കുന്ദ്രയെ വിവാഹം കഴിച്ചത് പണത്തിന് വേണ്ടി; ഇതിലും സമ്പന്നര്‍ പിന്നാലെ നടന്നിട്ടുണ്ടെന്ന് ശില്‍പ

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. നിരവധി ഹിറ്റുകള്‍ തന്റെ പേരിലാക്കിയ താരം. ഇന്നും യുവനടിമാരെ പോലും പിന്നിലാക്കുന്ന ഫിറ്റ്‌നസും ലുക്കുമായി സജീവമായി തന്നെയുണ്ട് ശില്‍പ ഷെട്ടി. 2009 ലായിരുന്നു ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. വിയാന്‍ രാജ് കുന്ദ്രയും സമീഷ ഷെട്ടി കുന്ദ്രയും. ബോളിവുഡിലെ താര ജോഡിയാണ് ശില്‍പയും രാജും.

അതേസമയം ശില്‍പയുടേയും രാജിന്റേയും വിവാഹം വലിയ ചര്‍ച്ചയായി മാറിയിരുന്നു. കോടീശ്വരനായ രാജ് കുന്ദ്രയെ ശില്‍പ വിവാഹം കഴിച്ചത് പണത്തിന് വേണ്ടിയാണെന്നായിരുന്നു പലരുടേയും വിമര്‍ശനം. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ താന്‍ പണത്തിന് വേണ്ടിയാണ് രാജിനെ വിവാഹം കഴിച്ചതെന്ന ആരോപണങ്ങള്‍ക്ക് ശില്‍പ മറുപടി നല്‍കിയിരുന്നു. താന്‍ എന്നും സമ്പന്ന ആയിരുന്നുവെന്നും തനിക്ക് രാജിന്റെ പണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു ശില്‍പയുടെ പ്രതികരണം.

Shilpa Shetty

''ഞാന്‍ വിവാഹം കഴിക്കുമ്പോള്‍ രാജ് യുവ സമ്പന്നരായ ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരന്മാരില്‍ 108-ാമത് ആയിരുന്നു. പക്ഷെ ആരാണ് ശില്‍പ ഷെട്ടിയെന്ന് ആളുകള്‍ ഗൂഗിള്‍ ചെയ്തു നോക്കാന്‍ മറന്നുവെന്ന് തോന്നുന്നു. ഞാനും അന്നേ സമ്പന്നയായിരുന്നു. ഇന്ന് അതിലും സമ്പന്നയാണ്. നമ്മള്‍ സമ്പന്നയായ സീത്രിയാണെങ്കില്‍ ഇന്‍സെക്യൂരിറ്റിയില്ലാത്തൊരു പുരുഷനെയാകും ആഗ്രഹിക്കുക'' എന്നാണ് ശില്‍പ പറഞ്ഞത്.

''ഞാന്‍ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹം നല്ല നിലയിലായിരുന്നുവെന്നത് യാദൃശ്ചികമാണ്. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. അതാണ് ഞാന്‍ വിവാഹം കഴിക്കാന്‍ കാരണമായത്. മറ്റെല്ലാം സംഭവിച്ചത് മാത്രമാണ്. അദ്ദേഹം സമ്പന്നനും മോശം വ്യക്തിയുമാണെങ്കില്‍ ഞാനൊരിക്കലും വിവാഹം കഴിക്കില്ലായിരുന്നു. മറ്റൊന്ന്, അദ്ദേഹത്തേക്കാള്‍ സമ്പന്നര്‍ എന്റെ പിന്നാലെ നടന്നിട്ടുണ്ട്'' എന്നും ശില്‍പ പറയുന്നുണ്ട്.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും ഒരുമിച്ച് നിന്നവരാണ് ശില്‍പയും രാജും. നേരത്തെ ഐപിഎല്‍ വാതുവെപ്പ് കേസ് സമയത്തും ഈയ്യടുത്ത് നീലച്ചിത്ര നിര്‍മ്മാണ കേസിലുമെല്ലാം രാജിന് പിന്തുണയായി ശില്‍പ കൂടെയുണ്ടായിരുന്നു. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ രാജ് കുന്ദ്ര അകത്തായിരുന്നു. ഈ സമയത്ത് ശില്‍പ രാജുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു ശില്‍പ ചെയ്തത്.

Shilpa Shetty

ശില്‍പയുടെ പാതയിലൂടെ രാജും സിനിമയിലെത്തിയിരുന്നു. തന്റെ ജയില്‍വാസത്തെ അടിസ്ഥാനമാക്കിയൊരുക്കിയ യുടി 69 എന്ന സിനിമയിലാണ് രാജ് അഭിനയിച്ചത്. ഇതൊരു ഒടിടി ചിത്രമായിരുന്നു. 63 ദിവസമാണ് രാജ് ജയിലില്‍ കഴിഞ്ഞത്. പിന്നീട് താരത്തിന് ജാമ്യം ലഭിക്കുകയായിരുന്നു. എന്നാല്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാജ് കുന്ദ്ര ഏറെക്കാലം മുഖംമൂടി ധരിച്ചായിരുന്നു നടന്നിരുന്നത്. തനിക്കെതിരെയുള്ള മാധ്യമ വിചാരണയെ തുടര്‍ന്ന് മനം നൊന്തായിരുന്നു രാജ് കുന്ദ്ര അത്തരമൊരു നീക്കം നടത്തിയത്.

അതേസമയം സുഖീ ആണ് ശില്‍പയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കെഡി ദ ഡെവിള്‍ എന്ന കന്നഡ ചിത്രമാണ് ശില്‍പയുടേതായി അണിയറയിലുള്ളത്. ഒടിടിയിലും ശില്‍പ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈം സീരീയ ഇന്ത്യന്‍ പൊലീസ് ഫോഴ്‌സിലൂടെയാണ് ശില്‍പ സീരീസ് ലോകത്തേക്ക് എത്തിയത്.

More from Filmibeat

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X