ഭര്‍ത്താവിന്റെ ചവിട്ടും തൊഴിയും സഹിച്ച് 9 വര്‍ഷം; മകളെ സ്വന്തമാക്കാന്‍ വീടും സ്വത്തും നഷ്ടപ്പെടുത്തിയ ശ്വേത

സിനിമയുടേയും ഗ്ലാമറിന്റേയും ലോകത്ത് കാണുന്ന ചിരിച്ച മുഖങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും തകര്‍ന്ന ഹൃദയങ്ങളുണ്ടാകും. പുറമെ ചിരിച്ചും സന്തോഷിച്ചും നടക്കുന്നവരുടെ ജീവിതം അത്ര സുഖകരമാകണമെന്നില്ല. ലോകം മുഴുവന്‍ ആരാധകരുണ്ടാകുമ്പോഴും ജീവിതത്തില്‍ നല്ലൊരു പങ്കാളിയെ കണ്ടെത്താനോ ആഗ്രഹിക്കുന്നത് പോലൊരു ദാമ്പത്യ ജീവിതം നയിക്കാനോ സാധിക്കാതെ പോകുന്നവരുമുണ്ടാകും. അത്തരമൊരു ജീവിതമാണ് നടി ശ്വേത തിവാരിയുടേത്.

തന്റെ പന്ത്രണ്ടാം വയസിലാണ് ശ്വേത തിവാരി കരിയര്‍ ആരംഭിക്കുന്നത്. ബാലതാരമായി അഭിനയം ആരംഭിച്ച ശ്വേത തിവാരി ഇന്ന് ടെലിവിഷന്‍ ലോകത്തെ സൂപ്പര്‍ നായികയാണ്. ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായ ശ്വേത തിവാരയുടെ ജീവിതം പക്ഷെ സീരിയലുകളേക്കാള്‍ നാടകീയവും പ്രശ്‌നഭരിതവുമായിരുന്നു. ആ ജീവിതത്തെക്കുറിച്ച് വിശദമായി വായിക്കാം.

Shweta Tiwari

ബാലതാരമായി കരിയര്‍ ആരംഭിച്ച ശ്വേത അധികം വൈകാതെ തന്നെ മുന്‍നിര താരമായി മാറി. കസൗട്ടി സിന്ദഗി കെ എന്ന ഏക്താ കപൂറിന്റെ സീരിയലിലൂടെയാണ് ശ്വേത താരമായി മാറുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ഈ പരമ്പര. സീരിയലിന്റെ തുടക്കത്തില്‍ ശ്വേതയ്ക്ക് ഒരു എപ്പിസോഡിന് ലഭിച്ചിരുന്ന പ്രതിഫലം 5000 രൂപയായിരുന്നു. സീരിയല്‍ അവസാനിക്കുമ്പോഴേക്കും അത് രണ്ടര ലക്ഷത്തിലേക്ക് എത്തിയിരുന്നു. അതോടെ അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷന്‍ താരമായി ശ്വേത വളര്‍ന്നു.

പിന്നീട് ജനപ്രീയ റിയാലിറ്റി ഷോ ആയ നച്ച് ബലിയെയില്‍ പങ്കെടുത്തു. തുടര്‍ന്ന് ബിഗ് ബോസ് സീസണ്‍ 4ല്‍ പങ്കെടുത്ത ശ്വേത ഷോയുടെ വിന്നറാവുകയും ചെയ്തു. കരിയറില്‍ അങ്ങനെ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും ശ്വേതയുടെ വ്യക്തി ജീവിതം തകര്‍ന്നടിയുന്നത് ആരും അറിഞ്ഞിരുന്നില്ല. തന്റെ കൗമാരകാലത്താണ് ശ്വേത സംവിധായകന്‍ രാജ ചൗധരിയുമായി പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് രാജയെ വിവാഹം കഴിക്കുമ്പോള്‍ ശ്വേതയുടെ പ്രായം 18 ആണ്. ശ്വേതയുടേയും രാജയുടേയും മകളാണ് യുവ നടി പലക് തിവാരി.

