twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെയും അവളേയും ഒരേസമയം പ്രണയിച്ചു, എന്നെ യൂസ് ചെയ്തു; അക്ഷയ് കുമാറിന്റെ ചതിയെക്കുറിച്ച് ശില്‍പ ഷെട്ടി

    |

    ബോളിവുഡ് ആരാധകര്‍ക്ക് സുപരിചിതരാണ് താരജോഡിയാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. രണ്ട് പതിറ്റാണ്ടിലധികമായി ഇരുവരും വിവാഹ ജീവിതം നയിക്കുന്നു. രണ്ട് മക്കളുമുണ്ട് താരദമ്പതികള്‍ക്ക്. അക്ഷയ് കുമാറിന്റെ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരിയല്ല ട്വിങ്കിള്‍. മുമ്പ് പലപ്പോഴും അക്ഷയ് കുമാറിന്റെ പ്രണയങ്ങളും സൗഹൃദങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. രേഖ മുതല്‍ രവീണ ടണ്ടന്‍ വരെയുള്ള താരങ്ങളുമായി ചേര്‍ത്തുവച്ച് അക്ഷയ് കുമാറിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

    റെട്രോ ലുക്കില്‍ തിളങ്ങി ഇഷ ഗുപ്ത; ഫോട്ടോഷൂട്ട് കാണാം

    1990 കളിലെ ഏറ്റവും വലിയ രണ്ട് വാര്‍ത്തകളായിരുന്നു അക്ഷയ് കുമാറും ശില്‍പ ഷെട്ടിയുമായുള്ള പ്രണയവും അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്നയും തമ്മിലുള്ള പ്രണയവും. മേം കില്ലാഡി തു അനാരി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ശില്‍പയും അക്ഷയ് കുമാറും അടുക്കുന്നത്. എന്നാല്‍ ഈ ബന്ധം അത്രസുഖകരമായല്ല അവസാനിച്ചത്. പിന്നീട് ശില്‍പ തന്നെ പരസ്യമായി അക്ഷയ് കുമാറിനെതിരെ രംഗത്ത് എത്തുകയായിരുന്നു. വിശദമായി വായിക്കാം.

    ഒരേ സമയം രണ്ട് പേരുമായി

    2000 ല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ചതിയേയും ഹൃദയ വേദനയേയും കുറിച്ച് ശില്‍പ വെളിപ്പെടുത്തിയത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ട്വിങ്കിള്‍ ഖന്നയേയും തന്നേയും ഒരേ സമയം തന്നെ പ്രണയിക്കുകയായിരുന്നു അക്ഷയ് കുമാര്‍ എന്നായിരുന്നു ശില്‍പയുടെ വെളിപ്പെടുത്തല്‍. ഒരേ സമയം രണ്ട് പേരുമായി അക്ഷയ്ക്ക് ബന്ധമുണ്ടാകുമെന്ന് താന്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നാണ് ശില്‍പ പറയുന്നത്.

    അവളൊരു തെറ്റും ചെയ്തിട്ടില്ല

    അതേസമയം തനിക്ക് ട്വിങ്കിള്‍ ഖന്നയോട് യാതൊരു ദേഷ്യവുമില്ലെന്നും ശില്‍പ വ്യക്തമാക്കിയിരുന്നു. അവളൊരു തെറ്റും ചെയ്തിട്ടില്ല. അവളോട് എന്തിനാണ് എനിക്ക് നീരസം ഉണ്ടാകേണ്ടത്? എന്റെ കാമുകന്‍ എന്നെ ചതിക്കുന്നതില്‍ അവളെങ്ങനെ കുറ്റക്കാരിയാകും? മറ്റൊരു സ്ത്രീയേയും കുറ്റം പറയുന്നതില്‍ കാര്യമില്ല. മുഴുവനായും അവന്റെ തെറ്റാണ് എന്നായിരുന്നു ശില്‍പയുടെ പ്രതികരണം. വ്യക്തിപരമായി തനിക്ക് ഏറെ പ്രയാസം അനുഭവിക്കേണ്ടി വന്ന സമയമായിരുന്നു അതെന്നും ശില്‍പ പറയുന്നു.

    എന്നെ ഉപയോഗിക്കുകയായിരുന്നു

    എന്നാല്‍ ആ ഘട്ടം കഴിഞ്ഞതില്‍ താന്‍ സന്തോഷിക്കുന്നുണ്ടെന്നും എല്ലാ ഇരിട്ടിനും ഒടുവില്‍ പ്രാകശത്തിന്റെ കിരണമുണ്ടാകുമെന്നും എല്ലാം കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശില്‍പ പറഞ്ഞിരുന്നു. അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു. മറ്റൊരാളെ കിട്ടിയതോടെ എന്നെ ഉപേക്ഷിച്ചു. എനിക്ക് അവനോട് മാത്രമാണ് ദേഷ്യമുള്ളത്. പക്ഷെ ഇതിനെല്ലാം തിരിച്ചു കിട്ടുമെന്ന് എനിക്കുറപ്പാണ്. ഭൂതകാലത്തെ മറക്കുക എളുപ്പമല്ല, പക്ഷെ മുന്നോട്ട് പോകാനുള്ള കരുത്ത് എനിക്കുണ്ടായി എന്നതില്‍ അഭിമാനിക്കുന്നു. ഇന്ന് അതെല്ലാം പഴയ അധ്യായങ്ങളാണെന്നും ശില്‍പ വ്യക്തമാക്കി.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    അക്ഷയ് കുമാറിനൊപ്പം അഭിനയിക്കില്ല

    താന്‍ ഒരിക്കലും അക്ഷയ് കുമാറിനൊപ്പം അഭിനയിക്കില്ലെന്നും ശില്‍പ പറഞ്ഞിരുന്നു. എന്നാല്‍ ശില്‍പയുടെ ആരോപണങ്ങളെ അക്ഷയ് കുമാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ തന്നോട് ചെയ്തതെല്ലാം കഴിഞ്ഞ് എന്താണ് അക്ഷയ് കുമാറിന് പറയാനുണ്ടാവുക എന്നായിരുന്നു ഇതിന് ശില്‍പ നല്‍കിയ മറുപടി. എന്തായാലും പിന്നീട് അക്ഷയ് കുമാര്‍ ട്വിങ്കില്‍ ഖന്നയെ വിവാഹം കഴിച്ചു. ശില്‍പ ഷെട്ടിയും വിവാഹിതയായി.

    English summary
    When Shilpa Shetty Revealed Akshay Kumar Cheated Her With Twinkle Khanna
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X