'കഠിനമായ വേദനയായിരുന്നു, മൂക്ക് പൊട്ടി'; പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. അങ്ങനെ അച്ഛന്റെ പാതയിലൂടെയാണ് ശ്രുതി ഹാസന്‍ സിനിമയിലെത്തുന്നത്. തുടക്കം ബോളിവുഡിലൂടെയായിരുന്നു. പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി മാറുകയായിരുന്നു. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് ശ്രുതി ഹാസന്‍. അഭിനയത്തിന് പുറമെ നൃത്തത്തിലും സംഗീതത്തിലുമെല്ലാം തനിക്കുള്ള മികവ് തെളിയിച്ചിട്ടുണ്ട് ശ്രുതി ഹാസന്‍. തന്റെ തുറന്ന കാഴ്ചപ്പാടുകളിലൂടേയും ശ്രുതി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

തന്റെ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് തുറന്ന് സംസാരിച്ചും ശ്രുതി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. താന്‍ ഫില്ലറുകളും മൂക്കില്‍ കോസ്‌മെറ്റിക് സര്‍ജറിയും ചെയ്തിട്ടുണ്ടെന്ന് ഒരിക്കല്‍ ശ്രുതി ഹാസന്‍ തുറന്നു പറഞ്ഞിരുന്നു. തന്റെ താല്‍പര്യത്തിന് അനുസരിച്ചാണ് സര്‍ജറിയ്ക്ക് വിധേയയാതെന്നും അതില്‍ തനിക്കൊരു കുറ്റബോധവുമില്ലെന്നും ശ്രുതി പറഞ്ഞിരുന്നു.

Shruti Haasan

താന്‍ നോസ് ജോബും ഫില്ലറുകളും ചെയ്തിട്ടുണ്ട്. അത് മറച്ചു വെക്കേണ്ടതല്ലെന്നുമാണ് ശ്രുതി പറയുന്നത്. തന്റെ ആദ്യ സിനിമയുടെ സമയത്ത് മൂക്ക് പൊട്ടിയിരുന്നുവെന്നും തുടര്‍ന്നാണ് സര്‍ജറി ചെയ്യാന്‍ തീരുമാനിക്കുന്നതെന്നുമാണ് ശ്രുതി പറയുന്നത്. എന്നാല്‍ സര്‍ജറിയെ ന്യായീകരിക്കാന്‍ താന്‍ കണ്ടെത്തിയ ഒഴിവുകഴിവാണ് അതെന്ന് പലരും പറഞ്ഞുവെന്നും ശ്രുതി ചൂണ്ടിക്കാണിക്കുന്നുണ്ട്.

''ഞാന്‍ എന്റെ മൂക്ക് ശരിയാക്കിയിട്ടുണ്ട്. അത് വളരെ വ്യക്തവുമായിരുന്നു. എന്റെ മൂക്ക് പൊട്ടിയിരുന്നു. നേരത്തെ തീര്‍ത്തും വ്യത്യസ്തമായിരുന്നു എന്റെ മൂക്ക്. ആദ്യത്തെ സിനിമ ചെയ്യുമ്പോള്‍ എന്റെ മൂക്ക് വേറെയായിരുന്നു. അതിനാല്‍ ആളുകള്‍ പറഞ്ഞത് സെപ്റ്റം ഡീവിയേറ്റ് ആയെന്ന് എക്‌സ്‌ക്യൂസ് പറയുകയാണെന്നാണ്. അല്ല, എന്റെ സെപ്റ്റം ഡീവിയേറ്റായിരുന്നു. അത് വേദനിപ്പിച്ചു. പക്ഷെ എന്റെ മുഖം കൂടുതല്‍ സുന്ദരമാക്കുമെങ്കില്‍ പിന്നെന്തിന് മടിക്കണം? അത്രയേയുള്ളൂ. എനിക്ക് അതിന് ന്യായീകരണം കൊടുക്കണമെന്ന് തോന്നിയില്ല'' എന്നാണ് ശ്രുതി പറഞ്ഞത്.

''ഇത് എന്റെ ശരീരമാണ്. ആരെങ്കിലും തങ്ങള്‍ക്ക് ചെയ്യണമെന്ന് തോന്നുന്നത് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നതിനെ ഞാന്‍ പുച്ഛിക്കില്ല. എല്ലാവരും പോയി ഫില്ലര്‍ ചെയ്യൂവെന്ന് ശ്രുതി പറഞ്ഞുവെന്ന് ആളുകള്‍ പറയരുത്. നിങ്ങള്‍ക്ക് ചെയ്യണമെങ്കില്‍ ചെയ്‌തോളൂ. ചെയ്യേണ്ടെങ്കില്‍ ചെയ്യണ്ട. എന്നെ എന്റെ വഴിക്ക് വിടൂ'' എന്നും ശ്രുതി ഹാസന്‍ പറയുന്നുണ്ട്. അതേസമയം തനിക്ക് നായികയാകാനുള്ള സൗന്ദര്യമില്ലെന്നും തനിക്ക് വിദേശികളുടെ മുഖമാണെന്നും പലരും പറഞ്ഞിട്ടുണ്ടെന്നും ശ്രുതി പറയുന്നുണ്ട്.

Shruti Haasan

തന്റെ കഴിവിനെ അംഗീകരിക്കുമ്പോഴും തന്റെ മുഖം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നുവെന്നും താരം പറയുന്നു. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്നും ശ്രുതി പറയുന്നു.

ബോളിവുഡിലൂടെയായിരുന്നു ശ്രുതിയുടെ അരങ്ങേറ്റം. ലക്ക് ആയിരുന്നു ആദ്യ ചിത്രം. സിനിമ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു. പിന്നീട് തെലുങ്കിലൂടെ ഗൗരി തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുകയായിരുന്നു. ഏഴാം അറിവ് ആയിരന്നു ആദ്യ തമിഴ് ചിത്രം. ത്രീ, ഗബ്ബര്‍ സിംഗ്, യേവഡു, ആഗഡു, വേദാളം, സിംഗം 3 തുടങ്ങി സിനിമകളിലൂടെ മുന്‍നിര നായികയായി മാറുകയായിരുന്നു. ട്രെയിന്‍, കൂലി എന്നിവയാണ് ശ്രുതിയുടെ പുതിയ സിനിമകള്‍.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X