അടിവസ്ത്രമിട്ട കൊച്ചുകുട്ടി! ആലിയയെ കളിയാക്കി കെആര്‍കെ; വായടപ്പിച്ച് കാമുകന്‍ സിദ്ധാര്‍ത്ഥ്

വിവാദ നായകന്‍ ആണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങളെക്കുറിച്ചും മറ്റുമുള്ള കെആര്‍കെയുടെ ട്വീറ്റുകളും പ്രസ്താവനകളും താരങ്ങള്‍ക്ക് നല്‍കുന്ന തലവേദന ചെറുതല്ല. വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുക എന്നതാണ് കെആര്‍കെയുടെ അജണ്ട. ഇതിനായി സല്‍മാന്‍ ഖാനടക്കമുള്ളവരെ അങ്ങോട്ട് കയറി മാന്തിയിട്ടുണ്ട് കെആര്‍കെ.

പലപ്പോഴും താരങ്ങള്‍ തന്നെ കെആര്‍കെയുടെ വായടപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും തന്റെ നാക്കിന് വിലങ്ങിടാന്‍ കെആര്‍കെ ഒരുക്കമായിട്ടില്ല. ഇത്തരത്തില്‍ ഒരിക്കല്‍ കെആര്‍കെ തന്റെ ട്വീറ്റിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിച്ചത് സൂപ്പര്‍ നായിക ആലിയ ഭട്ടിനെയായിരുന്നു. ആലിയയുടെ കരിയറിന്റെ തുടക്കകാലത്തായിരുന്നു സംഭഴം. കടുത്ത ഭാഷയിലൂള്ള ഈ വിമര്‍ശനത്തിന് പക്ഷെ മറുപടിയുമായി യുവ നടന്‍ സിദ്ധാര്‍ത്ഥ് മത്ഹോത്ര എത്തി.

alia bhatt

ഒരുമിച്ചായിരുന്നു സിദ്ധാര്‍ത്ഥും ആലിയയും സിനിമയില്‍ അരങ്ങേറിയത്. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും കരിയര്‍ ആരംഭിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ വരുണ്‍ ധവാനും അരങ്ങേറി. അതേസമയം ഈ കാലത്ത് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും വളരെ സജീവമായിരുന്നു. ഇതിനിടെ 2016 ല്‍ സിദ്ധാര്‍ത്ഥും ആലിയയും ചേര്‍ന്നൊരു ബിക്കിനി ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

ഒരു പ്രമുഖ മാസികയ്ക്ക് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഹോട്ട് ലുക്കിലെത്തിയ ഇരുവരുടേയും കെമിസ്ട്രിയും ആലിയയുടെ ബോള്‍ഡ് വേഷവുമെല്ലാം കയ്യടി നേടിയിരുന്നു. എന്നാല്‍ കെആര്‍കെ വാര്‍ത്തയില്‍ ഇടം നേടാനായി വിവാദ പ്രസ്തവാനയുമായി രംഗത്തെത്തുകയായിരുന്നു.

അടിവസ്ത്രം ധരിച്ചെത്തിയ കുട്ടിയെ പോലെയുണ്ട് ആലിയയെ കാണുമ്പോള്‍. ചിലര്‍ അവളെ നിര്‍ബന്ധിച്ച് ഇത് ധരിപ്പിക്കുകയാണെന്നായിരുന്നു കെആര്‍കെയുടെ പരിഹാസം നിറഞ്ഞ വിമര്‍ശനം. കെആര്‍കെയുടെ പരിഹാസം വൈറലായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. ഉടനെ തന്നെ കെആര്‍കെയ്ക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര രംഗത്ത് എത്തി.

സര്‍, ഞങ്ങളും ഒരുപാട് കഷ്ടപ്പെട്ടാണ് നിങ്ങളോട് വായടക്കാന്‍ പറയുന്നത്. പക്ഷെ നിങ്ങളെന്നിട്ടും ട്വീറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി. പക്ഷെ കെആര്‍കെ അടങ്ങിയില്ല. ഇതോടെ നടനെതിരെ തിരിയുകയായിരുന്നു കെആര്‍കെ ചെയ്തത്. സര്‍ ജി, ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങളോട് അഭിനയം നിര്‍ത്താന്‍ കഷ്ടപ്പെട്ട് പറയുന്നുണ്ട്. പക്ഷെ എന്നിട്ടും നിങ്ങള്‍ അവരെ അപമാനിക്കാന്‍ സിനിമകള്‍ ചെയ്യുകയാണല്ലോ എന്നായിരുന്നു കെആര്‍കെ സിദ്ധാര്‍ത്ഥിന് നല്‍കിയ മറുപടി.

alia bhatt

എന്നാല്‍ സിദ്ധാര്‍ത്ഥ് വിടാന്‍ കൂട്ടാക്കിയില്ല. എനിക്ക് തോന്നുന്നത് നിങ്ങള്‍ക്ക് ഇംഗ്ലീഷ് ക്ലാസിന്റെ ആവശ്യമുണ്ടെന്നാണ്. എന്റെ മുമ്പത്തെ ട്വീറ്റ് നിങ്ങള്‍ക്ക് മനസിയാലിട്ടില്ലെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി. പിന്നാലെ കെആര്‍കെയും മറുപടിയുമായെത്തി. ഹഹഹ ഓക്കെ. ഞാന്‍ വന്ന് നിങ്ങളില്‍ നിന്നും പഠിക്കാം. നിങ്ങള്‍ ഡല്‍ഹി ഐഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമാണല്ലോ പഠിച്ചത് എന്നായിരുന്നു കെആര്‍കെയുടെ മറുപടി.

അതേസമയം, കെആര്‍കെയോട് വാക് പോരിന് പോകുന്നത് അര്‍ത്ഥ രഹിതമായൊരു കാര്യമാണെങ്കിലും ആലിയയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന് ആരാധകര്‍ സിദ്ധാര്‍ത്ഥിനെ അഭിനന്ദിച്ചിരുന്നു. എന്തായാലും ആ വിവാദം പതിയെ കെട്ടടങ്ങി. പക്ഷെ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ തന്റെ വിവാദ പ്രസ്താവനകളിലൂടെ താരങ്ങളെ ചൊറിയുന്നത് തുടര്‍ന്നു കൊണ്ടേയിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് കിട്ടുന്നത് സന്തോഷത്തോടെ വാങ്ങുകയും മാപ്പ് പറയുകയുമൊക്കെ തുടരുന്നു.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X