ശ്രദ്ധ കപൂര്‍ കാമുകന്‍ ഫര്‍ഹാന്‍ അക്തറിന്റെ വീട്ടിലേക്ക് താമസം മാറി; വീട്ടിലെത്തി വലിച്ചിറക്കി അച്ഛന്‍!

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ശ്രദ്ധ കപൂര്‍. പൊതുവെ താരപുത്രന്മാരും പുത്രമാരും ചെയ്യാറുള്ളത് പോലെ ബിഗ് ബജറ്റ് സിനിമകളിലൂടെ ലോഞ്ച് ചെയ്യപ്പെട്ട താരമല്ല ശ്രദ്ധ കപൂര്‍. പരീക്ഷണ ചിത്രത്തിലൂടെയായിരുന്നു ശ്രദ്ധയുടെ അരങ്ങേറ്റം. പിന്നീട് ആഷിഖി 2വിലൂടെയാണ് ശ്രദ്ധ താരമായി മാറുന്നത്. ഇന്ന് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള യുവനടിമാരില്‍ ഒരാളാണ്. അഭിനയത്തിന് പുറമെ ഗായികയെന്ന നിലയിലും നര്‍ത്തകിയെന്ന നിലയിലുമെല്ലാം ശ്രദ്ധ കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുള്ള താരമാണ് ശ്രദ്ധ കപൂര്‍. പൊതുവെ ശാന്തശീലയായ, അധികം പരിപാടികളിലോ പാര്‍ട്ടികളിലോ എത്താതെ ലളിത ജീവിതം നയിക്കുന്ന താരമാണ് ശ്രദ്ധ കപൂര്‍. സോഷ്യല്‍ മീഡിയയില്‍ 73 മില്യണ്‍ ഫോളോവേഴ്‌സുള്ള താരം കൂടിയാണ് ശ്രദ്ധ കപൂര്‍. ബോളിവുഡിലെ പല മുന്‍നിര താരങ്ങളേയും പിന്നിലാക്കാന്‍ ശ്രദ്ധയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ വിവാദങ്ങളും ഗോസിപ്പുകളും ശ്രദ്ധയെ പോലും വെറുതെ വിട്ടിട്ടില്ലെന്നതാണ് സത്യം.

Shradha Kapoor

ബോളിവുഡിലെ ജനപ്രീയ നടന്മാരില്‍ ഒരാളായ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ കപൂര്‍. അച്ഛനോട് വളരെയധികം സ്‌നേഹമുള്ള മകളാണ് ശ്രദ്ധ. തന്റെ അഭിമുഖങ്ങളില്‍ പലപ്പോഴും ശക്തി മകളെക്കുറിച്ച് വാചാലനായി മാറാറുണ്ട്. എന്നാല്‍ ഒരിക്കല്‍ അച്ഛനേയും മകളേയും അനാവശ്യമായ വിവാദത്തിലേക്ക് ചില ഗോസിപ്പ് കോളങ്ങള്‍ വലിച്ചിഴയ്ക്കുകയുണ്ടായി. ശ്രദ്ധയുമായി ബന്ധപ്പെട്ടൊരു പ്രണയ ഗോസിപ്പുകള്‍ പ്രചരിച്ച കാലത്തായിരുന്നു അത്. വിശദമായി വായിക്കാം തുടര്‍ന്ന്.

സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു റോക്ക് ഓണ്‍. സിനിമാപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയ സിനിമ. പിന്നീട് 2016 ല്‍ ഈ സിനിമയ്‌ക്കൊരു രണ്ടാം ഭാഗം ഒരുങ്ങി. രണ്ടാം ഭാഗത്തിലും നായകന്‍ ഫര്‍ഹാന്‍ അക്തര്‍ തന്നെയായിരുന്നു. നായികയായി എത്തിയതാകട്ടെ ശ്രദ്ധ കപൂറും. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രദ്ധയും ഫര്‍ഹാനും തമ്മില്‍ പ്രണയത്തിലായെന്നായിരുന്നു വാര്‍ത്തകള്‍. ഇരുവരും വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും ശ്രദ്ധയും ഫര്‍ഹാനും പ്രണയത്തിലാണെന്നായിരുന്നു പലരും കരുതിയിരുന്നത്.

ഇതിനിടെയാണ് ഫര്‍ഹാനുമായുള്ള പ്രണയത്തിന് ശ്രദ്ധയുടെ അച്ഛന്‍ ശക്തി കപൂര്‍ എതിര്‍പ്പ് അറിയിച്ചുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. അച്ഛന്റെ എതിര്‍പ്പിനെ മറി കടന്ന് ശ്രദ്ധ ഫര്‍ഹാന്റെ വീട്ടിലേക്ക് താമസം മാറിയെന്നും എന്നാല്‍ ഇതില്‍ കുപിതനായ ശക്തി കപൂര്‍ അവിടെ എത്തുകയും ശ്രദ്ധയെ വലിച്ചിഴച്ച് കൊണ്ടുപോയെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ട് ശക്തി കപൂർ എത്തുകയായിരുന്നു.

''തീര്‍ത്തും നുണയാണ്. മറ്റാരോ വിളിച്ച് പറഞ്ഞപ്പോഴാണ് ഞാന്‍ ഇതേക്കുറിച്ച് അറിയുന്നത്. വിശ്വസിക്കരുത്. തീര്‍ത്തും നുണയാണ്, വൃത്തികേടാണ്. ഞാന്‍ 35 വര്‍ഷമായി സിനിമാ രംഗത്തുണ്ട്. എന്തൊക്കെയാണ് സംഭവിക്കുക എന്ന് എനിക്ക് അറിയാം. അതിനാലാണ് ഞാന്‍ ഒന്നിനോടും പ്രതികരിക്കാന്‍ പോകാത്തത്'' എന്നായിരുന്നു ശ്രദ്ധയുടെ പ്രതികരണം.

ബാഗി 3യാണ് ശ്രദ്ധയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലവ് രഞ്ജന്‍ സംവിധാനം ചെയ്യുന്ന രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന സിനിമയാണ് ശ്രദ്ധയുടെ പുതിയ സിനിമ. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ശ്രദ്ധയുടേയും രണ്‍ബീറിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബീച്ചില്‍ നിന്നുമുള്ള ഗാന ചിത്രീകരണത്തിന്റെ ചിത്രങ്ങളാണ് വെെറലായി മാറിയത്. തീന്‍ പത്തിയായിരുന്നു ശ്രദ്ധയുടെ ആദ്യത്തെ സിനിമ. പിന്നീട് ലവ് ക ദ എന്‍ഡ്, ആഷിഖി 2, ഏക് വില്ലന്‍, ഹൈദര്‍, എബിസിഡി 2, ഓക്കെ ജാനു, സ്ത്രീ, ചിച്ചോരെ തുടങ്ങിയ ഹിറ്റുകളില്‍ നായികയായി എത്തി കൈയ്യടി നേടുകയായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

More from Filmibeat

Read more about: shradha kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X