എന്റെ സീന്‍ ഗംഭീരമായത് ആലിയയ്ക്ക് ഇഷ്ടപ്പെട്ടില്ല, നിര്‍ബന്ധിച്ച് നീക്കം ചെയ്തു; സിദ്ധാര്‍ത്ഥ് പറഞ്ഞത്‌

സിനിമയില്‍ നിന്നും രംഗങ്ങള്‍ നീക്കം ചെയ്യുന്നതും കൂട്ടിച്ചേര്‍ക്കുന്നതുമൊക്കെ സാധാരണയാണ്. അതിന് പലകാരണങ്ങളുണ്ടാകും. പ്രതീക്ഷിച്ചത് പോലെ നന്നാകാതെ വരികയോ സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്ന തരത്തില്‍ വരികയോ ഒക്കെ ചെയ്താല്‍ രംഗങ്ങള്‍ നീക്കം ചെയ്യും. മിക്കപ്പോഴും ഇത് സംവിധായകന്റെ തീരുമാനമായിരിക്കും. എന്നാല്‍ ചിലപ്പോഴൊക്കെ താരങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നും രംഗങ്ങള്‍ നീക്കം ചെയ്യേണ്ടി വരാറുണ്ട്.

അത്തരത്തില്‍ ഒരിക്കല്‍ തന്റെ രംഗം നീക്കം ചെയ്തതിനെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല വെളിപ്പെടുത്തിയിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സിദ്ധാര്‍ത്ഥ് താരമാകുന്നത്. പിന്നീട് സിനിമയിലുമെത്തി. ബിഗ് ബോസ് സീസണ്‍ 13 ലെ വിന്നറായിരുന്നു സിദ്ധാര്‍ത്ഥ്. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിരുന്നു സിദ്ധാര്‍ത്ഥ്. എന്നാല്‍ 2021 ല്‍ സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് സിദ്ധാര്‍ത്ഥ് മരണപ്പെടുകയായിരുന്നു.

Siddharth Shukla

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മരണം. സിനിമ-സീരിയല്‍ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു സിദ്ധാര്‍ത്ഥിന്റേത്. ഇന്നും ആരാധകരുടെ മനസിലൊരു നോവായി നിലനില്‍ക്കുകയാണ് ആ മരണം. 2014 ല്‍ പുറത്തിറങ്ങിയ ഹംപ്ടി ശര്‍മ കി ദുല്‍ഹനിയ എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ ബോളിവുഡ് അരങ്ങേറ്റം. വരുണ്‍ ധവാനും ആലിയ ഭട്ടുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്.

സിനിമയുടെ റിലീസിന്റെ സമയത്ത് സിദ്ധാര്‍ത്ഥ് ആലിയയ്ക്കും കരണ്‍ ജോഹറിനും വരുണിനുമൊപ്പം കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ ഷോയിലെത്തിയിരുന്നു. വേദിയിലേക്ക് സിദ്ധാര്‍ത്ഥ് വരുമ്പോള്‍ മറ്റ് മൂവരും നേരത്തെ തന്നെ സ്‌റ്റേജിലുണ്ടായിരുന്നു. കരണിനേയും വരുണിനേയും കെട്ടിപ്പിടിച്ച സിദ്ധാര്‍ത്ഥ് ആലിയയുടെ അടുത്തെത്തിയപ്പോള്‍ കെട്ടിപിടിക്കുന്നതിന് പകരം കാലില്‍ തൊടുകയായിരുന്നു. ആലിയ സിദ്ധാര്‍ത്ഥിനെ തടയുകയും ചെയ്തിരുന്നു.

പിന്നാലെ ഇരുവര്‍ക്കുമൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട് സിദ്ധാര്‍ത്ഥ്. ''ആലിയയ്ക്കും വരുണിനുമൊപ്പം അഭിനയിച്ചത് വളരെ നല്ലൊരു അഭിനയമായിരുന്നു. വരുണ്‍ വളരെ നല്ല വ്യക്തിയാണ്. അവനോട് എപ്പോള്‍ വേണമെങ്കിലും പോയി സംസാരിക്കാം. ഒട്ടും താരജാഡയില്ല. പക്ഷെ അതേകാര്യം ആലിയയെക്കുറിച്ച് പറയാന്‍ പറ്റില്ല. ആലിയയെ ആലിയ എന്ന് ഞാന്‍ വിളിക്കുന്നത് ഇഷ്ടമല്ല. അവളെ ആളുകള്‍ ആലിയ ജി എന്ന് വിളിക്കണമെന്നാണ് ആലിയ പറയുക. സെറ്റില്‍ ആലിയ എത്തിയ ശേഷമാണ് ഞാനും വരുണും വരുന്നതെങ്കില്‍ അവള്‍ പ്രശ്‌നമുണ്ടാക്കും'' എന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്.

Siddharth Shukla

''കരണ്‍ നിങ്ങള്‍ ആലിയയെ മകളെ പോലെയാണ് കാണുന്നത്. അതിനാല്‍ നിങ്ങളോട് ഞാനിത് പറയണം എന്ന് കരുതിയതല്ല. ചിത്രത്തില്‍ ഞാനും വരുണും തമ്മിലുള്ളൊരു രംഗമുണ്ടായിരുന്നു. അതില്‍ ആലിയ ഉണ്ടായിരുന്നില്ല. ആലിയയ്ക്ക് ആ രംഗം ഇഷ്ടപ്പെട്ടു. പക്ഷെ അവള്‍ ആ സീനില്‍ ഇല്ല എന്നത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ അവള്‍ പറഞ്ഞ് ആ രംഗം സിനിമയില്‍ നിന്നും ഒഴിവാക്കി'' എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വെളിപ്പെടുത്തല്‍. തമാശരൂപേണയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു ആലിയയുടെ പ്രതികരണം. പിന്നാലെ നീ ആലിയയെ ബഹുമാനിക്കണം അവള്‍ നിന്റെ സീനിയര്‍ ആണെന്ന് കപില്‍ ശര്‍മ പറഞ്ഞു. താനത് മനസിലാക്കുന്നുവെന്നും അതിനാലാണ് വന്നപാടെ താന്‍ ആലിയയുടെ കാലില്‍ തൊട്ടതെന്നുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി. രസകരമായ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സിദ്ധാര്‍ത്ഥും ആലിയയുമൊക്കെ തമാശയായി പറഞ്ഞ വാക്കുകള്‍ പക്ഷെ ആലിയയ്‌ക്കെതിരെയുള്ള വിമര്‍ശനത്തിന് കൂടി ഇടയാക്കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X