എന്നാല്‍ ആ ബന്ധം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. ഒടുവില്‍ ഇരുവരും പിരിഞ്ഞു. പിന്നീട്, വര്‍ഷങ്ങളോളം ഭര്‍ത്താവില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന യാതനകളെക്കുറിച്ച് ശ്വേത വെളിപ്പെടുത്തി. എല്ലാ ദിവസവും മദ്യപിച്ചെത്തിയിരുന്ന രാജ തന്നെ മര്‍ദ്ദിക്കുമായിരുന്നു എന്നാണ് ശ്വേത പറഞ്ഞത്. ഒമ്പത് വര്‍ഷമാണ് താന്‍ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിച്ച് കൂടെ ജീവിച്ചത്. സാമ്പത്തികമായി സുരക്ഷിത്വമുണ്ടായിട്ടും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ശ്വേത തയ്യാറായിരുന്നില്ല.

വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നാണ് ഇതര ജാതിയിലുള്ള വ്യക്തിയെ വിവാഹം കഴിച്ചത്. തന്റെ കുടുംബത്തിലെ ആദ്യ പ്രണയ വിവാഹം. അതുകൊണ്ട് തന്നെ വിവാഹ മോചനത്തിലേക്ക് നീങ്ങിയാല്‍ തനിക്ക് നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ ഭയന്നാണ് വിവാഹ മോചനത്തിന് ശ്രമിക്കാതിരുന്നത് എന്നാണ് ശ്വേത പറഞ്ഞത്. ഒടുവില്‍ സഹികെട്ട് ശ്വേത വിവാഹ ബന്ധം വേണ്ടെന്ന് തന്നെ വച്ചു. പക്ഷെ ഡിവോഴ്‌സ് നേടുക എന്നതും എളുപ്പമായിരുന്നില്ല. അഞ്ച് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് വിവാഹ മോചനം നേടിയെടുക്കുന്നത്.

Shweta Tiwari

വിവാഹ മോചനം ലഭിക്കുന്നതിനായി ഭര്‍ത്താവിന് വലിയൊരു തുകയും മുംബൈയിലെ തന്റെ ഫ്‌ളാറ്റും നല്‍കേണ്ടി വന്നുവെന്നും ശ്വേത വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ പണവും വീടുമെല്ലാം വിട്ടു നല്‍കാന്‍ ശ്വേത തയ്യാറായത് മകളുടെ കസ്റ്റഡി ലഭിക്കാന്‍ വേണ്ടിയായിരുന്നു. ഒടുവില്‍ അത് അവര്‍ നേടിയെടുക്കുക തന്നെ ചെയ്തു.

Take a Poll

അന്ന് തനിക്ക് നഷ്ടപ്പെട്ടതെല്ലാം ശ്വേത തിരികെ പിടിച്ചു. വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. ഇന്ന് ടെലിവിഷന്‍ ലോകത്തും സിനിമാ ലോകത്തും നിറ സാന്നിധ്യമാണ് ശ്വേത. പ്രായത്തെ വെല്ലുന്ന തന്റെ സൗന്ദര്യം കൊണ്ടും ശ്വേത ആരാധകരെ നേടിയിട്ടുണ്ട്. അമ്മയുടെ പാതയിലൂടെ സിനിമയിലെത്തി പലക് തിവാരിയും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

FAQs
ശ്വേത തിവാരിയുടെ ആരാണ് പലക് തിവാരി?

നടി ശ്വേത തിവാരിയുടെ മകളാണ് യുവനടി പലക് തിവാരി. ശ്വേതയുടെ ആദ്യ വിവാഹത്തിലെ മകളായ പലക് അമ്മയുടെ പാതയിലൂടെ അഭിനേത്രിയായി മാറി. ഇബ്രാഹിം അലി ഖാനുമായുള്ള പലകിന്റെ അടുപ്പം നേരത്തെ വാർത്തയായിരുന്നു.

 
Filmibeat Entertainment

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X