ആലിയയെ ചുംബിക്കുമ്പോള്‍ ബോറടിച്ചുവെന്ന് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര; മുന്‍ കാമുകന്റെ വാക്കുകളിങ്ങനെ!
ബോളിവുഡിലെ മിന്നും താരമാണ് ആലിയ ഭട്ട്. താരുപത്രിയാണ് ആലിയ. ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ആലിയയുടെ അരങ്ങേറ്റം. കരിയറിന്റെ തുടക്കം മുതല്‍ക്കു തന്നെ നെപ്പോ കിഡ് എന്ന വിളിപ്പേര് നേടിയ താരമാണ് ആലിയ. ഇതിന്റെ പേരില്‍ നിരന്തരം ആലിയ ആക്രമിക്കപ്പെട്ടു. എന്നാല്‍ തന്റെ വിമര്‍ശകരെ പോലും ആരാധകരാക്കി മാറ്റുന്ന പ്രകടനങ്ങളിലൂടെ ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് ആലിയ.
സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ മൂന്ന് പേരെയായിരുന്നു കരണ്‍ ജോഹര്‍ ലോഞ്ച് ചെയ്തത്. വരുണ്‍ ധവാനും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായിരുന്നു ആലിയയ്‌ക്കൊപ്പം ഈ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമ വലിയ വിജയമായതോടെ മൂന്ന് പേരും താരങ്ങളായി മാറുകയും ചെയ്തു. വരുണിനൊപ്പവും സിദ്ധാര്‍ത്ഥിനൊപ്പവും ആലിയ പിന്നീട് അഭിനയിക്കുകയും ചെയ്തിരുന്നു.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആലിയയും സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ അടുപ്പത്തിലാവുകയായിരുന്നു ഇരുവരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ സിദ്ധാര്‍ത്ഥും ആലിയയും തയ്യാറായിരുന്നില്ല. പക്ഷെ ഇവരുടെ ഒരുമിച്ചുള്ള ഫോട്ടോഷൂട്ടുകളും മറ്റ് ചിത്രങ്ങളുമെല്ലാം ഗോസിപ്പുകള്‍ക്ക് ആഴം കൂട്ടുന്നതായിരുന്നു.
സിദ്ധാര്‍ത്ഥും ആലിയയും പിന്നീട് കപൂര്‍ ആന്റ് സണ്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. എന്തായാലും അധികം വൈകാതെ തന്നെ ആലിയയും സിദ്ധാര്‍ത്ഥും പിരിയുകയും ചെയ്തു. എങ്കിലും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ജോഡികളിലൊന്നാണ് സിദ്ധാര്‍ത്ഥും ആലിയയും. ഒരിക്കല്‍ സ്റ്റുഡന്റ് ഓഫ് ദ ഇയറില്‍ ആലിയയുമായുള്ള ചുംബന രംഗത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് പറഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

സ്റ്റുഡന്റ് ഓഫ് ദ ഇയറില്‍ ആലിയയും സിദ്ധാര്‍ത്ഥുമുള്ള ചുംബന രംഗമുണ്ട്. ഈ രംഗത്തിന്റെ ശരിയായ ആംഗിള്‍ കണ്ടെത്താനായി തങ്ങള്‍ക്ക് ഒരുപാട് തവണ ചുംബിക്കേണ്ടി വന്നുവെന്നും ഒടുവില്‍ ബോര്‍ അടിച്ചുവെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. ആലിയയെ ചുംബിക്കുന്നത് ബോറടിച്ചുവെന്ന സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
എന്തായാലും രണ്ട് വഴിക്ക് പിരിഞ്ഞുവെങ്കിലും തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാന്‍ ആലിയയ്ക്കും സിദ്ധാര്‍ത്ഥിനും സാധിച്ചിട്ടുണ്ട്. ഹൈവെ, റാസി, ഡിയര്‍ സിന്ദഗി തുടങ്ങിയ സിനിമകളിലൂടെ ബോക്‌സ് ഓഫീസ് വിജയം നേടാനും ആലിയയ്ക്ക് സാധിച്ചു. ഇന്ന് ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ആലിയ. ഒടുവില്‍ പുറത്തിറങ്ങിയ ഗംഗുഭായ് കഠിയാവാഡി വന്‍ വിജയമായി മാറിയിരുന്നു. ഡാര്‍ലിംഗ്‌സ് ആണ് ആലിയയുടെ പുതിയ സിനിമ. നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.

അതേസമയം ഷംഷേരയാണ് സിദ്ധാര്‍ത്ഥിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മികച്ച അഭിപ്രായങ്ങള്‍ നേടി വന്‍ വിജമായി മാറാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. ചിത്രത്തിലെ സിദ്ധാര്‍ത്ഥിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. യോദ്ധയാണ് സിദ്ധാര്‍ത്ഥിന്റെ ഇപ്പോള്‍ അണിയറയിലുള്ള സിനിമ.
ജീവിതത്തിലും പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ആലിയ ഭട്ട്. ഈയ്യടുത്തായിരുന്നു ആലിയ വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്‍ രണ്‍ബീര്‍ കപൂറിനെയാണ് ആലിയ വിവാഹം കഴിച്ചത്. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. രണ്‍ബീറും ആലിയയും ഒരുമിച്ച് അഭിനയിച്ച സിനിമയായ ബ്രഹ്‌മാസ്ത്രയും റിലീസ് കാത്തു നില്‍ക്കുകായണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Recommended Video

രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ മറ്റൊരു സിനിമ. കരണ്‍ ജോഹര്‍ ആണ് സിനിമയുടെ സംവിധാനം. പിന്നാലെ കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന റോഡ് മൂവിയായ ജീ ലേ സരയും അണിയറയിലുണ്ട്.


Click it and Unblock the Notifications