അടിവസ്ത്രമിട്ട കൊച്ചുകുട്ടി! ആലിയയെ അപമാനിച്ച് കെആര്‍കെ; പിന്തുടര്‍ന്ന് നിര്‍ത്തി പൊരിച്ച് സിദ്ധാര്‍ത്ഥ്
ബോളിവുഡിലെ വിവാദ നായകന്‍ ആണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. സ്വയം പ്രഖ്യാപിത സിനിമാ നിരൂപകനായ കെആര്‍കെയുടെ ട്വീറ്റുകളും വീഡിയോകളും പലപ്പോഴും താരങ്ങള്‍ക്ക് തലവേദനായാകാറുണ്ട്. വാര്‍ത്തകളില്‍ ഇടം നേടാന്‍ വേണ്ടി പല താരങ്ങള്‍ക്കെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ള കെആര്‍കെ സാക്ഷാല്‍ സല്‍മാന്‍ ഖാനെ വരെ ചൊറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഒരിക്കല്‍ കെആര്‍കെ തന്റെ ട്വീറ്റിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിച്ചത് ആലിയ ഭട്ടിനെയായിരുന്നു. കടുത്ത ഭാഷയിലൂള്ള ഈ വിമര്‍ശനത്തിന് കെആര്‍്‌കെയ്ക്ക് മറുപടിയുമായി യുവ നടന്‍ സിദ്ധാര്‍ത്ഥ് മത്‌ഹോത്ര എത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
സിദ്ധാര്‍ത്ഥും ആലിയയും ഒരുമിച്ചായിരുന്നു സിനിമയില്‍ അരങ്ങേറിയത്. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ആയിരുന്നു രണ്ടു പേരുടേയും അരങ്ങേറ്റ സിനിമ. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഒരിടയ്ക്ക് സജീവമായിരുന്നു. 2016 ലാണ് സിദ്ധാര്‍ത്ഥും ആലിയയും ചേര്‍ന്നൊരു ബിക്കിനി ഫോട്ടോഷൂട്ട് ചെയ്യുന്നത്. പ്രമുഖ മാസികയ്ക്ക് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇരുവരുടേയും കെമിസ്ട്രിയും ആലിയയുടെ ബോള്‍ഡ് ലുക്കുമെല്ലാം കയ്യടി നേടിയിരുന്നു. പക്ഷെ ഇത് കെആര്‍കെയ്ക്ക് തീരെ പിടിച്ചില്ല.

കടുത്ത ഭാഷയിലായിരുന്നു ആലിയയ്‌ക്കെതിരെ കെആര്‍കെ രംഗത്ത് എത്തിയത്. അടിവസ്ത്രം ധരിച്ചെത്തിയ കുട്ടിയെ പോലെയുണ്ട് ആലിയയെ കാണുമ്പോള്‍. പക്ഷെ ചിലര്‍ അവളെ നിര്‍ബന്ധിച്ച് ഇത് ധരിപ്പിക്കുകയാണെന്നായിരുന്നു കെആര്‍കെയുടെ പരിഹാസം നിറഞ്ഞ വിമര്‍ശനം. ഉടനെ തന്നെ കെആര്‍കെയ്ക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര രംഗത്ത് എത്തുകയായിരുന്നു. സര്‍, ഞങ്ങളും ഒരുപാട് കഷ്ടപ്പെട്ടാണ് നിങ്ങളോട് വായടക്കാന്‍ പറയുന്നത്. പക്ഷെ നിങ്ങളെന്നിട്ടും ട്വീറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി. ഇതോടെ കെആര്‍കെ നടനെതിരെ തിരിയുകയായിരുന്നു. സര്‍ ജി, ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങളോട് അഭിനയം നിര്‍ത്താന്‍ കഷ്ടപ്പെട്ട് പറയുന്നുണ്ട്. പക്ഷെ എന്നിട്ടും നിങ്ങള്‍ അവരെ അപമാനിക്കാന്‍ സിനിമകള്‍ ചെയ്യുകയാണല്ലോ എന്നായിരുന്നു കെആര്‍കെയുടെ മറുപടി.

നഇതോടെ സിദ്ധാര്‍ത്ഥ് അടുത്ത മറുപടിയുമായി എത്തി. എനിക്ക് തോന്നുന്നത് നിങ്ങള്‍ക്ക് ഇംഗ്ലീഷ് ക്ലാസിന്റെ ആവശ്യമുണ്ടെന്നാണ്. എന്റെ മുമ്പത്തെ ട്വീറ്റ് നിങ്ങള്‍ക്ക് മനസിയാലിട്ടില്ലെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി. ഈ ട്വീറ്റിനും മറുപടിയുമായി കെആര്‍കെ എത്തി. ഹഹഹ ഓക്കെ. ഞാന്‍ വന്ന് നിങ്ങളില്‍ നിന്നും പഠിക്കാം. നിങ്ങള്‍ ഡല്‍ഹി ഐഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമാണല്ലോ പഠിച്ച്ത് എന്നായിരുന്നു കെആര്‍കെയുടെ മറുപടി. കെആര്‍കെയോട് വാക് പോരിന് പോകുന്നത് അര്‍ത്ഥ രഹിതമായൊരു കാര്യമാണെങ്കിലും ആലിയയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന് ആരാധകര്‍ സിദ്ധാര്‍ത്ഥിനെ അഭിനന്ദിച്ചിരുന്നു.

ഈയ്യടുത്താണ് സാക്ഷാല്‍ സല്‍മാന്‍ ഖാനെതിരെ കെആര്‍കെ രംഗത്ത് എത്തിയത്. എന്നാല്‍ കെആര്‍കെയെ നിയമപരമായി നേരിടുകയാണ് സല്‍മാന്‍ ഖാന്‍ ചെയ്തത്. കെആര്‍കെയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. പിന്നാലെ സല്‍മാനെ അഭിനന്ദിച്ചു കൊണ്ടും കെആര്‍കെ രംഗത്ത് എത്തിയിരുന്നു.
Recommended Video

അതേസമയം ആലിയ ഭട്ട് ഇന്ന് ബോളിവുഡിലെ സൂപ്പര്‍ നായികയാണ്. ആലിയയുടെ പുതിയ സിനിമയായ ഗംഗുഭായ് കത്തിയാവാഡിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആലിയയുടെ മേക്കോവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ആര്‍ആര്‍ആര്‍, ഡാര്‍ലിംഗ് തുടങ്ങിയ സിനിമകളാണ് ആലിയയുടേതായി പുറത്തിറങ്ങാനുള്ളത്. കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രയും റിലീസിന് കാത്തിരിക്കുകയാണ്. ഷേര്‍ഷയാണ് സിദ്ധാര്‍ത്ഥിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. മിഷന്‍ മജ്‌നു, യോദ്ധ തുടങ്ങിയ സിനിമകളാണ് സിദ്ധാര്‍ത്ഥിന്റേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications











