വരുണിനോട് ഇഷ്ടം പറഞ്ഞ് ശ്രദ്ധ കപൂര്‍; നോ പറഞ്ഞ് അവന്‍ ഓടിപ്പോയെന്ന് ശ്രദ്ധ

താരങ്ങള്‍ക്കിടയിലെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളും വിവാഹവുമൊക്കെ ബോളിവുഡില്‍ പതിവാണ്. ചില പ്രണയങ്ങള്‍ വിവാഹത്തിലേക്ക് എത്തുമ്പോള്‍ മറ്റ് ചില പ്രണയങ്ങള്‍ തുടക്കത്തില്‍ തന്നെ അവസാനിച്ചെന്ന് വരും. ഒരിക്കല്‍ തന്റെ പ്രണയത്തെക്കുറിച്ച് നടി ശ്രദ്ധാ കപൂര്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴിതാ ചര്‍ച്ചയായി മാറുകയാണ്. ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ശ്രദ്ധ കപൂര്‍.

തന്റെ കുട്ടിക്കാലത്ത് വരുണ്‍ ധവാനോട് പ്രണയം തോന്നിയതിനെക്കുറിച്ചാണ് ശ്രദ്ധ കപൂര്‍ തുറന്നു പറഞ്ഞത്. ഇരുവരും കുട്ടിക്കാലത്തു തന്നെ സുഹൃത്തുക്കളാണ്. റെമോ ഡിസൂസയുടെ എബിസിഡി 2വിലാണ് വരുണും ശ്രദ്ധയും ഒരുമിച്ച് അഭിനയിച്ചത്. വരുണ്‍ അച്ഛന്‍ ഡേവിഡ് ധവാനും ശ്രദ്ധയുടെ അച്ഛന്‍ ശക്തി കപൂറും അടുത്ത സുഹൃത്തുക്കളാണ്. ഡേവിഡിന്റെ രാജ ബാബു, കൂലി നമ്പര്‍ 1, ജുഡ്വാ എന്നീ സിനിമകളില്‍ ശക്തി കപൂര്‍ അഭിനയിച്ചിട്ടുണ്ട്.

Shraddha Kapoor

സെറ്റില്‍ വച്ചാണ് വരുണും ശ്രദ്ധയും പരിചയപ്പെടുന്നത്. ഇരുവരും അന്ന് കുട്ടികളാണ്. അക്കാലത്ത് തനിക്ക് വരുണിനോട് ഇഷ്ടം തോന്നിയെന്നും താനത് തുറന്നു പറഞ്ഞുവെന്നുമാണ് ശ്രദ്ധ ഒരിക്കല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ വരുണ്‍ നോ ആണ് മറുപടിയായി നല്‍കിയതെന്നും ശ്രദ്ധ പറയുന്നു. തങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി നച്ച് ബലിയെ സീസണ്‍ 7 ല്‍ എത്തിയതായിരുന്നു ശ്രദ്ധയും വരുണും. ഈ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായി മാറുകയാണ്.

''ഞാന്‍ വരുണിനോട് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് പക്ഷെ തല തിരിച്ചാകും പറയുക, നീ വേണം നേരെയാക്കാന്‍ എന്ന് പറഞ്ഞു. ഞാന്‍ യു ലവ് ഐ എന്ന് പറഞ്ഞു'' ശ്രദ്ധ പറയുന്നു. അവന്‍ തിരിച്ച് പറയുമെന്നായിരുന്നു ശ്രദ്ധ കരുതിയത്. എന്നാല്‍ നോ ആയിരുന്നു വരുണ്‍ നല്‍കിയ മറുപടി.

Shraddha Kapoor

''എനിക്ക് എട്ട് വയസാണ്. എനിക്ക് വരുണിനോട് ക്രഷ് തോന്നി. അത് അവനോട് പറയണമെന്ന് തോന്നി. അങ്ങനെ ഐ ലവ് യു എന്നത് തിരിച്ചു പറഞ്ഞു. ഒരു കൊച്ചു പയ്യന് അതൊക്കെ മനസിലാക്കുക ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. അവന്‍ നോ എന്ന് പറഞ്ഞിട്ട് ഓടിപ്പോയി. അന്ന് മുതല്‍ ഞങ്ങള്‍ക്കിടയിലെ ഒരു തമാശയായി അത് മാറുകയായിരുന്നു'' എന്നാണ് ശ്രദ്ധ പറയുന്നത്.

ടീന്‍ പത്തി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രദ്ധയുടെ അരങ്ങേറ്റം. പക്ഷെ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയിരുന്നില്ല. തുടര്‍ന്ന് ആഷിഖി 2 എന്ന ചിത്രത്തിലൂടെ താരമായി മാറുകയായിരുന്നു. ചിത്രവും ചിത്രത്തിലെ പാട്ടുകളും ഐക്കോണിക്കായി മാറി. ശ്രദ്ധയുടെ പ്രകടനവും കയ്യടി നേടി. പിന്നീട് ഏക് വില്ലന്‍, ഹൈദര്‍, എബിസിഡി 2, സ്ത്രീ, ചിഛോരെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിച്ച തൂ ജൂട്ടി മേം മക്കാര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സ്ത്രീ 2 ആണ് ശ്രദ്ധയുടെ പുതിയ സിനിമ.

More from Filmibeat

Read more about: shraddha kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X