ങൾ തന്നെ ശക്തയാക്കിയെന്നും തന്റെ വിജയത്തിൽ അവ വലിയ പങ്കുവഹിച്ചെന്നും വിശ്വസിക്കുന്നു എന്നാണ് ശിൽപ ഷെട്ടി അന്ന് പറഞ്ഞത്. സിനിമാ മേഖലയിൽ ചുവടുറപ്പിക്കാൻ താൻ പ്രയാസകരമായ സമയത്തിലൂടെയാണ് കടന്ന് പോയതെന്നും എന്നാൽ അതൊന്നും തന്റെ കഠിനാധ്വാനത്തെ ബാധിച്ചിട്ടില്ലെന്നുമാണ് ശിൽപ ഷെട്ടി പറഞ്ഞത്.

    സിനിമയുടെ വിജയം നോക്കി ലാഭ വിഹിതം വാങ്ങുക; പ്രതിഫലം വാങ്ങുന്നതിൽ പുതിയ ആശയവുമായി തപ്സിസിനിമയുടെ വിജയം നോക്കി ലാഭ വിഹിതം വാങ്ങുക; പ്രതിഫലം വാങ്ങുന്നതിൽ പുതിയ ആശയവുമായി തപ്സി

    ഞാൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്

    'ഞാൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ കഠിനാധ്വാനിയാണ്. എന്റെ പഴയ സിനിമകൾ കാണുമ്പോൾ ഞാൻ സോഫയുടെ അടിയിൽ ഒളിക്കും. അന്നത്തെ സിനിമകളിൽ എനിക്ക് സുന്ദരമായ മുടിയുണ്ടായിരുന്നു, നീല ലെൻസും ചുവന്ന ലിപ്സ്റ്റിക്കും ധരിച്ചിരുന്നു. അന്ന് എനിക്ക് എങ്ങനെ അവസരങ്ങൾ ലഭിച്ചുവെന്ന് ഇന്ന് ഞാൻ അത്ഭുതപ്പെടുന്നു. എല്ലാം വിധിയാണെന്ന് കരുതുന്നു. പരാജയത്തെ അഭിമുഖീകരിക്കാത്ത വിജയിച്ച ഒരു വ്യക്തിയുമില്ല. നിങ്ങൾ എത്രത്തോളം നിരസിക്കപ്പെടുന്നുവോ അത്രയധികം നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുക.' ശിൽപ പറഞ്ഞു.

    "ആളുകൾ എന്നെ ഒരു അഭിനേതാവായി അംഗീകരിക്കുന്നതായി എനിക്ക് തോന്നിയില്ല. ഒരുപക്ഷേ ഞാൻ അത്ര നല്ല നടിയായിരുന്നിരിക്കില്ല. ഫിർ മിലേംഗെ, ധഡ്കൻ തുടങ്ങിയ സിനിമകൾ ചെയ്തിട്ടും എനിക്ക് അവാർഡ് ലഭിച്ചില്ല. നിരസിക്കപ്പെട്ടതും എനിക്ക് വളരെ മോശമായി തോന്നി. എന്നാൽ ഞാൻ കഠിനാധ്വാനം ചെയ്യുന്നത് തുടർന്നു. ആ തിരസ്‌കരണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇത്രയും കാലം നിലനിൽക്കില്ലായിരുന്നു," അവർ കൂട്ടിച്ചേർത്തു.

    സ്നേഹമില്ലാത്ത സെക്സ് ഒന്നുമല്ല; കോഫി വിത്ത് കരണിൽ സിദ്ധാർത്ഥ് മൽഹോത്രസ്നേഹമില്ലാത്ത സെക്സ് ഒന്നുമല്ല; കോഫി വിത്ത് കരണിൽ സിദ്ധാർത്ഥ് മൽഹോത്ര

    അന്താരാഷ്‌ട്ര റിയാലിറ്റി ഷോ ആയ ബിഗ് ബ്രദർ തന്റെ കരിയറിൽ ഒരു പ്രധാന പങ്ക് വഹിച്ചതായി ശിൽപ പറഞ്ഞു

    അന്താരാഷ്‌ട്ര റിയാലിറ്റി ഷോ ആയ ബിഗ് ബ്രദർ തന്റെ കരിയറിൽ ഒരു പ്രധാന പങ്ക് വഹിച്ചതായി ശിൽപ പറഞ്ഞു. "ബിഗ് ബ്രദർ ഒരു മനോഹരമായ നിമിഷമായിരുന്നു... എനിക്ക് ബിഗ് ബ്രദറിൽ അവസരം ലഭിച്ചപ്പോൾ ഷോയെക്കുറിച്ച് ഒരു സൂചനയും ഇല്ലായിരുന്നു. ഇവിടെ നിന്ന് മാറി എന്തെങ്കിലും ചെയ്യണം എന്ന് എനിക്ക് ഉണ്ടായിരുന്നു. അവർ നല്ല പ്രതിഫലം നൽകുന്നുണ്ട്, ശ്രമിക്കാം എന്ന മട്ടിലായിരുന്നു ഞാൻ.

    'അവിടെയും തിരസ്‌കരിക്കപ്പെടാൻ ഞാൻ തയ്യാറായിരുന്നു. എന്നാൽ ഓരോ ആഴ്ചയും ഞാൻ ശക്തയായി. ആദ്യമായി ഞാൻ എന്തെങ്കിലും നേടി, ഞാൻ ഞെട്ടിപ്പോയി. കാവ്യ നീതി എന്നൊന്ന് ഉണ്ടെന്ന് എനിക്ക് തോന്നി,' അവർ പറഞ്ഞു. ജീവിതത്തിൽ നേടിയതിൽ എല്ലാം തനിക്ക് ഇപ്പോൾ തൃപ്തിയുണ്ടെന്നും ശിൽപ അന്ന് പറഞ്ഞു.

    ഊ അണ്ടവാ തരം​ഗം; സമാന്തയുടെ ഡാൻസ് നമ്പറിൽ അഭിനയിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആലിയഊ അണ്ടവാ തരം​ഗം; സമാന്തയുടെ ഡാൻസ് നമ്പറിൽ അഭിനയിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആലിയ

    നിക്കമ്മ ആണ് ശിൽപയുടെ അവസാനമായി പുറത്ത് ഇറങ്ങിയ ചിത്രം

    നിക്കമ്മ ആണ് ശിൽപയുടെ അവസാനമായി പുറത്ത് ഇറങ്ങിയ ചിത്രം. ഇപ്പോൾ സുഖീ എന്ന ചിത്രത്തിലാണ് ശിൽപ അഭിനയിക്കുന്നത്. ഇന്ത്യ ഗോട്ട് ടാലെന്റ്റ് എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായും ശില്പ എത്തിയിരുന്നു. അടുത്ത വർഷം ആമസോൺ പ്രൈമിൽ എത്തുന്ന ഇന്ത്യൻ പൊലീസ് ഫോഴ്‌സ് എന്ന സീരീസിലും ശിൽപ അഭിനയിക്കുന്നുണ്ട്.

    Read more about: shilpa shetty
    English summary
    When Shilpa Shetty Opens Up Not Getting Any Awards After Dhadkan or Phir Milenge
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X